അദാനിയും പതഞ്ജലിയും ചെയ്യുന്നത്ര ദ്രോഹം എന്തായാലും മുകേഷ് ചെയ്യുന്നില്ല

297

ബൈജു സ്വാമി

അദാനി എന്ന ബിനാമി ഭീകരന്‍

കർഷക സമരത്തിൽ അദാനിയുടെ കൂടെ എല്ലാവരും കുറ്റപ്പെടുത്തുന്നത് അംബാനിയെ ആണ്.അതിൽ തെറ്റില്ലെങ്കിലും അദാനി എന്ന ഭീകരനും പതഞ്ജലിയും ചെയ്യുന്നത്ര ദ്രോഹം മുകേഷ് ചെയ്യുന്നില്ല എന്നാണ് എന്റെ അഭിപ്രായം.മുകേഷ് അംബാനി കോൺട്രാക്ട് ഫാർമിംഗ്,പുള്ളിയുടെ ജിയോ മാർട്ട് എന്നീ സ്ഥപാനങ്ങളിലൂടെ വില്പന നടത്തുമ്പോൾ ഉണ്ടാകുന്ന ദ്രോഹത്തെക്കാൾ ആയിരം മടങ്ങാണ് അദാനിയുടെ പരിപാടി.ഇതിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാനാണ് ഞാൻ ആദ്യം ഉദേശിച്ചത്‌.പിന്നെ വേണ്ടെന്നു വെച്ചു.തത്കാലം ചുരുക്കി എഴുതാനേ സാധിക്കൂ.

1999 ൽ അദാനി പുള്ളിയുടെ സ്വകാര്യ സാമ്രാജ്യമായ മുന്ദ്ര എന്ന സ്‌പെഷ്യൽ എക്കണോമിക് സോൺ ഉൾപ്പെടുന്ന സ്വകാര്യ തുറമുഖത്തിൽ സിംഗപ്പൂർ ആസ്ഥാനമായ കുവോക് ഖുൻ ഹോംഗ് ന്റെ വിൽമാർ എന്ന ആഗോള ഭീമനുമായി ചേർന്ന് ആദ്യത്തെ പാം ഓയിൽ റിഫൈനറി സ്ഥാപിച്ചു.ആ ബ്രാൻഡ് ആയ ഫോർച്യൂൺ ഇന്ന് ഇന്ത്യയിലെ ഏതു കുഗ്രാമത്തിലും കാണാം.അക്കാലത്തു തന്നെ രുചി സോയ എന്ന വേറെയൊരു ഭീമനും പാം ഓയിൽ ഇറക്കുമതി ചെയ്തു വിപണനം നടത്തുന്ന പരിപാടി തുടങ്ങി.ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകൾ വെട്ടിത്തെളിച്ചു കൊണ്ട് അവിടത്തെ തട്ടിപ്പു ഭരണകൂട ഏജന്റുമാർ അടിമപ്പണിക്കരെ ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കുന്ന തീർത്തും വൃത്തികെട്ട ഭക്ഷ്യ യോഗ്യമല്ലാത്ത പാം ഓയിൽ കയറ്റുമതി വിൽമാർ വഴി നടത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ വിപണിയിൽ എത്തിച്ചു.അതിനു വേണ്ട റിഫൈനറി ആയിരുന്നു മുന്ദ്ര പോർട്ടിൽ അദാനി ഒരുക്കിയത്. ഇന്ന് അദാനിക്ക് 17 റിഫൈനറികൾ ഉണ്ട്.അവയെല്ലാം കൂടി ഒരു ദിവസം 345 ടൺ പാം ഓയിൽ ഇന്ത്യക്കാരെ തീറ്റിക്കുന്നു. അദാനിയെ പോലെ ക്രോണി അല്ലാത്തത് കൊണ്ടാകും രുചി ഡോളർ ട്രേഡിനും സ്വന്തം പോർട്ട് ഇല്ലാത്തതു കൊണ്ടും 2010 ആയപ്പോൾ തകർന്നു.തുടർന്ന് രുചി ഗ്രൂപ്പിന്റെ കിട്ടാക്കടം 8000 കോടി ബാങ്കുകൾ എഴുതി തള്ളി. അതിനു ശേഷം rss ക്രോണിയായ പതഞ്‌ജലി രുചിയെ വാങ്ങിയെടുത്തു.ഇത് ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്.

ഇന്ന് ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്ന എല്ലാ തരാം എണ്ണക്കുരു കൃഷിയും എണ്ണ വ്യവസായവും തകർന്നു.നമ്മുടെ കൊപ്ര,വെളിച്ചെണ്ണ പോലെ തന്നെ ഉത്തരേന്ത്യൻ ഭക്ഷ്യ എണ്ണയായ നിലക്കടല,സൂര്യകാന്തി,കടുകെണ്ണ എല്ലാം പാം ഓയിൽ എന്ന വില്ലനുമായി പിടിച്ചു നിൽക്കാൻ ആവാതെ അസ്തമിക്കുന്നു.ഇത് കേരളത്തിലെ കർഷകരുടെ മാത്രം പ്രശ്നമല്ല.ഗുജറാത്തിൽ മൊത്തം കൃഷിയുടെ 12 % ഏരിയ ഉണ്ടായിരുന്ന നിലക്കടല ഇന്ന് 1 % മാത്രമേയുള്ളൂ.ഇന്ന് ഭക്ഷ്യ എണ്ണ എക്സ്ട്രാക്ട് യൂണിറ്റുകളും കാലിത്തീറ്റക്കു വേണ്ട ഓയിൽ കേക്ക് ബിസിനസും തകർന്നു പോയത് ആരും ശ്രദ്ധിക്കുന്നില്ല.നിലക്കടല താങ്ങു വില ഒക്കെ സർക്കാർ പറയുമെങ്കിലും സംഭരണം ഇല്ല.കാരണം ഗുജറാത്തിൽ apmc ഇല്ലല്ലോ?അങ്ങനെ നിലക്കടല കർഷകർ അപ്രക്ത്യക്ഷ്യമായി.അവിടെ മറ്റു കൃഷികൾ ആയി.ഇതൊക്കെ മണ്ണിനുണ്ടാക്കിയ മാറ്റം പഠന വിഷയമാണ്.

കൂടാതെ ഭക്ഷ്യ എണ്ണ രംഗത്തും എണ്ണ ഇന്പുട് ആയ സോപ് ,ഭക്ഷ്യ ,ഐസ് ക്രീം മേഖലകളിലും എല്ലാം ഇന്ന് പാം ഓയിലിന്റെ തേർ വാഴ്ച ആണ്.പ്രശസ്തമായ നിലക്കടല,സൺ ഫ്ലവർ ബ്രാൻഡുകൾ എല്ലാം തകർന്നടിഞ്ഞു.ഇതൊക്കെ ഉണ്ടാക്കിയ റൂറൽ സ്ട്രെസ് ഭീകരമാണ്.അത് മനസിലാക്കാൻ അടുത്ത തവണ ഒരു സൂപ്പർ മാർക്കറ്റിൽ ഷെൽഫിൽ ഏതൊക്കെ ബ്രാൻഡ് എണ്ണ ഉണ്ടെന്നു മാത്രം നോക്കിയാൽ മതി.ഒരു ജനതയുടെ ചരിത്രാതീതമായ കാലം മുതലുള്ള ഭക്ഷ്യ രീതികൾ പോലും അദാനി തകിടം മറിച്ചു.വഴിയാധാരമായ കർഷകരും മറ്റുള്ള കാർഷിക ബിസിനസ് നടത്തുന്നവരും വേറെ. രാജ്യത്തെ ഭക്ഷ്യ എണ്ണ ഇന്ന് 50% സിംഗപ്പൂർ ആസ്ഥാനമായ വിലമറും പതഞ്ജലിയും കൂടി ഇറക്കുമതി വലയത്തിൽ ആക്കി.ഇന്ന് ഇഷ്ടമില്ലെങ്കിലും പാം ഓയിൽ വാങ്ങി മാത്രമേ ഇന്ത്യക്കാരന് ജീവിക്കാനാവൂ.
പാം ഓയിൽ എന്നാൽ അദാനി തരുന്നത് കലർപ്പില്ലാത്ത പാം ഓയിൽ ആണെങ്കിൽ പോട്ടെന്നു വെയ്ക്കാം.അദാനിയാണ് സ്വന്തം ലാബിൽ ടെസ്റ്റ് ചെയ്തു പാം ഓയിലിന്റെ കൂടെ ലിക്വിഡ് പാരഫൈനും ചേർക്കാം എന്ന് കണ്ടെത്തിയതും. ഇന്ന് ഫോർച്യൂൺ ബ്രാൻഡിന്റെ വിലയോട് മറ്റു പാം ഓയിൽ ഇമ്പോർട്ടർസ്‌നു പിടിച്ചു നിൽക്കാൻ ആവാത്തത് ഈ പാരഫൈൻ മിക്സിങ് മൂലമാണ്.

റിഫൈൻ ചെയ്ത ഭക്ഷ്യ എണ്ണയായി കൊണ്ട് വരുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി ഉണ്ട്.അദാനി ഇറക്കുമതി ചെയ്യുന്ന പാം ഓയിൽ മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും കാട് കയ്യേറിയ കള്ളന്മാരുടെ ഇല്ലീഗൽ പാം കൃഷി നടത്തുന്നവരുടെ വൃത്തിഹീനമായി ഉണ്ടാക്കിയ “മാസ് ബാലൻസ്” എന്നറിയപ്പെടുന്ന ഭക്ഷ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്ക്രാപ്പ് ഓയിൽ എന്ന പേരിലാണ്.ഒരു മാഫിയ അല്ലെങ്കിൽ ആ ഇറക്കുമതി നമുക്കാർക്കും സാധിക്കില്ല.അങ്ങനെ കള്ളക്കടത്തു പോലെ നികുതി പോലും അടയ്ക്കാത്ത പാം ഓയിൽ ഇവിടെ സ്വന്തം സാമ്രാജ്യമായ മുന്ദ്ര പോർട്ടിൽ കൊണ്ട് വന്നു പാരഫൈനും മിക്സ് ചെയ്തു കൊണ്ട് അദാനി ഈ രംഗം പിടിച്ചടക്കി.ഇപ്പോൾ ആർ എസ് എസ് കമ്പനിയായ പതഞ്ജലിയും.നാട്ടുകാർ എന്ത് വിഷം കുടിച്ചാലും ആർക്കെന്ത് ?

ഇന്ത്യക്കാരിൽ വർധിച്ചു വരുന്ന പാം ഓയിൽ ഉപഭോഗം ആരോഗ്യ പ്രശ്നങ്ങളുടെ കുതിച്ചു കയറ്റവുമായി ബന്ധമുണ്ട്.ഇന്ത്യൻ സ്വദേശി എണ്ണകൾ കുഴപ്പമെന്നു പറഞ്ഞു പരത്താൻ കൂലിയെഴുത്തു പോലും നടത്താൻ പ്രമുഖ ഡോക്ടർ പട റിസേർച്ചുമായി കുട പിടിച്ചു.വെളിച്ചെണ്ണ,നല്ലെണ്ണ,കടലയെണ്ണ ഒക്കെ ഇപ്പോൾ മാർക്കറ്റ് ഷെയർ ഇല്ലാത്ത,ഓർഗനൈസ്ഡ് റെസ്റ്റോറന്റ്,സ്നാക്സ് വിപണിയിൽ ആരും വാങ്ങാത്ത എണ്ണയായി മാറി.ഇനിയൊരിക്കലും തിരിച്ചു പോക്കില്ലാത്ത രീതിയിൽ അദാനി ഭക്ഷ്യ എണ്ണ വിപണി സമവാക്യം സ്വന്തം കൈപ്പിടിയിൽ ഒതുക്കി.