എഴുതിയത് : Baiju Swamy

ഇന്നലെ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ആയിരുന്നു. അദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളായ രണ്ടു ഫാമിലിയെ വിളിച്ചു വരുത്തി പരിചയപ്പെടുത്തി. അവർ എന്നോട് സാമ്പത്തികമായ കുറെയേറെ സംശയങ്ങൾ സാധാരണ ബിസിനസുകാരുടെയും വ്യക്തികളുടെയും പ്രതിനിധികൾ എന്ന രീതിയിൽ ചോദിച്ചു. ആ ദീർഘമായ ചർച്ചകളുടെ രത്ന ചുരുക്കം എഴുതാം.

ആദ്യമായി അവർ ചോദിച്ചത് ഇപ്പോൾ 1992 മുതലുള്ള സാമ്പത്തിക പരിഷ്കാരത്തെ ഞാൻ എന്ത് കൊണ്ട് എതിർക്കുന്നു എന്നാണ്. ഞാൻ പലപ്പോളും കൃത്യമായി പറഞ്ഞിരുന്നു അത് ആവർത്തിക്കുന്നു. ഈ നയം ആഗോള കറൻസി ആയ ഡോളർ ഡൊമസ്റ്റിക് കറൻസി ആയിട്ടുള്ള രാജ്യങ്ങൾക്കു മാത്രമേ ഗുണം ചെയ്യു. രൂപഎന്ന കറൻസി ശേരശേരി 5% വാർഷിക മൂല്യ ശോഷണം നേരിടുന്നു എന്ന് വെച്ചാൽ നമ്മുടെ സമ്പത് ഡോളർ അടിസ്ഥാനത്തിൽ 5% YoY കുറയുന്നു എന്നാണ്. അപ്പോൾ ഇൻഫ്‌ളേഷൻ അഡ്ജസ്റ്റഡ് ആയി 13% എങ്കിലും വളർന്നാൽ മാത്രമേ റിസ്ക് ഫ്രീ റേറ്റ് ഓഫ് റിട്ടേൺ നമുക്ക് കിട്ടുന്നു എന്ന് പറയാൻ ആകൂ. കാരണം RBI ബോണ്ട്‌ യീൽഡ് 7% ഉണ്ട്. കൂടാതെ TDS കുറക്കണം.

അവർ ചോദിച്ചു ഈ മാന്ദ്യത്തിനു ശേഷം പഴയത് പോലെ തിരിച്ചു വരില്ലേ? എന്റെ ഉത്തരം അത് യുദ്ധം പോലെ ആണ്. വീണു പോയ പടയാളിയെ ആരും ചുമക്കില്ല. അവർ മരിച്ചു പോകും. ചിലപ്പോൾ ചികിൽസിക്കാൻ പ്ലാൻ ഇല്ലാത്തതു കൊണ്ട് വെടി വെച്ചു കൊല്ലും. അതാണ് ഇൻസോൾവാൻസി ആൻഡ് ബാങ്കറാപ്‌സി കോഡ്. പുതിയ ബിസിനസുകൾ പുതിയ മൂല ധന നിക്ഷേപം ആണ്. ഒരു വലിയ തകർച്ച കഴിഞ്ഞാൽ പുതിയ മൂല ധന നിക്ഷേപം എവിടെ നിന്ന് ഉണ്ടാകും? വിദേശത്ത് നിന്നോ കുത്തക വഴിയോ മാത്രമേ ഉണ്ടാകൂ. സിബിൽ പോലെയുള്ള സ്ക്രീൻ വെച്ച് ചെറുകിട ടീമുകൾക്ക് ക്രെഡിറ്റ് അപ്രാപ്ര്യവും ആകും.

ബാങ്കുകളുടെ റോൾ അവർ ചോദിച്ചു. എന്റെ പഠനം, തൊഴിൽ, exposure എല്ലാം ആ മേഖലയിൽ ആയത് കൊണ്ട് കൃത്യമായി പറയാം.

ബാങ്കിന്റെ സ്വഭാവം 1992 ന് ശേഷം കൃത്യമായി മാറി. ഇപ്പോൾ ബാങ്കുകൾ ബിസിനസ് അല്ലെങ്കിൽ development ഒബ്ജക്റ്റീവ് ഉള്ള സ്ഥാപനങ്ങൾ അല്ല. സർക്കാർ, rbi, ഉപഭോക്താക്കൾ, ഡിപ്പോസിറ്റ് ചെയ്യുന്നവർ, വായ്പ വാങ്ങുന്നവർ ഇവർക്കൊന്നും വേണ്ടിയല്ല. എന്തിനു പറയണം ജീവനക്കാർക്ക് വേണ്ടി പോലും അല്ല. ഷെയർ ഹോൾഡർക് ലാഭം ഉണ്ടാക്കാൻ മാത്രമുള്ള സ്ഥാപനം. അത് മറ്റേത് കച്ചവടം പോലെയും മാറിക്കഴിഞ്ഞു.

ഇനി ഞെട്ടരുത്. അടുത്ത അഞ്ച് കൊല്ലത്തിനകം ഇപ്പോൾ കമ്പനികൾ ബാങ്കറാപ്‌സി ഫയൽ ചെയ്യുന്നത് പോലെ ബാങ്കുകൾ സുപ്രഭാതത്തിൽ പൊട്ടുന്ന അവസ്ഥ വരും. അധികം താമസിയാതെ പഴയ FRDA ബിൽ പൊടി തട്ടിയെടുക്കും. ബാങ്കിന്റെ റേറ്റിങ് നോക്കി ഇടപാടുകാർ നിക്ഷേപം സ്വീകരിക്കുന്ന സംവിധാനം വരും.

ഇപ്പോൾ നടക്കുന്ന പൊതു മേഖല ബാങ്ക് ലയനം 3 കൊല്ലം മുൻപ് ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഉള്ള 10 എണ്ണം പോലും അവസാനം 3 എണ്ണം ആകും. കൂടാതെ രഘു റാം രാജൻ എന്ന ബ്ലാക്ക് ഷീപ് രഹസ്യമായി നടപ്പാക്കിയ ബാങ്കിംഗ് ലൈസൻസ് ഓൺ ടാപ് വഴി 500 കോടി മൂലധനം ഉള്ള ആർക്കും ബാങ്കുകൾ തുടങ്ങാം എന്ന അവസ്ഥ വരും. അമേരിക്കയിൽ ഉള്ളത് പോലെ ഓരോ സ്റ്റേറ്റ്, കൗണ്ടി മാത്രം പ്രവർത്തിക്കുന്ന ബാങ്കുകൾ നിരവധി ഉണ്ടാകും. അവയൊക്കെ ചിലപ്പോൾ വലുതാകും, പൊട്ടും, ലയിക്കും ഇങ്ങനെ ജഗപൊഗ ആയിരിക്കും. ഇതെല്ലാം variable കൂട്ടി speculate ചെയ്യാൻ ഉള്ള വഴിയും ഓഹരി വിപണിയെ തൃപ്തി പെടുത്തുന്ന നമുക്ക് പരിചിതമല്ലാത്ത ലോകത്തേക്ക് തള്ളിവിടും.

ഇപ്പോൾ തന്നെ പലിശ വരുമാനം നിക്ഷേപം എന്ന രീതിയിൽ നഷ്ടം ആണ് ഡോളർ അടിസ്ഥാനത്തിൽ എന്നത് ബാങ്കിംഗ് അറിയാവുന്ന ആർക്കും മനസിലാകും. അതായത് ബാങ്കുകൾക്ക് കോസ്റ്റ് ഓഫ് funds ഡോളർ അടിസ്ഥാന രീതിയിൽ ബോറോ ചെയ്യുന്നതിന് തുല്യം ആണ്.

അടുത്ത ഘട്ടത്തിൽ ഇങ്ങനെ ആഗോള മേഖലയിൽ ഇടപെടാൻ ക്യാപിറ്റൽ അക്കൗണ്ടിൽ കോൺവെർഷൻ കൂടി വരുമ്പോൾ വലിയ തിരമാല വന്നു പോകുന്നത് പോലെ ക്യാപിറ്റൽ ഇൻഫ്‌ളോ -ഔട്ഫ്‌ളോ പോലെ രൂപ ചാഞ്ചാടും.

ഇതൊക്കെ സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കും.

അവർ ഒരു കാര്യം സമ്മതിച്ചു. ഞാൻ രണ്ട് കൊല്ലം മുൻപ് എഴുതിയതെല്ലാം സത്യമായിരുന്നു, അന്ന് അവിശ്വസനീയം ആയിരുന്നു ചില പോസ്റ്റുകൾ, അവ ഇപ്പോൾ ശെരിയായി വരുന്നു എന്ന്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.