വാളയാർ; നിരാഹാരപന്തലിലുള്ളവരെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടാൽ തോന്നും എന്തോ ഭീകരക്രമണം അവർ പ്ലാൻ ചെയ്‌തെന്നു

0
45

Baiju Swamy

വാളയാർ കേസിലെ പെൺകുട്ടികളുടെ മരണത്തിൽ പോലീസ് അനാസ്ഥ അന്വേഷിക്കണം എന്ന് പറഞ്ഞ് നടക്കുന്ന നിരാഹാരസമരപ്പന്തലിലെ സകലരെയും പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് കണ്ടു. ഇത് കണ്ടാൽ തോന്നും അവർ സമരം ചെയ്യുന്നത് എന്തോ ഭീകരക്രമണം പ്ലാനിംഗ് ആണെന്ന്.

രണ്ടു പെൺകുട്ടികൾ മൃഗീയമായി ലൈംഗിക ചൂഷണത്തിന് ശേഷം കൊല ചെയ്യപ്പെട്ട കേസിൽ ആ പെൺകുട്ടികളുടെ അമ്മയും അച്ഛനും എങ്ങനെ ഈ കേസ് അട്ടിമറിച്ചു എന്ന് പരസ്യമായി പറയുന്നുണ്ട്. ഹൈ കോടതിയിൽ തുടരന്വേഷണം എന്ന കേസിൽ സർക്കാർ സമ്മതം മൂളിയെങ്കിലും മൂത്ത പെൺകുട്ടിയുടെ മരണം മാത്രം അന്വേഷണം ആണ് സർക്കാർ നടത്തുന്നത് എന്ന് പഴയ പബ്ലിക് prosecutor എഴുതി. എന്ന് വെച്ചാൽ ഭാഗിക പുനരന്വേഷണം ആണ് പ്ലാൻ.അത് എന്ത് കൊണ്ട് എന്ന് ആർക്കും സംശയം വേണ്ട.
ഇന്നലെ പ്രതിപക്ഷ നേതാവ് സമരപ്പന്തൽ സന്ദർശിച്ചു കൊണ്ട് എഴുതിയത് സത്യത്തിൽ ഞെട്ടലോടെ മാത്രമേ ആർക്കും വായിക്കാനാവൂ. വാളയാർ പോലീസ് സ്റ്റേഷനിൽ ഈ സർക്കാർ വന്നതിനു ശേഷം 41 പോക്സോ കേസുകൾ രെജിസ്റ്റർ ചെയ്തു. വിചാരണ നടന്ന 12 കേസിലും പ്രതികളെ വെറുതെ വിട്ടു.ഈ രണ്ടു പെൺകുട്ടികൾ മാത്രമല്ല മറ്റു ദുരൂഹ മരണങ്ങളും ആ പ്രദേശത്ത് നടന്നിട്ടുണ്ടെന്നു കേൾക്കുന്നു.

ഇത്രയും അധികം കേസുകൾ ഒരു പ്രദേശത്തു ചുരുങ്ങിയ കാലത്ത് നടക്കുമ്പോൾ അതിന് പിന്നിലെ ദുരൂഹത അന്വേഷിക്കൽ ഏതൊരു സർക്കാരിന്റെയും ചുമതല ആണ്. അങ്ങനെ ആണല്ലോ പല സീരിയൽ കില്ലേഴ്‌സും പിടിയിൽ ആയിട്ടുള്ളത്.രാമൻ രാഘവൻ ആയാലും റിപ്പർ ചന്ദ്രൻ ആയാലും ഇങ്ങനെ അന്വേഷണം നടന്നത് കൊണ്ട് മാത്രം പിടിയിൽ ആയവരാണ്.
വാളയാറിൽ ഏതോ ചൈൽഡ് റേപ്പിസ്ററ്റ് ഗാങ് ഒളിച്ചിരിക്കുന്നു. ഈ സമരം കെട്ടടങ്ങിയാൽ അവർ ഇനിയും തല പൊക്കും.കാരണം സൈക്കോ എന്നും സൈക്കോ ആണ്.അവസരം നോക്കി ഇരിക്കും.