ആയുധമെടുത്തവർ സ്വന്തം ജനതയെ കൊന്നൊടുക്കാൻ ശത്രുക്കൾക്കു വേണ്ടി പണിയെടുക്കുന്നു

0
58

Baiju Swamy യുടെ കുറിപ്പ്

ഹമാസിനെ തീവ്രവാദി എന്ന് വിളിച്ചതിൽ കുറച്ചു സുഹൃത്തുക്കൾ കലഹിക്കുന്നു. ജനിച്ച നാട്ടിൽ ജീവിക്കാൻ സമരം ചെയ്യുന്നവരെ ഭീകരർ എന്ന് വിളിക്കരുത് എന്നാണ് അവർ പറയുന്നത്. അത് കൊണ്ട് ചില കാര്യങ്ങൾ പറയട്ടെ.

Leading Hamas elements implicated in Israel spy-ring | | AWലോകത്ത് എത്നിക് ആയ സമൂഹങ്ങൾ ധാരാളമുണ്ട്. അവർ അവരുടെ അസ്തിത്വത്തിനും സ്വന്തം രാജ്യത്തിനും വേണ്ടി സമാധാനപരമായും അല്ലാതെയും സമരങ്ങൾ ചെയ്യുന്നുണ്ട്.ചിലതു മതങ്ങളുടെ ലേബലിൽ ആണ്.ചിലത് പൂർണമായും രാഷ്ട്രീയ നേതൃത്വത്തിലും.അവരിൽ കുറേയെണ്ണത്തിനെ എതിരാളികൾക്ക് ഉന്മൂലനം ചെയ്യാൻ സാധിച്ചത് അവർ ഭീകരപ്രവർത്തനം നടത്തിയത് കൊണ്ട് മാത്രമാണ്.അല്ലാതെ അവർ പറയുന്നത് തെറ്റെന്നോ ആ സമൂഹത്തിന്റെ ആവശ്യങ്ങൾ അന്യായമായതു കൊണ്ടോ അല്ല.

Spy Tigers: The LTTE Intelligence Wing – Project O Five Ltdനമുക്കെല്ലാം നന്നായി അറിയുന്ന ശ്രീലങ്കൻ തമിഴ് ജനതയുടെ കാര്യം തന്നെയെടുക്കാം.ശ്രീലങ്കയിൽ സിംഹളരെ പോലെ തന്നെ ചരിത്രം തുടങ്ങുമ്പോൾ മുതൽ ഉള്ള എത്നിക് ജനത ആണ് തമിഴർ.അവരെ സിംഹളർ അടിമ പോലെ കാണുകയും സകല പൗരാവകാശങ്ങളും നിഷേധിച്ചു കൊണ്ട് കൊല്ലുന്നത് പതിവായപ്പോൾ തമിഴർ സംഘടിച്ചു കൊണ്ട് അത് ചെറുത്തു.ഏതാണ്ട് നൂറിലധികം സംഘടനകൾ തമിഴരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ ഉണ്ടായിരുന്നു.അതിൽ തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ടിന്റെ അമൃതലിംഗം പോലെ സർവ സമ്മതനായ രാഷ്ട്രീയ നേതാവ് മുതൽ ഗറില്ലാ യുദ്ധമുറയിലൂടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന എൽ ടി ടി ഇ അടക്കം കുറെ ഭീകര സംഘടനകളും ഉണ്ടായിരുന്നു.

Complete Life Story Of Ltte Chief Prabhakaran Of Srilanka - जिसने  बुलेटप्रूफ जैकेट दी, प्रभाकरन ने उन्हीं को मरवा डाला - Amar Ujala Hindi  News Liveമൂപ്പിളമ തർക്കവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള തമിഴരുടെയും ഇന്ത്യയുടേയും സഹായം കിട്ടിയ പ്രഭാകരൻ ശ്രീലങ്കയോട് പൊരുതുന്ന കൂടെ തന്നെ മറ്റു സംഘടനകളെയും കൊന്നൊടുക്കി.അമൃതലിംഗം കൊല്ലപ്പെട്ടു,ജാഫ്‌ന ഉൾപ്പെടുന്ന പ്രോവിന്സിലെ ഭരണാധികാരിയായിരുന്ന വരദരാജ പെരുമാൾ രാഷ്ട്രീയ അഭയാര്ഥിയായി ഇന്ത്യയിലെവിടെയോ ഒളിച്ചു.അവസാനം കടുംപിടിത്തത്തിലൂടെ ശ്രീ ലങ്കൻ തമിഴരുടെ ഏക നേതാവായി പ്രഭാകരൻ സ്ഥാനമുറപ്പിച്ചു .ശ്രീലങ്കയിലെ തമിഴർക്ക് വേണ്ടി നിന്ന ഇന്ത്യയെ പോലും ശത്രു ആയി കരുതി ,രാജീവ് ഗാന്ധിയെ വധിച്ചു.

അവിടം മുതൽ തമിഴ് പുലികളെ ലോകം വെറുക്കാൻ തുടങ്ങി.നോർവെയും മറ്റു രാജ്യങ്ങളും എൽ ടി ടി യെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.അപ്പോളും ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്നവരെ എൽ ടി ടി ഇ പുച്ഛിച്ചു.മറ്റു തമിഴ് സംഘടന നേതാക്കളെ കൊല്ലുന്നത് തുടർന്ന് കൊണ്ട് ഒരു അപ്രഖ്യാപിത പ്രാദേശിക ഭരണകൂടം ആയി പ്രവർത്തിച്ചു.

ശ്രീലങ്ക തക്കം പാർത്തിരുന്നു.ഇന്ത്യയിലെ സർക്കാരിന്റെ താല്പര്യങ്ങൾ ചൈനയുടെ കൈ പിടിച്ചു നിർവീര്യമാക്കി.തുടർന്ന് നടന്ന സംഭവങ്ങളിൽ പ്രഭാകരന് മാത്രമല്ല എല്ലാം നഷ്ടമായത്.പാവപ്പെട്ട ശ്രീലങ്കൻ തമിഴരിൽ എത്ര പേരെ ശ്രീലങ്കൻ സൈന്യം കൊന്നൊടുക്കി ,എത്ര സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് ഇന്നും അറിയില്ല.രണ്ടാം ലോക മഹായുദ്ധ ശേഷം നടന്ന ഏറ്റവും വലിയ സ്റ്റേറ്റ് സ്പോണ്സറെഡ് എത്നിക് ക്ളിൻസിങ് ആയിരുന്നു.ഇന്ത്യ ഇടപെട്ടില്ല.യു പി എ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പ്രഭാകരന്റെ ഉറ്റ ചങ്ങാതി ആയിരുന്ന കരുണാനിധി പോലും മിണ്ടിയില്ല.തമിഴരുടെ സ്വാതന്ത്ര്യ സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞു പോയി.ആയുധമെടുത്തുള്ള കളിയുടെ ബാക്കി പത്രം.

Extremism, Ethnic Cleansing And Nationalist Rhetoric In Sri Lanka - Colombo  Telegraphകുർദുകൾ ,യസീദികൾ ,റോഹിങ്ക്യൻസ് ഇങ്ങനെ ധാരാളം എത്നിക് മൈനോരിറ്റികൾ ഭരണകൂടങ്ങളുടെ ഉന്മൂലനം ഏറ്റുവാങ്ങുന്നുണ്ട്. ആയുധമെടുക്കാതെ രാഷ്ട്രീയമായി പോരാടുന്നവർക്കു പിന്തുണ കിട്ടുന്നു.ആയുധമെടുത്തവർ സ്വന്തം ജനതയെ കൊന്നൊടുക്കാൻ ശത്രുക്കൾക്കു വേണ്ടി പണിയെടുക്കുന്നു .അവരുടെ ആവശ്യങ്ങൾ എത്ര മേൽ സത്യസന്ധമെങ്കിലും അവരുടെ മാർഗം അതിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്തു ലോക മനസാക്ഷിയെ വേണ്ട രീതിയിൽ കൂടെ നിർത്തുന്നതിൽ പരാജയപ്പെടുന്നു.
ഞാൻ എന്റെ അഭിപ്രായം ഇവിടെ കൃത്യമായി പറഞ്ഞു കൊണ്ട് നിര്ത്തുന്നു.മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം ആകാം.അതാണല്ലോ ജനാധിപത്യം.

Who are the Kurds?

**