കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കുന്ന പണ്ഡിതർ സന്തോഷ്‌ പണ്ഡിറ്റുകളാണെന്നു പറഞ്ഞാൽ തെറിവിളിക്കരുത്

56

Baiju Swamy

കർഷകരുടെ പ്രശ്നങ്ങൾ പഠിച്ചു കൊണ്ട് റിപ്പോർട്ട്‌ കൊടുക്കാൻ കാലാ കാലങ്ങളിൽ നിയമിക്കുന്ന കുറേ കമ്മിറ്റികൾ ഉണ്ട്. അതിൽ കുറെയേറെ പണ്ഡിതർ വെറും സന്തോഷ്‌ പണ്ഡിറ്റണ് എന്ന് പറഞ്ഞാൽ തെറി പറയരുത്.കമ്പ്യൂട്ടർ ലെ എക്സാൽ ഷീറ്റ് എക്സ്പെർട്സ് ആയ ഇക്കൂട്ടർക്ക് കൃഷി,അതിൻറെ അനുബന്ധ മാർക്കറ്റ് പോലെയുള്ള യുഗങ്ങളായി എവോൾവ് ചെയ്ത ഒരു സെൽഫ് sustainable ഇക്കോ സിസ്റ്റം എന്തെന്ന് പോലും അറിയില്ല. അത് മനസിലാക്കാൻ ഗ്രാമങ്ങളിൽ ജനിക്കണം. ചെറുപ്പം മുതൽ കൃഷിയെന്ന തൊഴിലിന്റെ ഭാഗമായി ജീവിക്കണം.

അപ്പോൾ അറിയാം തേങ്ങ വിളഞ്ഞത് ഇടാൻ മണ്ണാൻ ഒരു മെസ്സേജും കൊടുക്കാതെ തന്നെ വീട്ടിൽ എത്തും, തേങ്ങ കൊണ്ട് വിൽക്കുന്ന ആഗ്ഗ്രെഗേറ്റർ സ്പെഷ്യലിസ്റ്റ് കൊപ്ര വ്യാപാരി എത്തും. പശു വളർത്തുന്ന ആളുകൾ ചാണകം ഇടുന്ന വളപ്രയോഗ സൈക്കിൾ അറിഞ്ഞു വീട്ടിൽ എത്തും.കർഷക തൊഴിലാളി തടമെടുക്കാറാകുമ്പോൾ എത്തും.ഇതൊക്കെ നഗരങ്ങളിൽ ഇരിക്കുന്ന ശാസ്ത്രീയ കൃഷി സെമിനാരിൽ അവതരിപ്പിച്ചു ചില്ലറ ഒപ്പിക്കുന്ന കാർ ടു കാർപെറ്റ് ശാസ്ത്രീയ ജീവികൾക്ക് മനസിലാകില്ല.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളുടെ മാർക്കറ്റിംഗ് നടത്തി ചില്ലറ ഒപ്പിക്കുന്ന പോസ്റ്റർ ബോയ് ആയ അശോക് ഗുലത്തി വെറും ഊളയാണെന്ന് മനസിലാകാൻ അയാളുടെ ചില പരിഷ്കാരങ്ങൾ കേട്ടാൽ മതി. പുള്ളി പറയുന്നു നെല്ല്, ഗോതമ്പ് കർഷകർ കുറച്ചു കൂടി ആദായം കിട്ടുന്ന വിളകൾ കൃഷി ചെയ്യണം,ഇപ്പോൾ ഗോതമ്പ്, അരി എന്നിവ surplus ആണ്, അവർ എണ്ണ കുരുക്കൾ കൃഷി ചെയ്യണം എന്ന്.എന്ന് വെച്ചാൽ കർഷകൻ അയാൾ പറഞ്ഞത് പോലെ കൃഷി ചെയ്യാൻ ഉള്ള ടൂൾ ആണത്രേ.

ജീവിതത്തിൽ എന്നെങ്കിലും അയാൾ നെൽ കൃഷി കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇജ്ജാതി ഊളത്തരം പറയുമോ?എല്ലാ കൃഷിയും അതിനു പറ്റിയ ഭൂമിയിൽ ചരിത്രതീതമായ കാലം മുതൽ ഉള്ള കൃഷി മാത്രം ആണ്. പരിസ്ഥിതി മുതൽ വിപണി വരെയും അങ്ങനെ ഇതുമായി അലൈൻഡ് ആണ്. കുട്ടനാട്ടിൽ നെല്ല് മാത്രമേ പറ്റൂ, ഉടുമ്പൻ ചോലയിൽ ഏലവും കുരുമുളകും.കുട്ടനാട്ടിൽ എലകൃഷി പറ്റില്ല, അത് പോലെ ഉടുമ്പന്ചോലയിൽ നെൽ കൃഷിയും.

മൈക്രോ ലെവലിൽ ചെടി ചട്ടിയിൽ വീട്ടിനുള്ളിൽ വളർത്തുന്ന സ്കെയിൽ അല്ല കൃഷി. അതിനൊരു കോസ്റ്റ് ബേസ്ഡ് ഇക്കണോമിക്സ് ഉണ്ട്.കൂടാതെ കൃഷി കൊണ്ട് ഉരുതിരിഞ്ഞ സ്‌കിൽ സെറ്റ് ഉള്ള തൊഴിലാളികൾ ഉണ്ട്. അവരുടെ എക്സ്പെർട്ടിസ് മൈഗ്രൈന്റ് ലേബറിന് ഒരിക്കലും കിട്ടില്ല. അത് ഡി എൻ എ യിൽ ingrained ആയ പ്രകൃതിയുടെ ഗിഫ്റ്റ് ആണ്.ഉടുമ്പചോലയിലെ തൊഴിലാളി കുട്ടനാട്ടിൽ മുട്ടറ്റം ചെളിയിൽ പാടത്തു നിന്നാൽ തളർവാതം പിടിക്കും. കുട്ടനാട്ടിൽ ഉള്ള തൊഴിലാളി ഉടുമ്പന്ചോലയിൽ പോയാൽ മല കയറാൻ വയ്യാതെ തൊഴിൽ പോലും ഉപേക്ഷിച്ചു പോകും.

ഇനി specific ആയി പറഞ്ഞാൽ പഞ്ചാബ്, ഹാരിയാന, യൂ പി, ബീഹാർ എന്നിവിടങ്ങളിൽ നെല്ലും ഗോതമ്പും മാത്രമേ ഉണ്ടാകൂ. എണ്ണ കുരുക്കൾ കുറച്ചു കൂടി Arid &dry ആയ ഗുജറാത്ത്‌, മാധ്യപ്രേദേശ്, രാജസ്ഥാൻ എന്നിടത്തേയുണ്ടാകൂ. ആ കൃഷിയുടെ കാര്യം പറഞ്ഞാൽ ഞാൻ നേരത്തെ എഴുതിയത് പോലെ അദാനി പരഫീൻ കലർത്തി പാമോയിൽ ഒഴുക്കി ആ കർഷകരെ കൊന്ന് കഴിഞ്ഞു.
കർഷകൻ രക്ഷപെടാൻ ആദ്യമായി ചെയ്യേണ്ടത് ഇത്തരം സമിതികളിൽ മാർജിനൽ കർഷകന്റെ പ്രതിനിധികൾക്ക് ഭൂരിപക്ഷം കിട്ടാനുള്ള സമരം ആണ്.