Baiju Swamy യുടെ കുറിപ്പ്

മോഹൻലാൽ എന്ന നടനെക്കുറിച്ച്, അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഞാൻ അവലോകനം നടത്തേണ്ട കാര്യമില്ലായെന്ന് കൃത്യമായിട്ട് അറിയാം. അത് കൊണ്ട് ഇത് മറ്റൊരു കാര്യമാണ്.മോഹൻലാൽ എന്ന നടൻ അവിസ്മരണീയമാക്കിയ ധാരാളം വേഷങ്ങളുണ്ട്. അതിൽ അദ്ദേഹത്തെ അതിമാനുഷനാക്കിയ കുറെ വേഷങ്ങൾ ഉണ്ട്. അതിൽ ഒരെണ്ണത്തിനെ കുറിച്ച് ഞാൻ എല്ലാകാലത്തും ചിന്തിച്ചിട്ടുണ്ട്.ആ സിനിമ ആണ് സ്ഫടികം. ആ സിനിമയെക്കുറിച്ചും കഥാപാത്രത്തിനെക്കുറിച്ചും ഒരു കോട്ടയംകാരൻ ആയ ഞാൻ എന്നും അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ട്” സ്ഫടികം” “ആട് തോമ ” ആയില്ല ? - Boolokamഅതിലെ ആടുതോമ പോലെയുള്ള കുറെ ആളുകളെ ഞാൻ കോട്ടയത്ത് കണ്ടിട്ടുണ്ട്. അവരുടെ ഭാവഹാവാദികൾ എത്ര കൃത്യമായി മോഹൻലാൽ പകർത്തിയെന്ന് എനിക്ക് അത്ഭുതമാണ്. മോഹൻലാൽ തിരുവനന്തപുരത്ത് ഗവണ്മെന്റ് സെക്രെട്ടറിയുടെ മകനായി ജനിച്ച് നഗരത്തിൽ അധിഷിതമായ സോഫിസ്റ്റിക്കേഷൻ ഉള്ള വ്യക്തി എങ്ങനെ ഒരു പാലാക്കാരൻ, കോട്ടയംകാരൻ, ചങ്ങനാശേരിക്കാരനെ ഒപ്പിയെടുത്തു കൊണ്ട് സ്‌ക്രീനിൽ ജീവിച്ചു എന്നത് ഞാൻ ചിന്തിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഇമിറ്റേഷൻ ആണല്ലോ ആക്ടിങ്.അപ്പോൾ ഇങ്ങനെയുള്ളവരെ അടുത്ത് നിന്ന് കണ്ടില്ലെങ്കിൽ എങ്ങനെ അഭിനയിക്കും. അഭിനയിച്ചാൽ തന്നെ സത്യനും നസീറും കൂടി അനുഭവങ്ങൾ പാളിച്ചകളിൽ കള്ളുഷാപ്പിൽ ഇരുന്നു മദ്യപിക്കുന്ന സീൻ പോലെ താരതമ്യം വരും. ജീവിതത്തിൽ കള്ള് കുടിക്കാത്ത നസീർ, സത്യൻ എന്ന മഹാനടന്റെ പ്രകടനത്തിന് മുൻപിൽ എന്നത് പോലെ ആകും.

Spadikam (1995)സ്ഫടികത്തിൽ നിക്കർ ഇട്ട് മോഹൻലാൽ തുട തിരുമ്മുന്നതും മീശ പിരിക്കുന്നതുമൊക്കെ “നീ ഞൊട്ടും ” “നീയെന്റെ പെങ്ങളുടെ കൈയേൽ പിടിക്കുമല്ലെടാ ” എന്നൊക്കെ കോട്ടയത്തെ അസ്സൽ എക്‌സെന്റിക്‌ അച്ചായൻ സ്റ്റൈലിൽ പറയുമ്പോൾ സൂക്ഷ്മാഭിനയത്തിൽ മോഹൻലാലിൻറെ കഴിവ് അദ്വിതീയമാണല്ലോ എന്ന് ഓർത്തുപോകും.സ്ഫടികം എന്ന സിനിമ എന്റെ നാട്ടിലാണ് ചിത്രീകരിച്ചത്. അതിൽ ആട് തോമയുടെ വീട് കുടമാളൂർ തെക്കേടത്ത് മനയാണ്.തെക്കേടത്ത്‌ മന എന്നാൽ ഈ എം സ് നമ്പൂതിരിപ്പാടിന്റെ ഭാര്യാഗൃഹം ആണ്.അത് പിന്നീട് രാമൻ ഭട്ടത്തിരിപ്പാട് (ഇ എം സ് ന്റെ അളിയൻ ) വിറ്റു .ഈ സിനിമ ചിത്രീകരിക്കുന്ന കാലത്ത് ഞാനും ഷൂട്ടിങ് കാണാൻ പോയിട്ടുണ്ട്.അതിലെ ലാൽ അവിസ്മരണീയമാക്കിയ സീനുകൾ നേരിൽ കണ്ടു.

Mohanlal Aduthoma – Cinema Diaryഅതിൽ മരണം വരെ മറക്കാനാവാത്ത ഒരെണ്ണം ഉണ്ട്.മലയാള സിനിമയിലെ ഇതിഹാസങ്ങളായ തിലകൻ, കരമന,KPAC ലളിത, മോഹൻലാൽ,രാജൻ പി ദേവ് എന്നിവർ ഒന്നിച്ചു വരുന്ന സീൻ. തിലകന്റെ പതിനെട്ടാംപട്ട തെങ്ങ് “ഒലക്ക തന്റെ തലയിൽ നെല്ലിക്ക തളം വെയ്ക്കണം “എന്ന് പറഞ്ഞു കരമന എടുത്തെറിയുന്ന സീൻ ,മോഹനലാൽ പോക്കെറ്റിൽ ആ കുഴിയിലെ മണ്ണെടുത്തു കൊണ്ട് ഇത് നിങ്ങളുടെ കുഴിയിൽ ഇടാൻ ഞാൻ കൊണ്ടുവരുമെന്ന് പറഞ്ഞു പോകുന്ന സീൻ, ഒരു പുഴുങ്ങിയ തന്ത എന്ന് പറഞ്ഞുകൊണ്ട് രാജൻ പി ദേവ് പോകുന്ന സീൻ, KPAC ലളിത ചങ്കിലടിച്ചു കരയുന്ന സീൻ. എന്ത് പറയാനാണ്? മഹാരഥന്മാരുടെ അങ്കം വെട്ടൽ …മലയാളത്തിലെ മൂന്നു മഹാനടന്മാർ. തിലകൻ, രാജൻ പി ദേവ്, കരമന. അതികയന്മാരുടെ പകർന്നാട്ടം. അത് വെള്ളിത്തിരയിലും കണ്ണുകൊണ്ട് നേരെയും കാണാൻ കഴിഞ്ഞു.❤

You May Also Like

മഴയിലേയ്ക്ക് തുറക്കുന്ന എന്‍റെ ജാലക കാഴ്ചകളിലെയ്ക്ക്..

കുട ചൂടി ..മഴ നനഞ്ഞു …ആര്‍പ്പുവിളികളും ആരവങ്ങളും ആഘോഷമാക്കിയ..കുട്ടികാലത്തിന്റെകൌതുകങ്ങള്‍ ….ഓര്‍മകളില്‍ …ഒഴുകി നീങ്ങുമ്പോള്‍ ..വെരുതെയാനെന്നറിഞ്ഞു കൊണ്ട് തന്നെ വീണ്ടുമൊരു ബാല്യം കൊതിക്കുന്ന നീതികരനമില്ലാത്ത ചിന്തകള്‍………. ……

എംടിഎസ്സിന്റെ “വൈഫൈ ബേബി” പരസ്യം വൈറലാകുന്നു

ജനിക്കും മുന്‍പ് ഒരു കുട്ടി ദൈവത്തോട് നടത്തുന്ന സംവാദവും വിലപേശലുമാണ് പരസ്യത്തിന്റെ ആധാരം.

ഒരു സിനിമ കാണാന്‍ പോയാല്‍ അവിടെയും വിവാഹ അഭ്യര്‍ത്ഥന..

ഇങ്ങനെ ഒരു വിവാഹ അഭ്യര്‍ത്ഥന നിങ്ങള്‍ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല തീര്‍ച്ച … കണ്ടു നോക്കൂ …

വിചാരണ – കഥ

“അങ്ങനെയെങ്കില്‍ ഈ തേര്‍ നമുക്ക് സ്വന്തം..!” ദൈവം വിജയിയുടെ ചിരിയോടെ പറഞ്ഞുകൊണ്ട്‌ തേര്‍ വെട്ടിയെറിഞ്ഞ് തന്റെ മന്ത്രിയെ ഒരു കളം കയറ്റിവെച്ചു.