2020 കഴിഞ്ഞാൽ റിലയൻസ് ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കുമെന്നു പറഞ്ഞത് സത്യമായി

420

ബൈജു സ്വാമി ഇതെഴുതിയിട്ടു മൂന്നുകൊല്ലം തികയുമ്പോൾ പോസ്റ്റിൽ പറഞ്ഞകാര്യങ്ങൾ ഒരു പ്രവചനം പോലെ സത്യമാകുന്നു.

Baiju Swamy യുടെ കുറിപ്പ്

ആമസോൺ എന്ന കമ്പനി ഭരണകൂടങ്ങളെ അപ്രസക്തമാക്കി, ലോകം കീഴടക്കുന്ന അവസ്ഥയെ കുറിച്ച് ഞാൻ രണ്ടു വർഷത്തോളമായി നിരന്തരം എഴുതാറുണ്ട്. ആമസോണിനെ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങുമ്പോൾ അവർ ഒരു ഓൺലൈൻ ബുക്ക് സെല്ലർ മാത്രമായിരുന്നു. അലുമിനൈ വഴി കിട്ടിയ ജെഫ് ബെസോസിന്റെ ഒരു വിഷൻ, റോൾ ഔട്ട് പ്രോഗ്രാം കണ്ടാണ്, 5 കൊല്ലം മുൻപ്, ഇവരാവും ദി ഡിസ്‌റപ്റ്റീവ് കമ്പനി ഓഫ് ഔർ ടൈംസ് എന്ന് തോന്നിയത്. അത് സംഭവിക്കുന്നു എന്ന് ട്രംപിന് പോലും മനസിലായി.

അത് പോലെ ഇന്ത്യയും വളരെ എളുപ്പം റിലയൻസിന്റെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. അവർ ടെലികോം സെക്ടറിൽ പിടിമുറുക്കി കഴിഞ്ഞു എന്നും എയർടെൽ ഒഴിച്ചാൽ എതിരാളികൾ ഇല്ലാത്ത അവസ്ഥയുമാണെന്നു അറിയാമല്ലോ? ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചാൽ മനസിലാകും, എങ്ങിനെയാണു 2020 കഴിഞ്ഞാൽ അവർ ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കുക എന്ന്. മുകേഷ് അംബാനിയുടെ ഒരു അഭിമുഖം ഹാർവാർഡ് ബിസിനസ് സ്‌കൂളിന് നൽകിയത് ഞാൻ കേൾക്കുകയായിരുന്നു. അയാൾ പറയുന്നതിലെ ആന്തരികാർത്ഥം വെച്ച് അയാളുടെ ഡാറ്റ, “ദാറ്റ്‌ ഈസ് ദ ന്യൂ ഓയിൽ ” എന്താണ് അയാൾ ഉദേശിച്ചത്‌ എന്നെനിക്കു മനസിലായി. അതിനാണ് അയാൾ കൊണാട്ട് പ്ലേസ് മുതൽ കൂരാച്ചുണ്ട് വരെ ഒപ്റ്റിക് ഫൈബർ കെബിൾ ഇട്ടത്.

ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞാൽ ജനന മരണം പോലും ഡിജിറ്റൽ നിയന്ത്രണത്തിലാകും. ഡാറ്റ ,കണക്ടിവിറ്റി ഒക്കെ പ്രാണവായു പോലെ അവശ്യ വസ്തു ആകും. വിദ്യാഭ്യാസം ,സർക്കാരുകളുടെ ഭരണം ,സേവനങ്ങൾ എല്ലാം ഡിജിറ്റലും കണക്ടിവിറ്റിയുടെയും ഫങ്ഷനാകും. ഇപ്പോൾ റിലയൻസും എയർട്ടലും വോഡഫോണും ബി എസ് എൻ ലും ഉണ്ട്.

അടുത്ത വര്ഷം റോൾ ഔട്ട് ചെയ്യുന്ന 5G ആകുമ്പോൾ BSNL വെടി തീരും . ടവർ ഉണ്ടാക്കാനും സ്വിച്ചിങിനും ഒക്കെ ഒന്നോ രണ്ടോ ലക്ഷം കോടി രൂപ ലൈസൻസ് ഫീസും ഒക്കെയായി മുതൽ മുടക്കു വേണ്ടി വരും. കടം കയറി മുടിഞ്ഞു നിൽക്കുന്ന BSNL, 5Gബിഡ് ചെയ്യില്ല എന്നുറപ്പ്‌. അപ്പോൾ സിംഹഭാഗവും റിലയസിനു കിട്ടും. അവരുടെ മാർക്കറ്റ് ഷെയർ കുറഞ്ഞത് 60 % ഉണ്ടാവും. പിന്നെയാണ് അവരുടെ സമാന്തര ഭരണകൂടം നിലവിൽ വരിക. ബാങ്കുകൾ,സ്‌കൂളുകൾ മുതൽ സർക്കാരിന്റെ സ്ഥാപനങ്ങൾ പോലും അവരുടെ ബാൻഡ് വിഡ്ത്തിനു അനുസരിച്ചു പ്രവർത്തിക്കേണ്ട അവസ്ഥ ഉണ്ടാവും.

അതായതു പ്രാണവായുവിന് മേലുള്ളത് പോലെ സമ്പൂർണ ആധിപത്യം. വാണിജ്യം ഒക്കെ സിംഹഭാഗവും ഡിജിറ്റൽ ആവുമ്പോൾ ,ക്രിപ്റ്റോ കറൻസി അനുവദിക്കപ്പെടുമ്പോൾ എല്ലാം പൂർണമായും അവരുടെ കാൽകീഴിലാവും. ഇതെല്ലം ഞാൻ നേരത്തെ എഴുതിയ “മോർഗനൈസേഷന്റെ ” പരിപാടിയാണ്. റിലയന്സിലെ ടോപ് മാനേജ്‌മന്റ് , JPമോർഗന്റെ ട്രെഷറിയിലെ 30 അംഗങ്ങൾ ആണെന്നും , 1996 യാങ്കി ബോണ്ട് ഇഷ്യു സമയത്തു തന്നെ മോർഗനൈസേഷൻ ഞങ്ങൾ മനസിലാക്കിയിരുന്നു എന്നും ഞാൻ നേരത്തെ എഴുതിയതുമാണ്.

എന്റെ അഭിപ്രായത്തിൽ ഇത് മൂലം വിദ്യാഭ്യാസം വരേണ്യ വർഗത്തിന് മാത്രം ഉണ്ടായിരുന്ന അവസ്ഥയ്ക്കു തുല്യമാകും. ഡാറ്റ പാക്കേജ് വാങ്ങാൻ പണമില്ലാത്ത കുട്ടികൾ വിദ്യാഭ്യാസം നേടാൻ കഴിയാത്ത അവസ്ഥ. അതായതു ഡിജിറ്റലൈസ്‌ഡ്‌ ചാതുർവർണ്യം. ഇവിടെ ചെവിയിൽ ഈയം ഉരുക്കി ഒഴികില്ല എന്ന് മാത്രമേ വ്യത്യാസമുള്ളു.കണക്ടിവിറ്റി പ്രാണവായു ആവുമ്പോൾ , ഒരു ഭരണകൂടം ചെയ്യേണ്ടത് അത് പൊതു സ്വത്തായി പ്രഖ്യാപിച്ചു സമ്പൂർണ സ്വതന്ത്രമായി യൂണിവേഴ്‌സൽ അവൈലബിലിറ്റി ഉറപ്പാക്കണം. എന്നാലേ സമത്വം നിലനിൽക്കൂ.

ഇപ്പോൾ സർക്കാർ ലേലം ചെയ്‌താൽ കിട്ടുന്ന 4 -5 ലക്ഷം കോടി വേണ്ട എന്ന് വെച്ച്, ആർക്കും ലൈസൻസ് ഓൺ ടാപ്പ് കൊണ്ടുവരണം. അല്ലെങ്കിൽ ഡാറ്റ ,കണക്ടിവിറ്റി എന്നിവ കയ്യിൽ കിട്ടിയവർ പ്രോക്സി ഭരണകൂടമുണ്ടാക്കും. ഇപ്പോൾ റിലയൻസ് അതിന്റെ പണിപ്പുരയിലാണു. എല്ലാവർക്കും വിദ്യാഭ്യാസം പോലെ എല്ലാവര്ക്കും ഫ്രീ കണക്ടിവിറ്റി ഉണ്ടാക്കാൻ പോവുക, ഒരു ലീപ് ആവും. അത് മറ്റൊന്നിനും നല്കാനാവാത്ത വളർച്ച സമൂഹത്തിനു നൽകാനാവും .

അടികുറിപ്പ്‌: റിലയൻസിന്റെ ഒക്കെ ദാസ്യ വേല ചെയ്യുന്ന ഭരണകൂടത്തിന് അത് മനസിലാവില്ല. ഭരണകൂടത്തിന് വേണ്ടി ഓശാന പാടുന്ന വിഡ്ഢികളായവർക്കും.