Connect with us

എന്തൊക്കെ കുറ്റംപറഞ്ഞാലും അമേരിക്ക എവിടെയും ജനാധിപത്യ സർക്കാരുകളെ മാത്രമേ പ്രതിഷ്ഠിച്ചിട്ടുള്ളൂ , അവരാകട്ടെ സ്വന്തം പൗരന്മാരെ കൊല്ലാറുമില്ല.

യാഥാർഥ്യ ബോധവും ശാസ്ത്രീയമായി വസ്തുതകളെ dispassionate ആയി വിശകലനം ചെയ്യുന്നവരുടെയും അഭിപ്രായം ഒരേ കുറ്റിയുടെ ചുറ്റും കറങ്ങുന്ന പശുവിനെപോലെ

 92 total views

Published

on

Baiju Swamy

യാഥാർഥ്യ ബോധവും ശാസ്ത്രീയമായി വസ്തുതകളെ dispassionate ആയി വിശകലനം ചെയ്യുന്നവരുടെയും അഭിപ്രായം ഒരേ കുറ്റിയുടെ ചുറ്റും കറങ്ങുന്ന പശുവിനെപോലെ ആകില്ല, മറിച്ച് ever evolving മോഡിൽ ആയിരിക്കും. അവസരവാദികളുടെ കാര്യമല്ല പറഞ്ഞത്, ചരിത്ര ബോധം ഉള്ളവരുടെ ലോക വീക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ ആണ്.

Timeline: US military presence in Afghanistan | Al-Qaeda News | Al Jazeeraപറഞ്ഞു വരുന്നത് യാങ്കി എന്ന് വിളിക്കുന്ന അമേരിക്ക എന്ന പല്ല് കൊഴിഞ്ഞ സിംഹത്തെ കുറിച്ചാണ്. അധിനിവേശം ഒരു ആവേശമായി കൊണ്ട് നടന്നു വലുതായ സൂപ്പർ പവർ. ലോക പോലീസ് എന്ന് സ്വയം അഭിമാനിച്ച രാജ്യം. ഞാൻ ലോകത്തിന്റെ ചരിത്ര ഗതി കോറിയിടുന്നവൻ എന്ന് അഹങ്കാരത്തോളം എത്തുന്ന ആത്മ വിശ്വാസത്തോടെ ഏഴ് ഭൂഖണ്ഡങ്ങളിലും കടന്ന് ചെന്ന് കോളനികൾ ഉണ്ടാക്കിയിരുന്ന രാജ്യം…

ഇതൊക്കെ ആയിരുന്നു അമേരിക്ക. ചെറുപ്പത്തിൽ അമേരിക്കൻ വിരുദ്ധ ചേരിയിലെ രാജ്യമായ ഇന്ത്യയിൽ, സോവിയറ്റുകളുടെ അരുമ ആയിരുന്ന രാജ്യത്ത് പിറന്നു വീണ ഞാനും ഒരു അമേരിക്കൻ വിരുദ്ധ മനോഭാവം സിരകളിൽ ഏന്തി വളർന്നു. EMS മുതൽ വാസവൻ വരെയുള്ളവരുടെ കവല പ്രസംഗം, ലേഖനം എന്നിവ കേട്ടും വായിച്ചും,ബാർബർ ഷോപ്പിലെ വിപ്ലവം കൊച്ചെന്ന ലോക്കൽ കുമാരപിള്ള സാർ ഒക്കെ പകർന്നു തരുന്ന രാഷ്ട്രീയ “സ്റ്റേടി ക്ലാസ് ” മെറ്റീരിയലും അമേരിക്കൻ വിരോധി ആക്കിയില്ലെങ്കിലേ അതിശയം ഉള്ളൂ.

കാബൂൾ എയർപോർട്ടിൽ ജനത്തിരക്ക്, താലിബാൻ എന്ന ദുരന്തം എത്രമാത്രമെന്നു ഇതിൽ നിന്ന് മനസിലാക്കാം

https://www.facebook.com/ganeshkailas.gk/videos/166187312268353

ചെറുപ്പത്തിൽ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ സോവിയറ്റ് യൂണിയനു മുകളിൽ അമേരിക്ക എന്ന് മനോരമയിൽ സ്പോർട്സ് പേജിൽ കാണുമ്പോൾ പത്രം വലിച്ചെറിയുന്ന സ്വഭാവം പിന്നീട് പഠനം കഴിഞ്ഞു വളർന്നു ജോലിയായി കഴിഞ്ഞപ്പോൾ അമേരിക്കൻ മുതലാളിത്തമെന്ന ശത്രുവിനെ കണ്ടെത്താൻ പ്രാപ്തനാക്കി.ഇന്നും ഏറിയ കൂറും ട്രെഡിഷണൽ അമേരിക്കൻ വിരുദ്ധൻ അല്ലെങ്കിലും അമേരിക്കയുടെ സ്വാധീനം സകല ദുഷ്ട ശക്തികളിലും ഞാൻ തപ്പിയെടുക്കും.

പക്ഷേ ജീവിതാനുഭവങ്ങൾ എന്നെ ചില കാര്യങ്ങൾ ചിന്തിപ്പിക്കാൻ തുടങ്ങി. അതിന് താലിബാൻ എന്ന ഭീകര സംഘം അഫ്ഗാൻ കീഴടക്കിയപ്പോൾ അവിടത്തെ സാധാരണ ജനങ്ങൾ പരിഭ്രാന്തിയോടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറയുന്നത് വഴി വെച്ചു.ശെരിയാണ്. അമേരിക്ക ആണ് മുജാഹിദ്കളെ ആയുധം കൊടുത്തു താലിബാൻ ഉണ്ടാകാൻ സഹായിച്ചത്. അവരാണ് ഇറാഖിൽ അശാന്തി ഉണ്ടാക്കി ഐ എസ് ന്റെ സൃഷ്ടിക്ക് വഴി മരുന്ന് ഇട്ടത്.. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഇവിടെയൊക്കെയും അവർക്ക് അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടേണ്ടത് ഉണ്ടായിരുന്നു.

Advertisement

സോവിയറ്റുകൾ ആണ് ആദ്യം അഫ്ഗാൻ invade ചെയ്തത്. ശക്തിക സന്തുലനം നിലനിർത്താൻ ആണ് അമേരിക്ക പാകിസ്ഥാൻ &അഫ്ഗാൻ ഇസ്ലാമിക തീവ്രവാദി കൂട്ടത്തിന്ന് പാൽ കൊടുത്തു വളർത്തിയത്. ഇറാഖ് അറബ് മേഖലയിൽ ഉള്ള രാജ ഭരണം എന്ന അമേരിക്കൻ ഡിസൈൻ മാറ്റും എന്ന് വന്നപ്പോൾ ആണ് ഇറാനെതിരെ അമേരിക്ക വളർത്തിയ സദ്ദാം നെ ഉന്മൂലനം ചെയ്യാൻ അവർ തുടക്കം ഇട്ടത്.

ഇതൊക്കെ ആണെങ്കിലും അമേരിക്ക ഇടപെടുന്നതിനു മുൻപ് അവരുടെ ജനങ്ങളുടെ അഭിപ്രായം, സേനറ്റ് കൊണ്ഗ്രെസ്സ് എന്നിവയിൽ ഒക്കെ വിപുലമായ ചർച്ചകൾക്ക് ശേഷം ആണ് അധിനിവേഷത്തിന് മുതിരുന്നത്. സൈനിക ബജറ്റ് പോലും അങ്ങനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സമിതി തീരുമാനം എടുക്കും.
ഞാൻ അല്പം കൂടി കടന്ന് അമേരിക്ക എന്ന “ഡെവിളിന്റെ “അഡ്വക്കേറ്റ് ആയി കുറച്ചു നേരം ആലോചിച്ചു. അമേരിക്ക എന്തൊക്കെ മോശമായി invade ചെയ്താലും അവിടെ തൊലിപ്പുറമേയെന്ന് ആക്ഷേപം പറയാമെങ്കിലും ഒരു ജനാധിപത്യ ഭരണ ക്രമം ഉണ്ടാക്കും. അതിനെ രാഷ്ട്രീയമായി എതിർക്കാമെങ്കിലും ആ ഭരണകൂടങ്ങൾ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്ന ഒന്നാകില്ല. സാധാരണക്കാരായ സ്വന്തം പൗരന്മാർ എന്ന് തന്നെ വായിക്കണം. കാരണം രാഷ്ട്രീയ പ്രതിയോഗികളെ മിക്കവാറും എല്ലാവരും കൊല്ലുക എന്നത് ഗാന്ധി &നെഹ്‌റു ലെഗസി ഇല്ലാത്തവരുടെ സ്വാഭാവിക “എക്ഷൻ “ആണ്.

അമേരിക്ക എന്ന രാജ്യം അക്കാര്യത്തിൽ ചൈന, സോവിയറ്റുകൾ മുതൽ ബ്രിട്ടീഷ് ഫ്രഞ്ച് കോളനിയൽ ഫോഴ്സ്സ് വെച്ചു നോക്കുമ്പോൾ ഭേദം ആണ്. യഥാർത്ഥത്തിൽ വികലമായതെങ്കിലും പണക്കൊഴുപ്പ് ഉള്ളവർക്കുള്ളത് എന്ന് ആക്ഷേപിക്കാമെങ്കിലും ആ ജനാധിപത്യ സ്വഭാവം അമേരിക്ക ലോകത്തിന് നൽകിയ സംഭാവന ആണ്. അടുത്ത ദശകങ്ങളിൽ ചൈന അമേരിക്കയുടെ റോളിൽ എത്തി കോളനികൾ ഉണ്ടാക്കുമ്പോൾ മാത്രമേ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം ലോകത്തിന് പൂർണമായും മനസിലാകൂ. സത്യത്തിൽ ജനാധിപത്യം ലോകത്ത് ഇത്രയും നാൾ പിടിച്ചു നിന്നത് തന്നെ അമേരിക്ക ഒരു ചേരിയിൽ ശക്തമായ രാഷ്ട്രമായി ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയത്. അമേരിക്ക പരിശുദ്ധമാണെന്ന് ഞാൻ പറയില്ല, ഏങ്കിലും താലിബാൻ മുതൽ ചൈന വരെയും ആലോചിക്കിമ്പോൾ മറ്റൊരു അഭിപ്രായം ആത്മ വഞ്ചന ആണ്.

 93 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement