ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്
Baiju Swamy
കല്യാൺ വിഷയം എഴുതിയപ്പോൾ കുറേയാളുകൾ അറ്റ്ലസ് രാമചന്ദ്രൻ വീണ് പോയത് സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങിയിട്ട് ആണൊ, എന്താണ് പ്രശ്നം ഉണ്ടായത് എന്നൊക്കെ ചോദിക്കുന്നു. എനിക്ക് അറിയാവുന്ന കാര്യം പറയാം. അറ്റ്ലസ് ഗ്രൂപ്പ് ഗൾഫിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുമ്പോൾ രാമചന്ദ്രനെ ആരോ സമീപിച്ചു ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ jewelry ബിസിനസ്, ബിൽഡർ ബിസിനസ് എന്നിവ തുടങ്ങാൻ ആവശ്യപ്പെട്ടു.
തുടർന്ന് അദ്ദേഹം അറ്റ്ലസ് ജ്യുവലേറി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഉണ്ടാക്കി കോഴിക്കോട്, കൊച്ചി ഷോറൂം തുറന്നു. Expansion, roll out model ഈ കൺസൾട്ടിങ് firm ഉണ്ടാക്കിയിരിക്കും. പ്രൈവറ്റ് ഇക്വിറ്റി നടത്തി ഇക്വിറ്റി dilute ചെയ്യാതെ നേരെ ലിസ്റ്റ് ചെയ്തുകൊണ്ട് ഓഹരി വില കൃത്രിമമായി ഉയർത്തി ഉയർന്ന പ്രീമിയത്തിൽ ഓഹരി Private placement നടത്തി മൂല ധനം കണ്ടെത്താം എന്നും അഡ്വൈസ് കിട്ടിയിട്ടുണ്ടാകും. അതിനു വേണ്ടി അദ്ദേഹം G E woollens എന്ന ഒരു ഷെൽ കമ്പനിയെ വലിയ വില കൊടുത്ത് അതിന്റെ ഉടമകളിൽ നിന്നും വാങ്ങി. ആ കമ്പനി ഞങ്ങളുടെ ഭാഷയിൽ ധാരാവി കമ്പനി ആണ്. അതിൽ ഒരു വിലക്കയറ്റം ഉണ്ടെന്ന് ഊഹിച്ചു കൊണ്ട് കുറേ gambler, punters ഒക്കെ വില കൃതൃമമായി orchestrated trading നടത്തി ഉയർത്തി. രാമചന്ദ്രൻ ആ തീക്കളിയിൽ സ്വന്തം കാശും മുടക്കി കൃത്രിമ ഊഹ കച്ചവടം, വിലക്കയറ്റം എന്ന പരിപാടിയിൽ പങ്കെടുത്തുവെന്ന് മുംബയിൽ ദലാൽ സ്ട്രീറ്റിൽ ഇല അനങ്ങിയാൽ അറിയുന്ന രാജ്കോട്ട് കരടികൾ മണത്തറിഞ്ഞു.
പാവം രാമചന്ദ്രൻ ഗൾഫിൽ കടം വാങ്ങിയ കാശ് റൂട്ട് ചെയ്താണ് ഇങ്ങനെ കമ്പനി വാങ്ങിയതും കൃത്രിമ വില ഉയർത്താൻ കൂട്ട് നിന്നതും. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നത് പോലെ കേരളത്തിൽ അദ്ദേഹം ലോഞ്ച് ചെയ്ത “വിശ്വസ്തതയുടെ സുവർണ സൗധങ്ങൾ ” അറ്റ്ലസ് ഡെവലപ്പേഴ്‌സ് പ്രൊജക്റ്റ് ഉദേശിച്ചത് പോലെ വിൽക്കാൻ സാധിച്ചുമില്ല. ഇങ്ങനെ കണക്ക് കൂട്ടൽ തെറ്റി, ഉദേശിച്ചത് പോലെ ലോൺ തിരിച്ചടവിന് മുൻപ് ഇതൊന്നും നടന്നില്ല. രാജ്കോട്ട്, അഹമ്മദാബാദ് കരടിക്കൂട്ടം 200 രൂപയിൽ നിന്നും അറ്റ്ലസ് ജ്യുവലേറി ഇന്ത്യ ലിമിറ്റഡ് ഓഹരി അടിച്ചു നിരപ്പാക്കി 3 രൂപയിൽ എത്തിച്ചു. രാമചന്ദ്രന്റെ കമ്പനിയുടെ വിപണി മൂല്യം വെറും 10 കോടി. അതിന്റെ 51% പോലും 5 കോടി മാത്രമേ റെയ്‌സ് ചെയ്യാൻ ആവൂ.
ഇതാണ് സംഭവം. അദ്ദേഹം യഥാർത്ഥത്തിൽ അറിയാത്ത പിള്ള ചൊറിഞ്ഞറിഞ്ഞ ശുദ്ധൻ ആണ്. ഒന്നോർക്കുക. മുംബയിൽ കൃത്യമായ thorough bred പ്രൊഫഷണൽ പിന്തുണ ഇല്ലാതെ സ്റ്റോക് മാനിപുലേഷൻ നടത്താൻ ഇറങ്ങിയാൽ സ്വന്തം കമ്പനി ആണെങ്കിൽ പോലും കരടികൾ പിച്ചി ചീന്തി തോട്ടിലെറിയും. കാരണം അവരെ യഥാർത്ഥ ബുൾ റൺ ആരും പഠിപ്പിക്കേണ്ട. ചവർ സ്റ്റോക്ക് ഏതെന്നും.
(ഒരിക്കൽ മാത്രം കണ്ടിരുന്നു. അന്ന് തന്നെ അദേഹത്തിന്റെ തലയിൽ കയറിയ ഈ ആശയം തിരിച്ചടിക്കും എന്ന് തോന്നിയിരുന്നു. കാരണം ടൈറ്റാൻ എന്ന ഒരൊറ്റ കമ്പനി അല്ലാതെ ഇന്ന് വരെ ഒരൊറ്റ ജ്വല്ലറി റിറ്റൈൽ കമ്പനിയും ഒരു നിക്ഷേപകനും ലാഭം പോട്ടേ മുടക്ക് മുതൽ പോലും തിരിച്ചു നൽകിയിട്ടില്ല. അതിനു കാരണം ഞാൻ തന്നെ പറയാം.അവരുടെ കണക്കുകൾ, ബിസിനസ് മോഡൽ എല്ലാം ദുരൂഹവും അക്കാരണം കൊണ്ട് തന്നെ സ്വതന്ത്ര ഓഹരി ഉടമകൾക്ക് ascertain ചെയ്യാൻ ആവാത്തതുമാണ്. സ്വന്തം കാശ് ഇൻവെസ്റ്റ് ചെയ്യുന്ന വെളിവുള്ള ഒരു പ്രൊഫെഷണൽ ഇൻവെസ്റ്ററും ക്ലാരിറ്റി ഇല്ലാത്ത ഇടത്ത് നിക്ഷേപിക്കില്ല.)