ദിനോസറിനെ കാണാം !

154

Baiju Raju

ദിനോസറിനെ കാണാം !
.
* പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം ആണു ” ഒരു പ്രകാശവർഷം “.
അപ്പോൾ 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക. നമ്മൾ കണ്ണുകൊണ്ട് നേരിട്ട് കാണുന്ന മിക്ക നക്ഷത്രങ്ങളും നൂറും, ഇരുനൂറും, അഞ്ഞൂറും പ്രകാശവർഷം ദൂരെ ഉള്ളത് ആണ്. അപ്പോൾ നാം കാണുന്നത് നൂറും, ഇരുനൂറും, അഞ്ഞൂറും വർഷം പഴയ നക്ഷത്രങ്ങളെ ആണ്. ഇപ്പോളത്തെ നക്ഷത്രത്തെ അല്ല.

Image result for dinosaur picture"1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക. 100 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 100 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക.

** പ്രപഞ്ചത്തിന്റെ ദൂരേക്ക്‌ നോക്കുമ്പോൾ പണ്ടു ഉണ്ടായിരുന്ന പ്രപഞ്ചത്തെ ആണു നമ്മൾ കാണുക.

*** വളരെ വളരെ മുന്നേ ഉണ്ടായിരുന്ന പ്രപഞ്ചത്തെ കാണുവാൻ ദൂരദർശിനിയിലൂടെ വളരെ വളരെ ദൂരേക്ക്‌ നോക്കിയാൽ മാത്രം മതി.

6.6 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയിൽ നിന്ന് ഒരു വലിയ ടെലസ്ക്കോപ്പിലൂടെ എലിയൻസ് നമ്മുടെ ഭൂമി ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ.. ഭൂമിയിൽ 6.6 കോടി വർഷം മുന്നേ ഉണ്ടായിരുന്ന ദിനോസറിനെയും, അവ നാമാവശേഷമായി എന്ന് നമ്മൾ കരുതുന്ന ‘ ഉൽക്കാ പതനവും ‘ ഒക്കെ ആവും അവർ ഇപ്പോൾ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നത്.