രമേശ്‌ ചെന്നിത്തലക്ക് കർണയോഗം പോലെയെന്തോ ഒരു ശാപം കിട്ടിയിട്ടുണ്ട്

81

Baiju Swamy

എനിക്ക് തോന്നുന്നത് രമേശ്‌ ചെന്നിത്തലക്ക് കർണയോഗം പോലെയെന്തോ ഒരു ശാപം കിട്ടിയിട്ടുണ്ട് എന്നാണ്. വിശദമായി പറയാൻ ഒരു ഫേസ്ബുക് പോസ്റ്റ്‌ പോരാ.എങ്കിലും രത്നാചുരുക്കം പറയാം.സമീപകാലത്ത് ഇത്രയും ശോഭിച്ച ഏക പ്രതിപക്ഷ നേതാവ് വി എസ് മാത്രം. വി എസ് ന്റെ പിന്നിലെ ശക്തി കേന്ദ്രം സിപിഎം തന്നെ പറഞ്ഞ മാധ്യമ സിന്ഡിക്കേറ്റയിരുന്നു.ആ ടീമിൽ കോൺഗ്രസ്‌ സർക്കാരിന്റെ അഴിമതി വാർത്തകൾ എത്തിക്കാൻ കൊണ്ഗ്രെസ്സ് ഗ്രൂപ്പ് കളിയും ഉണ്ടായിരുന്നു.എ കെ ആന്റണി പോലെ നിർഗുണനായ വേതളത്തിന്റെ അളിഞ്ഞ ഭരണവും ഐസ് ക്രീം,കോഴ മാണിയുടെ ബന്ധുക്കളുടെ ഭൂമി കയ്യേറ്റം, കരുണാകരന്റെ ഗ്രൂപ്പ് വക അടിപിടി, തുണി പറി ഒക്കെ വി എസ് ന് ആഞ്ഞടിക്കാൻ വേദി ഒരുക്കി.

അങ്ങനെ നോക്കുമ്പോൾ ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവെന്ന കാണ്ഠത്തിൽ പുള്ളി ഏകനാണ്.കുറേ കിളവന്മാരാൽ സമൃദ്ധമായ കൊണ്ഗ്രെസ്സ് പാർട്ടിയിൽ നിന്ന് ഒരു പിന്തുണയും ഇല്ല.ഹൈ കമ്മൻഡിൽ കെ സി വേണുഗോപാൽ &അന്തപ്പൻ സഖ്യം ചെന്നിത്തല പരാജയം എന്ന് വരുത്തി തീർക്കാൻ കുടില തന്ത്രം ആണ്. കേരളത്തിൽ ആണെങ്കിൽ മുല്ലപ്പള്ളിയുടെ വായിൽ ഡബിൾ മുണ്ട് രണ്ടെണ്ണം തിരുകിയില്ലെങ്കിൽ ഡെയിലി ഓരോ ഊളത്തരം അടിച്ചു വിടും.മുന്നണിയിൽ ലീഗ് അല്ലാതെ എണീറ്റ് നിൽക്കാൻ ശേഷിയുള്ള ഒരു പാർട്ടിയുമില്ല. ഷിബു ബേബി ജോൺ, പ്രേമചന്ദ്രൻ എന്നീ വ്യക്തികൾ മാത്രമേ പിന്തുണ കൊടുക്കാനുള്ളൂ.

പ്രത്യക്ഷത്തിൽ പുള്ളിക്ക് RSS ബന്ധം ഉള്ളതായി വെരിഫിക്കേഷൻ നടത്താൻ പറ്റിയ തെളിവുകൾ ഒന്നുമില്ല. എങ്കിലും വഴിയേ പോകുന്ന സകല ടീമുകളും കാക്കി നിക്കർ ഇട്ടു കൊടുക്കും.RSS ബലി കൊടുക്കാൻ നിർത്തിയ കോഴി പോലെയാണ് ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തല എന്നത് മണ്ഡലം ശ്രദ്ധിച്ചാൽ അറിയാം. പുള്ളിയെ തോല്പിക്കാൻ RSS, ഇടത് മുന്നണി, കൊണ്ഗ്രെസ്സ് പാർട്ടിയിൽ പുള്ളിയുടെ ചോര നോക്കി നിൽക്കുന്നവർ ഒക്കെ സഖ്യത്തിൽ ആണ്.

എന്റെ വ്യക്തിപരമായ അറിവിൽ കേരളത്തിലെ ജാതി മത നേതാക്കൾക്ക് ആർക്കും പുള്ളിയെ അത്ര പഥ്യം അല്ല. പെരുന്ന പോപ്പിന് കെ സി ആണ് കോൺഗ്രസിൽ രഹസ്യക്കാരൻ. സഭയ്ക്കും ലീഗ്,ഇസ്ലാമിസ്റ്റ് ടീമുകൾ എന്നിവർക്കും പുള്ളി കർണൻ ആണ്.കർണൻ പാഞ്ചലി സ്വയം വരത്തിനു പോയി വില്ലെടുത്തപ്പോൾ എന്നത് പോലെ ഉത്ഭവം നോട്ടം ആണ്.ചുരുക്കി പറഞ്ഞാൽ ആർക്കും അത്രയ്ക്കാങ് ഇഷ്ടമില്ലാത്ത കഷായം.

പൊതു സമൂഹത്തിൽ, ഒപ്പീനിയൻ മേക്കേഴ്‌സ് ആയ മാധ്യമങ്ങളിൽ ഒന്നും ഗോഡ്ഫാദർസ് ഇല്ല,താങ്ങി നിർത്താൻ ബിസിനസ് ലോബികൾ ഇല്ല. എന്റെ ഒരു പരിചയക്കാരന്റെ ബ്ലേഡ് ബിസിനസ് രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഓപ്പറേഷൻ കുബേരയിൽ പൊളിഞ്ഞു പോയി. പുള്ളിക്ക് കടം കൊടുത്തത് മുഴുവൻ നഷ്ടം വന്നു,നിക്ഷേപം സ്വീകരിച്ചത് മുഴുവൻ തിരികെ കൊടുക്കാൻ വയ്യാതെ കേസ് തലയിലുമായി.ഇങ്ങനെ ഉള്ളവർ എല്ലാം കൂടി പുള്ളിയെ തോല്പിക്കാൻ വാശിയോട് നടക്കുന്നു.
ഒരു കാര്യം പറയാതെ വയ്യ. പിണറായി സർക്കാരിനെതിരെ എന്തെങ്കിലും ഒരു എതിർപ്പ് ഉണ്ടാക്കിയ വ്യക്തി പുള്ളി മാത്രം ആണ്.ഡിസ്റ്റിലറി അഴിമതി, സ്പ്രിംക്ലർ അഴിമതി,ബെവ്കൊ അഴിമതി, പമ്പ മണൽ അഴിമതി മുതൽ ഏറ്റവും പുതിയ കടൽ വിൽപ്പന വരെയും അദ്ദേഹം പൊളിച്ചു. ഇതൊക്കെ പുറത്ത് വിടുന്ന സമയത്ത് പോലും, അദ്ദേഹത്തിന് പ്രാന്താണ് എന്ന് സിപിഎം സൈബർ അറ്റാക് നടക്കുമ്പോൾ പോലും ഒരൊറ്റ സീനിയർ കോൺഗ്രസ് നേതാവ് എതിർക്കാൻ ഇല്ലായെന്നത് സത്യം മാത്രമാണ്.

ഇപ്പോൾ പി സി ജോർജ് മലം വാരിയെറിയുമ്പോൾ പോലും അതിൻറെ പാപഭാരം രമേശിന്റെ പിടലിക്ക്.
രമേശ്‌ ചെന്നിത്തലയുടെ ആരാധകൻ ആകേണ്ട കാര്യമൊന്നുമില്ല ഒരു കാര്യം പറയാൻ.പിണറായി വിജയൻ RSS നേതാക്കളുമായി ശ്രീ എം ഒരുക്കിയ രഹസ്യയോഗത്തിൽ പങ്കെടുത്തു. പ്രത്യുപകാരമായി കണ്ണായ 4 ഏക്കർ കൊടുത്തു. പിണറായിക്ക് പകരം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മതി, ഒരു തെറുപ്പ് ബിഡി എങ്കിലും കൊടുത്തിരുന്നുവെങ്കിൽ എന്താകും സ്ഥിതി എന്നോർത്ത് നോക്കൂ.
കേരളത്തിലെ പുരോഗമന അന്തംസ് തുണി ഊരിയെറിഞ്ഞു പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചു വിട്ടേനെ.
ഒരു സത്യം കൂടി പറയാം. ഈ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് രമേശ്‌ ചെന്നിത്തലയെ തോല്പിക്കാൻ മാരാരിക്കുളത്ത് പളനി പോലെയുള്ള ഒരാളെ പ്രതീക്ഷിക്കാം.