അവിടത്തെ വല്ലോരെയും പറ്റിച്ചോ എന്നൊക്കെ പോലീസ്, മാഫിയ തപ്പി വരുമ്പോൾ അറിയാം

0
243

ബൈജു സ്വാമിയുടെ കുറിപ്പ്

സിയറാ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യം ലോകത്തിലെ ഏറ്റവും പാവപ്പെട്ട, യുദ്ധം, മാഫിയ എന്നിവയുടെ രാജ്യം എന്നാണ് അറിയപ്പെടുന്നത്. അവിടെ ധാരാളം ഡയമാൻഡ് ഉണ്ട്. ആ രാജ്യം ലക്ഷണമൊത്ത മാഫിയ സ്റ്റേറ്റ് എന്ന് പറഞ്ഞത് യു എൻ ആണ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ ഇരിക്കാൻ, സർക്കാരിനെ പുറത്താക്കാൻ കൈ വെട്ടി കളയുന്ന രാജ്യം.പക്ഷേ RUF എന്ന ഭീകര സംഘടനകളുടെ(ഇപ്പോൾ ഒരു സെമി മിലിറ്റന്റ് രാഷ്ട്രീയ പാർട്ടി )നിയന്ത്രണത്തിൽ ഉള്ള പ്രദേശങ്ങളിൽ തദ്ദേശീയരെ കൊന്നൊടുക്കാനും ആഭ്യന്തര യുദ്ധത്തിന് ആയുധങ്ങൾ വാങ്ങാനുമായി ഡയമാൻഡ് മാഫിയ വഴി കള്ളക്കടത്തിലൂടെ ദുബായ് മുതൽ ആന്റവെർപ്, ആംസ്റ്റർഡാം, സുരിച്ച് എന്നിവടങ്ങളിൽ എത്തിക്കുന്ന ഒരു ആഗോള കള്ളക്കടത്തു സംഘം ഉണ്ട്.

ആ ഇടപാടിൽ വിൽക്കാൻ വരുന്ന ഡയമാൻഡ് അറിയപ്പെടുന്നത് ബ്ലഡ്‌ ഡയമണ്ട് എന്നാണ്. ഇങ്ങനെ കിട്ടുന്ന ഡയമണ്ട് വ്യാപാരം പശ്ചാത്യ രാജ്യങ്ങൾ വലിയ കുറ്റകൃത്യം ആയാണ് കാണുന്നത്.ഇന്ത്യയിൽ മംഗലാപുരം, കൽക്കട്ട, കച്ച് എന്നിവിടങ്ങളിൽ ഇതിൽ രഹസ്യവ്യാപാരം നടത്തുന്ന മാഫിയ ഉണ്ട്.ഇങ്ങനെ മംഗ്ലൂരിൽ വ്യാപാരം നടത്തുന്നവരെ വ്യക്തിപരമായി അറിയാം.ആർകെങ്കിലും സ്വന്തം ജീവൻ പണയം വെച്ച് ഈ മാഫിയയുമായി ചേർന്ന് ശത കോടികൾ ഉണ്ടാക്കാൻ സിയറാ ലിയോണിൽ കൊണ്ടുപോകാൻ ഏജന്റ് പോലും ഉണ്ട്.പക്ഷേ തിരികെ വരുമ്പോൾ ചോറുണ്ണാൻ കൈ വേറെ ഫിറ്റ് ചെയ്യേണ്ടി വരും.അംബുക്ക തിരിച്ചു വന്ന് ആ കൈ കൊണ്ട് നെയ്‌ച്ചോർ കഴിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

(സിയറ ലിയോണിലെ ബ്ലഡ് ഡൈമണ്ട് നെകുറിച്ചും ആ രാജ്യത്തെ അധോലോക ഖനന സംഘങ്ങളുടെ മാഫിയ പ്രവർത്തനങ്ങളെക്കുറിച്ചും ബൈജു സ്വാമി നേരത്തെ എഴുതിയ കുറിപ്പാണ് മുകളിൽ , തുടർന്ന് വായിക്കാം)

സിയറ ലിയോണിലെ ബ്ലഡ് ഡൈമണ്ട് നെകുറിച്ചും ആ രാജ്യത്തെ അധോലോക ഖനന സംഘങ്ങളുടെ മാഫിയ പ്രവർത്തനങ്ങളെക്കുറിച്ചും നേരത്തെ (ഫെബ്രുവരി 7 , 2021 ) ·എഴുതിയിരുന്നു.ഇന്നലെ അമ്പുക്കയുടെ പോസ്റ്റ് കണ്ടു.അതിൽ അദ്ദേഹം പറയുന്നു ഒരു സുഹൃത്തിന്റെ 50000 ഏക്കർ പ്രദേശത്തു സാറ്റലൈറ്റ് സർവേ നടത്തി സ്വർണ വജ്ര നിക്ഷേപം കണ്ടെത്തി,അദ്ദേഹവും ആ ഖനന പ്രൊജക്ടിൽ പങ്കാളിയായി 25000 പേർക്ക് തൊഴിൽ കൊടുക്കുന്ന 20000 കോടിയുടെ 30 %മുടക്കുന്നു എന്ന്.ഇക്കാര്യത്തിൽ കുറച്ചു വ്യക്തത വരേണ്ടതുണ്ട്.

ഒന്നാമതായി പറയട്ടെ അവിടെയുള്ള 50000 ഏക്കർ കാട് ഉടമയായ വ്യക്തിയുമായി ജെ വി തുടങ്ങാൻ പ്രോജക്ടിന്റെ 30 % അതായത് 6000 കോടി രൂപ വേണം.ഒരാഴ്ച മുൻപ് അമ്പുക്ക തന്നെ പറഞ്ഞു ,കൈയിൽ ഒരു രൂപ ഇല്ലാതെ ജീവിക്കാൻ ആകാത്ത അവസ്ഥയായതു മൂലം നാട് വിടേണ്ടി വന്നു എന്ന്.അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തതും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് കൊടുത്തതുമായ രേഖകൾ വെച്ച് 6000 കോടി പോയിട്ട് 600 കോടിയുടെ നെറ്റ് വോർത് പുള്ളിക്കില്ല.ഇന്ത്യയിലെ ഒരു ബാങ്കും അദ്ദേഹത്തിന് ഇത്രയും തുക ആഫ്രിക്കയിൽ പ്രശ്നബാധിതമായ ഒരു രാജ്യത്ത് FDI ആയി നിക്ഷേപിക്കാൻ ഫിനാൻസ് ചെയ്യില്ല.

മൈനിങ് പോലെയുള്ള മേഖലയിൽ ഒരു പ്രൊജക്റ്റ് ചെയ്യാനുള്ള സ്കിൽ സെറ്റ് ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ വിദേശ ബാങ്കുകളും കൊടുക്കില്ല. കൂടാതെ അദ്ദേഹത്തിന്റെ പാർട്ണർ ആയ വ്യക്തി ബാക്കി തുക കൈയിൽ ഉള്ള ആളാണോയെന്ന് അറിയില്ല. ആണെങ്കിൽ തന്നെ സ്കിൽ സെറ്റ് ഇല്ലാത്ത ഒരു ഏഴാം കൂലി എന്റർപ്രെന്യുവറെ അല്ലാതെ മറ്റാരെയും കിട്ടിയില്ല എന്നത് അത്ഭുതകരമാണ്. ഇതിനേക്കാൾ പ്രധാനം അമ്പുക്ക FDI നടത്താൻ ആർ ബി ഐ യുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി വാങ്ങിയതായി യാതൊരു സൂചനയുമില്ല.

അപ്പോൾ ഒരു കാര്യം വ്യക്തം.അമ്പുക്ക ആ രാജ്യത്തെ “മരപ്പൊട്ടൻ ” പ്രധാനമന്ത്രിയെ ഇഎംസിസി പോലെയൊരു ഉഡായിപ്പിൽ കുരുക്കുന്ന സീൻ ആണ്.ഇനി അവിടത്തെ വല്ലോരെയും പറ്റിച്ചോ എന്നൊക്കെ ഇവിടെ വന്നിട്ട് കുറച്ചു നാൾ കഴിഞ്ഞിട്ട് അവിടത്തെ പോലീസ് ,മാഫിയ തപ്പി വരുമ്പോൾ അറിയാം.