ഈ വരികളുടെ പേരിൽ ചുള്ളിക്കാടിന്റെ അക്രമിക്കുന്നവരേ എല്ലാം റിയലിസ്റ്റിക് ആക്കി കലാ സൃഷ്ടി സാധിക്കില്ല

42

Baiju Swamy യുടെ കുറിപ്പ്

ഇന്നലെ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറേ പേര് ആക്രമിക്കുന്നത് കണ്ടിട്ട് സംഭവം എന്തെന്ന് നോക്കി. അപ്പോൾ ആണ് മാതൃഭൂമിയുടെ എഡിറ്റ്‌ പേജിൽ പുള്ളി കോവിഡ് നെക്കുറിച്ചുള്ള നാല് വരി കവിതയിൽ മനുഷ്യമാലിന്യത്തെ തുടച്ച് നീക്കനായേക്കാം കോവിഡ് വന്നത് എന്നെഴുതിയത് കണ്ടത്.മനുഷ്യൻ എന്ന ജീവി വർഗം പ്രകൃതിയുടെ ശാപം, മാലിന്യം എന്നൊക്കെ ചുള്ളിക്കാടിനു ചിന്തിച്ചു കൂടെ?
ഇതിൽ പുള്ളിയെ കേറി ഇങ്ങനെ ആക്രമിക്കാൻ എന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അദ്ദേഹം പണ്ടേ സ്വയം ഇകഴ്ത്തുന്ന, സെൽഫ് പിറ്റി യുടെയും അതിലൂടെ പ്രപഞ്ച വീക്ഷണം നടത്തുകയും ചെയ്യുന്ന ആളാണ്. അതൊക്കെ ആത്മകഥ സ്പർശം ഉള്ള ചിദംബര സ്മരണകൾ വായിച്ചാൽ അറിയാം.

ഇനി അങ്ങനെ ഉള്ള ആൾ അല്ലെന്ന് വെച്ചാൽ പോലും ഒരു കവി ലോകത്തെ, അല്ലെങ്കിൽ മനുഷ്യരെ എന്തെങ്കിലും ആയി സങ്കല്പിച്ചാൽ എന്താണ് പ്രശ്നം. ജീവിതത്തിൽ എല്ലാം സുന്ദരം, സാഹോദര്യം, നന്മ എന്നത് പോലെ സാഹിത്യത്തിലും സങ്കല്പിക്കണം എന്നാണോ? അങ്ങനെ ഉള്ളവർ അദ്ധ്യാത്‌മ രാമായണം, കൃഷ്ണ ഗാഥ, മഹിഷപുരാണം ഒക്കെ വായിക്കുക.ഒരു കലാകാരൻ അയാളുടെ അന്തരിക സംഘർഷങ്ങളും വിഹ്വലതകളും ഒക്കെ സൃഷ്ടിച്ചു വെക്കുന്നത് മനസിലാക്കാൻ കഴിവില്ലാത്തവർ അയാളെ വെറുതെ വിടുക. അല്ലാതെ അവനവന്റെ ചിന്ത അയാളിൽ അടിച്ചേല്പിക്കാൻ നോക്കാതെ ഇരിക്കുക. എല്ലാം റിയലിസ്റ്റിക് ആക്കി കലാ സൃഷ്ടി സാധിക്കില്ല. ഇങ്ങനെ ഒക്കെ ആലോചിച്ചാൽ അമ്പലത്തിൽ കാണുന്ന പ്രതിമകളെ ഷഡി ഇടീക്കേണ്ടി വരും.