കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയാലെന്താ ? അയാളൊരു ഭീകരനൊന്നുമല്ലല്ലോ ?

83

Baiju Swamy

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആകുമോ ലീഗ് യു ഡി എഫ് ന്റെ നിയന്ത്രണം ഏറ്റെടുക്കുമോയെന്ന് ക്രൈസ്തവ സമൂഹത്തിൽ ആശങ്ക പടർന്നു പിടിക്കുന്നു, അത് അപകടം ആണെന്ന് ഏഷ്യാനെറ്റ്‌ ചർച്ചയിൽ കെ വി എസ് ഹരിദാസ്..അത് പോലെ അഞ്ചാം മന്ത്രി സ്ഥാനം മോശമായ രീതിയിൽ നേടിയെന്ന് കൂടി അടിച്ചു വിടുന്നു .ഇത് കേട്ടാൽ തോന്നും കുഞ്ഞാലിക്കുട്ടി ഭീകരൻ ആണെന്നും മുസ്ലിം ലീഗ് എന്നാൽ ഭീകര സംഘടന ആണെന്നും. കേരളത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുഖ്യമന്ത്രി ആകുമ്പോൾ ഇല്ലാത്ത എന്ത് ആശങ്കയാണ് ഇയാൾക്കും ഇയാൾ ആരോപിക്കുന്നത് ശെരിയെങ്കിൽ ക്രൈസ്തവർക്കും? ഇനി മുസ്ലിം ലീഗ് യു ഡി എഫ് ലെ ഏറ്റവും കൂടുതൽ സീറ്റ് ഉള്ള കക്ഷി ആയാൽ കുഞ്ഞാലിക്കുട്ടിയോ വേറെയെതെങ്കിലും കുട്ടിയോ മുഖ്യമന്ത്രി ആയാൽ കേരളം കടലെടുക്കുമോ?ഏത് പൗരനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഏത് പദവിയിൽ എത്താനുമുള്ള ഭരണ ഘടനപരമായ അവകാശം കുഞ്ഞാലിക്കുട്ടിക്ക് ഇല്ലേ?കേരളത്തിൽ ക്രിസ്ത്യാനിയും ഹിന്ദുവുമൊക്കെ പത്തെണ്ണം വരെയും മന്ത്രി സ്ഥാനം കൊണ്ടുപോയത് മോശമായി തോന്നാത്തത് എന്താണ്? പാർട്ടിയിൽ ഉള്ളവർ അത്രയും മന്ത്രിയാവുന്ന ഒണക്ക പാർട്ടികൾ ഉള്ള മുന്നണി സംവിധാനം ആണ് കേരളത്തിൽ. അപ്പോളാണ് സ്വന്തം നിലയിൽ ഇത്രയും സീറ്റ് നേടുന്ന സംസ്ഥാനത്തെ ജനസംഖ്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ സമുദായം ഒരു എക്സ്ട്രാ മന്ത്രി സ്ഥാനം നേടുമ്പോൾ ഉള്ള പുകച്ചിലും വർഗീയതയും. ഇയാളൊക്കെ സീനിയർ പത്രപ്രവർത്തകൻ അല്ലേ?ഇനിയെങ്കിലും അല്പം വിവരം വേണ്ടേ?