താലിബാന്റെ ഉയർത്തെഴുന്നേല്പിന് പിന്നിൽ ഇന്ത്യയും അമേരിക്കയുമോ ? വിദേശമാധ്യമങ്ങളുടെ കണ്ടെത്തലിന്റെ സത്യമെന്ത് ?

0
440

Baiju Swamy

അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഉയർത്തെഴുന്നേൽക്കും എന്നത് ഉറപ്പായി. അവർക്ക് അമേരിക്കയുടെയും ഇന്ത്യയുടെയും പിന്തുണ ഉണ്ടെന്നാണ് ചില വിദേശ മാധ്യമങ്ങൾ പറയുന്നത്. അതിൽ ലോജിക് ഉണ്ട് താനും.

താലിബാനെ ഉപയോഗിച്ച് CPEC തകർത്തു കൊണ്ട് ആഗോള വ്യാപാരത്തിൽ ചൈനയുടെ കടന്ന് കയറ്റം തടയുക, മെഡിറ്റേറിനിയൻ വഴിയുള്ള,യൂറോപ്പിലേക്ക് സൂയസ് കനാലിനുള്ള പകരം റൂട്ട് ആയേക്കാമെന്നു വിലയിരുത്തപ്പെടുന്ന പാകിസ്ഥാനിലെ ചൈനയുടെ സ്വകാര്യ സാമ്രാജ്യം ആയ ഗദ്ദാർ പോർട്ട്‌ സ്പെഷൽ ഇക്കോണമിക് സോൺ നിർവീര്യമാക്കുക എന്നതൊക്കെ അമേരിക്കയുടെ ലക്ഷ്യം.ആ പോർട്ട്‌ വന്നാൽ ലോകവ്യാപാര മേൽകൊയ്മ ചൈനക്ക് കുറച്ചു കൂടി അനുകൂലമാകും, ദുബായ്, ഏദൻ പോലെയുള്ള അമേരിക്കൻ പക്ഷത്തു നിൽക്കുന്ന പോർട്ടുകൾ അപ്രസകതമായില്ലെങ്കിലും ബുദ്ധിമുട്ട് നേരിടും എന്നും വിലയിരുത്തപ്പെടുന്നു. അമേരിക്ക ഉൾപ്പെടുന്ന മൂലധനത്തിന്റെ ചങ്ങാതി രാജ്യങ്ങളിൽ സാമ്പത്തിക അസ്ഥിരത ഉണ്ടാകും.

ഇന്ത്യയുടെ പ്രശ്നം ഈ ചൈന പാകിസ്ഥാൻ കോറിഡോർ ഇന്ത്യയുടെ സ്വന്തമായിരുന്ന ലഡാക്ക്, പാകിസ്ഥാൻ occupied കശ്മീർ എന്നിവയിലൂടെയാണ് ഈ റോഡുകൾ എന്നതാണ്. അത് territorial integrity compromise ചെയ്യൽ ആണ്. കൂടാതെ ഭാവിയിൽ ചൈനയ്ക്ക് ലഡാക്ക് പൂർണമായും സൈനിക നടപടിയിലൂടെ കൈപ്പിടിയിൽ ആക്കാൻ യുദ്ധത്തിൽ സഹായിക്കും എന്നതും. ചൈനയും പാകിസ്ഥാനും കൈ കോർത്തു യുദ്ധം ചെയ്‌താൽ ലേ, ലഡാക്ക്, കശ്മീർ പ്രദേശം മൂന്നും പോയിക്കിട്ടും. ഈ അവസ്ഥ തടയാൻ ആണ് ഇന്ത്യ താലിബാനുമായി രഹസ്യ ചർച്ചകൾ തുടങ്ങിയത് എന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു. താലിബാൻ അവിടെ ഇപ്പോൾ 85% പ്രദേശം കൈപ്പിടിയിലാക്കി അട്ടിമറിക്ക് റെഡിയാകുന്നു.

ഏതായാലും ഒരു കാര്യം ഉറപ്പായി. പാകിസ്ഥാന്റെ ഒരു കഷ്ണം ചൈനയ്ക്ക് കിട്ടി. പാകിസ്ഥാൻ ജിഡിപി യുടെ 7% ആണ് ചൈനയുടെ കടം. തകർന്നടിയുന്ന പാകിസ്ഥാൻ സർക്കാരിന് പലിശ പോലും അടയ്ക്കാൻ ആകാത്തത് കൊണ്ട് ഇങ്ങനെ ഭൂമി എഴുതികൊടുക്കുന്നു. കൂടാതെ ബലൂചികൾക്ക് സ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ ഇന്ത്യ പിന്തുണ കൊടുക്കുന്നത് മൂലവും എത്നിക് ഗോത്രങ്ങളും വിഘടന വാദത്തിൽ സംസാരിക്കാൻ തുടങ്ങി. പാകിസ്ഥാനികളിലെ ഗുജ്ജുസ് ആയ സിന്ധികൾ അധികാരവും വിഭവങ്ങളും കയ്യടക്കി മറ്റുള്ളവരെ അവഗണിച്ചുള്ള പോക്ക് ഭൂട്ടോ യുഗം മുതൽ ഉണ്ട്. അത് ഇമ്രാൻ ജനാധിപത്യ വിശ്വാസി ആയത് കൊണ്ട് ഭയം ഇല്ലാതെ മറ്റുള്ളവർ ഉയർത്തുന്നു. ഇതൊക്കെ മൂലം പാകിസ്ഥാൻ ഒരു boiling point ൽ ആണ്. ആ കൂടെയാണ് ഇന്ത്യയുടെ വക പണി കൊടുക്കൽ.

പാകിസ്ഥാനിലെ വിഘടനവാദികൾക്ക് ഇന്ത്യ പിന്തുണ കൊടുക്കുന്നത് ഭസ്മസുരന് വരം കൊടുക്കുന്നത് പോലെയാണ്. അത് അത്യന്തികമായി പാകിസ്ഥാൻ എന്ന രാജ്യം പിളർന്നു കുറേ ഗോത്ര തലവന്മാരുടെ ആയുധം ഏന്തിയ മിലിഷ്യയുടെ പോക്കറ്റ് നേഷൻ ആകും. അവിടെ ഐ എസ് പോലെയുള്ള ഇസ്ലാമിക ഭീകരർ അരങ്ങു വാഴും. പാകിസ്ഥാൻ ഒരു ആണവ ശക്തി ആയത് കൊണ്ട് തന്നെ അത് അതി സങ്കീർണ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കും.അടുത്ത നൂറ്റാണ്ടിലെ ലോകത്തിലെ പ്രശ്നങ്ങളുടെ നെരിപ്പോട് പാകിസ്ഥാൻ ഉൾപ്പെടുന്ന മേഖല ആയേക്കും…