Connect with us

‘മെഡിക്കൽ അശ്രദ്ധ’ എന്ന ആരും മറുപടി പറയേണ്ടതില്ലാത്ത അവസ്ഥ മാറണം

ട്രാൻസ് വുമൺ അനന്യ കുമാരി അലക്സ്‌ ന്റെ ആത്മഹത്യ ആ സമൂഹത്തിന്റെ ദുരിതങ്ങളെക്കാൾ മറ്റൊരു ഗുരുതമായ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതാണ് ഇന്നത്തെ

 40 total views

Published

on

Baiju Swamy

ട്രാൻസ് വുമൺ അനന്യ കുമാരി അലക്സ്‌ ന്റെ ആത്മഹത്യ ആ സമൂഹത്തിന്റെ ദുരിതങ്ങളെക്കാൾ മറ്റൊരു ഗുരുതമായ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതാണ് ഇന്നത്തെ അവസ്ഥയിൽ ആരും മറുപടി പറയേണ്ടതില്ലാത്ത മെഡിക്കൽ negligence.

രോഗികൾ എന്ന സമൂഹം അസംഘടിതരായവരും ചികിത്സ നൽകുന്ന ഡോക്ടർ, ആശുപത്രി എന്നിവക്ക് അവർ പറയുന്ന ബിൽ നൽകി സേവനം വാങ്ങുന്ന ഉപഭോക്താക്കളുമാണ്. വ്യാജ ഡോക്ടർ മുതൽ വ്യാജ മരുന്നുകൾ വരെയും പ്രയോഗിച്ച് രോഗികളെ ഊറ്റിഎടുത്ത് ജീവച്ഛവം ആക്കുന്ന വലിയൊരു കാർട്ടൽ ഈ രംഗത്തുണ്ട്. അശ്രദ്ധ, പരിഞ്ജനം കുറവ് , മെഡിക്കൽ രംഗത്തെ നൂതന കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യായ്ക ഇങ്ങനെ വിവിധ കാരണങ്ങളാൽ ചില സ്ഥലങ്ങളിൽ എങ്കിലും രോഗികൾ ഇവരുടെ പിഴവുകൾ മനഃപൂർവം ആണെങ്കിലും അല്ലെങ്കിലും തകർന്ന് പോകാറുണ്ട്. അതിൽ ഫൈവ് സ്റ്റാർ ആശുപത്രി മുതൽ ഇടുക്കിയിലെ തമിഴ് മേഖലയിൽ വ്യാജ ക്ലിനികുകൾ വരെയുണ്ട്.

ഡോക്ടർ ദൈവം ആകാം അല്ലായിരിക്കാം. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായം പോലെ. പക്ഷേ അത്യന്തികമായി ഭീമമായ ബിൽ കൊടുക്കുന്ന ഒരു ഉപഭോക്താവിന് കുറ്റമറ്റ ചികിത്സ എന്ന സേവനം കൊടുക്കുന്ന പ്രൊഫെഷണൽ കൂടിയാണ്. അതിൽ വരുന്ന പിഴവുകൾ ചോദ്യം ചെയ്യാനോ അർഹമായ നഷ്ടപരിഹാരം കിട്ടാനോ ഇപ്പോൾ ജീവിതം തന്നെ നശിച്ചു പോയ രോഗികൾക്ക് പരാതി പറയാൻ പോലുമൊരു സംവിധാനം ഇല്ല.

ഒരുദാഹരണം പറയാം. കോട്ടയത്തെ ഒരു പ്രോമിസിങ് രാഷ്ട്രീയ നേതാവായിരുന്ന സജി ഒലിക്കര ഇങ്ങനെ മെഡിക്കൽ നെഗലിജിൻസ് മൂലം കാൽ നഷ്ടമായി വീൽ ചെയറിൽ ആയ വ്യക്തി ആണ്. വലതു കാൽ ഒടിഞ്ഞതിന് ഇടത് കാൽ പ്ലാസ്റ്റർ ഇട്ടത് നേരിട്ട് അറിയാം. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഏറ്റവും രസകരമായ കാര്യം ചികിത്സ പിഴവ് മൂലമുള്ള കംപ്ലിക്കേഷൻ ഇൻഷുറൻസ് കമ്പനികൾ സെറ്റിൽ ചെയ്യില്ല എന്നതാണ്. എങ്കിൽ പോലും പിഴവ് വരുത്തിയ ആശുപത്രിയും ഡോക്ടറും പോറൽ പോലുമേൽക്കാതെ മുന്നോട്ട് പോകും. വിദേശത്ത് ഇങ്ങനെ മെഡിക്കൽ നെഗലിജിൻസ് മൂലം ഉണ്ടാകുന്ന പ്രശ്നം നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അത് കൊണ്ട് ആണ് ബിൽ കൂടുന്നത് എന്നാണ് ഇവരുടെ ന്യായീകരണം. വിദേശത്ത് ഉള്ള ചികിത്സ അവിടത്തെ സാമ്പത്തിക സാമൂഹ്യ ചുറ്റുപാട് കൂടി കണക്കിലെടുത്തു വേണം താരതമ്യം ചെയ്യാൻ. അങ്ങനെ നോക്കിയാൽ ഇവിടെ ഇപ്പോൾ തന്നെ ചികിത്സ ചിലവുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആണ്. പക്ഷേ അവിടെ രോഗിക്ക് കിട്ടുന്ന നഷ്ട പരിഹാരം ഇല്ല താനും.

ഡോക്ടർമാർ വിദേശത്ത് അവരുടെ റിസ്ക് കുറക്കാൻ ഇൻഷുറൻസ് എടുക്കും. ആശുപത്രിയിൽ അവരുടെ റിസ്ക് അവരും കവർ ചെയ്യും. ഇൻഷുറൻസ് കമ്പനികൾ ആശുപത്രിയെ റേറ്റ് ചെയ്യും. എല്ലാത്തിനും മീതെ സർക്കാർ മികച്ച സേവനം ഉറപ്പാക്കും.ഇവിടെ കള്ള് വിറ്റ് കള്ളപ്പണം ഉണ്ടാക്കിയവനും ഡോക്ടറുടെ മകൻ ആണെങ്കിലും ഒരു തേങ്ങയും അറിയാത്തവനെ ഉക്രൈനിൽ വിട്ട് എംബിബിസ് എടുത്തിട്ട് ചികിൽസിക്കാൻ ഇരുത്തിയും നാട്ടുകാരുടെ ചോര ഊറ്റുന്ന കുറേ ആശുപത്രികൾ ആഡംബര ഹോട്ടൽ തോറ്റു പോകുന്ന കെട്ടിടത്തിനുള്ളിൽ അറവ് ശാല നടത്തുകയാണ്. ആരും ചോദിക്കാനുമില്ല, ആർക്കും ആരോടും ഉത്തരവാദിത്തവുമില്ല. പോയാൽ രോഗിക്കും കുടുംബത്തിനും പോകും.

ഈ രംഗത്ത് അത്യാവശ്യം വേണ്ടത് ഒരു ഇൻഡിപെൻഡന്റ് റെഗുലേറ്റർ ആണ്. അവിടെ രോഗികളുടെ പ്രശ്നം ഫയൽ ചെയ്തു നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതും അൽഗുൽത് ആശുപത്രികളെയും ഡോക്ടർമാരെയും റേറ്റിംഗ് നടത്തി രോഗികൾക്ക് കൃത്യമായി സപ്പോർട്ട് കൊടുക്കുന്ന സിസ്റ്റം ഉണ്ടാകണം.

Advertisement

അടിക്കുറിപ്പ് – ഡോക്ടർ സുഹൃത്തുക്കൾ ഇത് ഒറ്റപ്പെട്ട സംഭവം എന്ന് പറയരുത്. ഇത് അങ്ങനെ തള്ളാൻ ആകില്ല. നാട്ടിലെ പൊതു അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. നൂറ് രൂപയുടെ ബിരിയാണി വാങ്ങി റേറ്റിംഗ് നടത്താവുന്ന ലോകത്താണ് നാം ജീവിക്കുന്നത്. അപ്പോൾ 10 ലക്ഷത്തിന്റെ ബിൽ അടച്ചിട്ട് കട്ടിലിൽ ബാക്കി ജീവിതം ആയവരുടെ അവകാശം സംരക്ഷിക്കപ്പെടണം.

 41 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment12 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment17 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment4 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam6 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement