കട്ടപ്പനയിൽ റിലയൻസ് ഷോപ്പിട്ടത് അംബാനി അറിഞ്ഞിട്ട് കൂടിയുണ്ടാവില്ല, യൂസഫലിയോ ചെറിയൊരു റിക്രൂട്ട്മെന്റ് വരെ അറിയും, അതാണ് അദ്ദേഹത്തിന്റെ പോരായ്മയും

768

Baiju Swamy യുടെ കുറിപ്പ്

യുസഫ് അലിയുടെ ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തതിൽ എനിക്ക് പറയാനുള്ളത് പറഞ്ഞാൽ തെറി വിളിക്കരുത്. റിസ്ക് അനലിസിസ് എന്റെ കരിയറിന്റെ അവിഭാജ്യമായ ഘടകം ആയിരുന്നു. അത് കൊണ്ട് എപ്പോളും റിസ്ക് തപ്പിപ്പിടിച്ച് mitigants ഉണ്ടാക്കൽ ആണ് അന്നുമിന്നും ചെയ്യാറ്. അത്‌ മൂലം കുറേ ആളുകൾ ഇപ്പോളും എന്നോട് പ്രൊജക്റ്റ്‌ റിസ്ക്, ഫിനാൻഷ്യൽ റിസ്ക്, പൊളിറ്റിക്കൽ റിസ്ക്, എക്സ്ചേഞ്ച് റേറ്റ് റിസ്ക് മുതൽ ഇവന്റ് റിസ്ക് വരെയും കവർ ചെയ്ത് റിപ്പോർട്ട്‌ ചോദിക്കാറുണ്ട്.

യുസഫ് അലിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോൾ വളരെ വലുതും ഒരു ബ്രോഡ് ബേസ്ഡ് മാനേജറിയൽ experts ടീം ആയി നോക്കി നടത്തേണ്ടതും ആണ്. എന്റെ അറിവിൽ അദേഹത്തിന്റെ കീഴിൽ ടോപ് നോച്ച് മാനേജർസ് ആരുമില്ല.ഇന്നും റിക്രൂട്ട്മെന്റ് മുതൽ ചെക്ക് signing വരെയും അദ്ദേഹം ആണ് ചെയ്യുന്നത്. അദ്ദേഹം ചെയ്യുന്ന റീറ്റെയ്ൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ കമ്പനികളുമായി താരതമ്യം ചെയ്താൽ അത് മനസിലാകും. ബിഗ് ബാസ്കറ്റ്, ഷോപ്പേഴ്സ് സ്റ്റോപ്പ്‌ മുതൽ മോർ, റിലൈൻസ് വരെയും നോക്കൂ. കട്ടപ്പനയിൽ പോലും റിലൈൻസ് ഷോപ്പ് ഇട്ടു. അത്‌ മുകേഷ് അംബാനി അറിഞ്ഞിട്ട് കൂടിയുണ്ടാവില്ല.

ഏത് ബിസിനസും പ്രൊമോട്ടറുടെ അഭവത്തിലും നന്നായി പ്രവർത്തിക്കുക എന്നത് അവിടെ ജോലി ചെയ്യുന്നവർ മുതൽ suppliers, കസ്റ്റമേഴ്സ്, ചാനൽ പാർട്ണർസ് ഇങ്ങനെ ഒരു എക്കോ സിസ്റ്റത്തിൽ ഉള്ള എല്ലാവരുടെയും താല്പര്യം ആണ്. ഇന്നലത്തെ അപകടത്തിൽ യുസഫ് അലിക്ക് എന്തെങ്കിലും സംഭവിച്ചുവെങ്കിൽ ആ ഗ്രൂപ്പ് ഇതേ പോലെ മുന്നോട്ട് പോകുമായിരുന്നോ എന്നെനിക് സംശയം ഉണ്ട്.രത്തൻ ടാറ്റാ, മുകേഷ് അംബാനി എന്നിവർ മരണപ്പെട്ടാലും ആ കമ്പനികൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോകും. അതാണ് പ്രൊഫെഷണൽ മാനേജ്മെന്റ്. ഇങ്ങനെയുള്ള റിസ്ക് നെ കീ മാൻ റിസ്ക് എന്ന് വിളിക്കും. അത് കവർ ചെയ്യാൻ ടെക്നോളജി കമ്പനികൾ മുതൽ ആപ്പയുപ്പ കമ്പനികൾ വരെ കീ മാൻ ഇൻഷുറൻസ് എടുക്കാറുണ്ട്.