രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി എൻ ടി പി സി അദാനി കീശയിലാക്കുമെന്നാണ് റൂമർ

0
527

Baiju Swamy 

മുംബയിൽ നിന്ന് ഒരു രഹസ്യ വിവരം ചോർന്നു കിട്ടിയിട്ടുണ്ട്. ബാക്കി വിവരങ്ങൾ,എങ്ങനെ കിട്ടി എന്നൊന്നും ചോദിച്ചു മുതുകത്തു കയറരുത്. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്പാദന കമ്പനിയായ എൻ ടി പി സി യുടെ വില്പന ബജറ്റിൽ ഉണ്ടാകും ,അത് അദാനി കൈവശപ്പെടുത്തും എന്നും ആണ് റൂമർ.ഏകദേശം 46000 മെഗാ വാട്ട് ആണ് NTPC യുടെ സ്ഥാപിത ശേഷി.ഒരു ലക്ഷം കോടിയുടെ വിറ്റുവരവ്.33000 കോടി രൂപയുടെ ,ഓപ്പറേറ്റിംഗ് പ്രോഫിറ്റ് ,11500 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റ്. സർക്കാരിന്റെ ഓഹരി 51 %.ഇക്കഴിഞ്ഞ 2019 ലും 47 % ലാഭവിഹിതം കൊടുത്തു.

ആസ്തികൾ 1.85 ലക്ഷം കോടിയുടെത് ഇപ്പോൾ പ്രവർത്തിക്കുന്നു.95000 കോടിയുടെ വികസനം കൂടാതെ വേറെ നടക്കുന്നു.അടുത്തയിടെ തെഹ്‌രി ഹൈഡ്രോ കോർപറേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിലെ സർക്കാരിന്റെ ഓഹരികൾ NTPC 11500 കോടി കൊടുത്തു സ്വന്തമാക്കിയിരുന്നു. അങ്ങനെ രാജ്യത്തെ ഏറ്റവും വലിയ കുറച്ചു ജലവൈദ്യുത പദ്ധതികൾ കൂടി തൂത്തു വാരി NTPC ക്കു കൊടുത്തിട്ടാണ് NTPC യെ തന്നെ വിൽക്കുന്നത്.NTPC കൈയിൽ ഉള്ള ഭൂമി രാജ്യത്തു തന്നെ ഏറ്റവും വലിയ ഹോൾഡിങ് ആണ്.അങ്ങനെ നോക്കിയാൽ ഭൂമിയുടെ വില തന്നെ 80 ബില്യൺ ഡോളർ ഉണ്ടാകും.അതിനേക്കാൾ ഏറെ പ്രധാനം NTPC യുടെ 46000 MW റീപ്ലേസ്‌മെന്റ് കോസ്റ്റ് തന്നെ ഒരു മെഗാ വാട്ടിന് 6 കോടിയെന്ന തംബ് റൂൾ വെച്ച് തന്നെ 3 ലക്ഷം കോടിയോളം വരും.

ആ കമ്പനിയിലെ സർക്കാർ ഓഹരി 51 % അദാനിക്ക് 30000 കോടിയ്ക്ക് അടുത്തുള്ള വിലയ്ക്ക് വിൽക്കാൻ ആണ് ഗൂഢാലോചന.അദാനി ഓസ്‌ട്രേലിയയിൽ കൽക്കരി ഖനനം തുടങ്ങിയിട്ടുണ്ട്.അത് ഇന്ത്യയിൽ എത്തിച്ചു കറന്റ് ഉണ്ടാക്കി വിൽക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടി തന്നെയാണ് കാർഷിക ബില്ലിൽ കൃഷിയ്ക്ക് സബ്‌സിഡി ഒഴിവാക്കാനുള്ള ബില് കൊണ്ടുവന്നതും.

ലോകത്ത്‌ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും എനർജിയുടെ ഫോർവേഡ് ട്രേഡിങ്ങ് ഉണ്ട് .ഇന്ത്യയിലും അതുണ്ടെങ്കിലും ആ കളിയിൽ വിദേശത്തു നിന്ന് ട്രില്യൺ ഡോളർ സ്പെക്കുലേറ്റർസ് വരാറില്ല.കാരണം ഇവിടെയുള്ള futures contract റുപ്പിയിൽ ആണ്. ഉടനെ IEX ലെ കോൺട്രാക്ട് സിങ്കപ്പൂർ,ചിക്കാഗോ എന്നിവടങ്ങളിൽ ട്രെയ്‌ഡിങ് തുടങ്ങും.അത് കൂടാതെ ലോകത്തിലെ എനർജി വില മുഴുവൻ ഡോളർ ഡിനോമിനെറ്റഡ് ആക്കുക,ഇന്ത്യൻ എലെക്ട്രിസിറ്റി വില ഇന്റര്നാഷനലൈസ് ചെയ്യുക എന്നത് മോദിജിയുടെ അടുത്ത ലക്‌ഷ്യം ആണ്.എന്ന് വെച്ചാൽ ഇപ്പോൾ ഡീസൽ ,LPG വില പോലെ .കർഷക സമരത്തിൽ മോദിയുടെ കടും പിടുത്തവും NTPC വില്പനയും എല്ലാം ചേർത്ത് വായിച്ചാൽ ഉത്തരം കിട്ടും.മീനവിയൽ കായംകുളത്ത് kseb ഫ്‌ളോട്ടിങ് സോളാർ ഉണ്ടാക്കിയോ? എങ്കിൽ അത് പോയിക്കിട്ടും.