പ്രകാശ് കാരാട്ട് ബിജെപിയിൽ ചേർന്നാൽ പാർട്ടിയെ പൊളിച്ചടുക്കി കയ്യിൽതരും

121

Baiju Swamy

പ്രകാശ് കാരാട്ട് ബിജെപി യിലേക്ക് പോകുന്നു എന്നൊക്കെ വാർത്തകൾ…

നമ്മുടെ അരശുമൂട്ടിൽ അപ്പുക്കുട്ടൻ തൈപ്പറമ്പിൽ അശോകനുമായി ചെസ്സ് കളിക്കുമ്പോൾ പറയുന്നത് പോലെ അത് ബുദ്ധിപരമായ നീക്കം ആയിരിക്കും. പ്രകാശ് കാരാട്ട് ബിജെപി യിൽ ചേർന്ന് നേതൃത്വം ഏറ്റെടുത്താൽ പിന്നെ ഒന്നും പേടിക്കേണ്ട, ബിജെപിയെ തകർത്തു കയ്യിൽ തരും.പുള്ളിയുടെ നേതൃത്വം കൊണ്ട് ബംഗാളിലൊക്കെ സിപിഎം എന്ന് കേട്ടാൽ അടി കിട്ടുന്ന അവസ്ഥയാണ്.

കേരളത്തിൽ ഏത് ഹോട്ടലിൽ കേറിയാലും പൊറോട്ട അടിക്കുന്നത് പോലും ബംഗാളിലെ ഏരിയ സെക്രട്ടറി ആണ്. പ്രകാശ് കാരാട്ടിനെ എങ്ങനെയും ബിജെപി യുടെ നേതൃ നിരയിൽ എത്തിച്ചു വേണം സഖാക്കളേ ഇന്ത്യയിൽ നിന്ന് ഫാസിസം തുടച്ചു നീക്കാൻ. ശത്രുക്കളുടെ ഇടയിൽ സ്വന്തം ആളുകളെ തിരുകി അവരെ തകർക്കുക എന്നത് ലെനിനീസ്റ്റ് വിപ്ലവ തന്ത്രം ആണ്.

ഇങ്ങനെ പ്രകാശ് കാരാട്ട് ബിജെപി യുടെ നേതൃത്വത്തിൽ എത്തിയിട്ട് വേണം എനിക്ക് അമിത് ഷാ കോട്ടയത്ത്‌ വന്ന് പൊറോട്ട അടിക്കുന്ന ഹോട്ടലിൽ നിന്ന് നാല് പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കാൻ.