സണ്ണിചേച്ചിക്ക് സരിതചേച്ചിക്ക് കൊടുത്ത അനുകൂല്യമെങ്കിലും കൊടുത്തു കൂടേ ?

69

Baiju Swamy

പോൺ സ്റ്റാർ സണ്ണി ലിയോണിനെ കേസിൽ കുടുക്കാനുള്ള ആവേശം കണ്ടപ്പോൾ സത്യം പറഞ്ഞാൽ പുച്ഛം തോന്നുന്നു. അവരും ഏതോ ഒരു സ്വകാര്യ വ്യക്തിയുമായുള്ള സാമ്പത്തിക തർക്കത്തിൽ പാർലമെന്റ് അക്രമണത്തിലെ പ്രതികളെ hot pursuit ചെയ്യാൻ ഉള്ളതിനേക്കാൾ ആവേശം .സണ്ണി ലിയോൺ തട്ടിപ്പ് നടത്തിയതാണെങ്കിൽ തന്നെ അവർ ഒരു വിദേശ വനിതയാണ്, ഒരു സർക്കാർ സംവിധാനവും ദുരുപയോഗം ചെയ്തിട്ടില്ല. ആ കേസ് അവർ രണ്ടു പേരും കൂടി നടത്തിക്കോട്ടെ. അതിൽ കരാർ ലംഘനം, ചീറ്റിംഗ് ഉണ്ടെങ്കിൽ അവരെ കോടതി സിവിൾ or ക്രിമിനൽ എന്ന് കണ്ടെത്തി വേണ്ട ശിക്ഷ കൊടുത്തോളും.എന്തായാലും അത് ഒരു കോൺട്രാക്ട് violation ആണല്ലോ?

എന്നാൽ ഇവിടെ സരിത നായർ എന്ന ഫ്രോഡ് സ്ത്രീ സകല തട്ടിപ്പും വെട്ടിപ്പുമായി സർക്കാരിന്റെ സ്ഥാപനങ്ങളിൽ ജോലി വാങ്ങിക്കൊടുക്കാം,, സിപിഎംനു വാങ്ങുന്ന കാശ് വീതം വെയ്ക്കുന്നു എന്നൊക്കെ അവകാശപ്പെടുന്ന കേസിൽ പോലീസിന് ഒരു വേവലാതിയുമില്ല. സരിത പിടികിട്ടാ പുള്ളി ആണെന്ന് കോടതിയിൽ റിപ്പോർട്ട്‌ കൊടുത്തു. അതേ സർക്കാർ അവരുടെ പീഡനം പരാതിയിൽ സിബിഐ അന്വേഷണം .പണ്ട് ഉള്ളോർ പറയുന്നത് ശെരിയാണ്. എളിയ പുറത്തേ വാതം കോച്ചൂ.എന്തോന്നെടെ ഇത്. ശരീരം പ്രദർശിപ്പിച്ചാണെങ്കിലും ഒരു തൊഴിൽ ചെയ്തു ജീവിക്കുന്ന വിദേശ സ്ത്രീക്ക് ഇവിടെ തട്ടിപ്പ് കുലത്തൊഴിൽ ആക്കിയ ലൈംഗികത്തൊഴിലാളിക്ക് കൊടുക്കുന്ന അനുകൂല്യം കൊടുത്തു കൂടേ?

വാൽ : സണ്ണി ലിയോണിനെ തൊട്ടാൽ അന്താരാഷ്ട്ര സമൂഹം വെറുതെയിരിക്കും എന്ന് തോന്നണുണ്ടോ. കേരളവും ഇളകും. കൊച്ചിയിൽ വന്നപ്പോൾ ഒന്നര മണിക്കൂറാ ട്രാഫിക്ക് ജാം ഉണ്ടായത് . അവർ നിയമം പാലിക്കുന്ന സ്ത്രീ ആയത് കൊണ്ട് ചോദ്യം ചെയ്യലിന് ഹാജരായി. വേറെ ആരെങ്കിലും ആണെങ്കിൽ പോ മലരേ.. എന്ന് പറഞ്ഞേനെ.