Baiju Swamy

എല്ലാ ടെലികോം കമ്പനികളും ഒന്നിച്ച് അവരുടെ നിരക്കുകൾ 50% ഉയർത്തി. ഇത് വരാനിരിക്കുന്ന ഡ്യൂഓപ്പോളി, ഒളിഗോപോളി യുഗത്തിലേക്കുള്ള റിഹേഴ്സൽ ആയി എല്ലാവരും കണ്ടോളുക.

കഴിഞ്ഞ ഒന്നര ദശാബ്ദം നഷ്ടം താത്കാലികമായി സഹിച്ചു കൊണ്ട് ഡിസ്‌റാപ്‌ഷൻ മൂല മന്ത്രമാക്കി ചെറിയ മൃഗങ്ങളെ കൊന്നൊടുക്കി ഫ്രാങ്കൻസ്റ്റെയ്ൻ ആയി വളർന്നു കൊണ്ട് എതിരിടാൻ ആരുമില്ലാത്ത അവസ്ഥ ടെലികോം മേഖലയിൽ മാത്രം എന്ന് ആരും കരുതേണ്ട.

ബാങ്കിംഗ് മുതൽ പെട്രോളിയം ഉത്പന്നങ്ങൾ വരെയും മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത മേഖലയിൽ ഇനി ഇത് പ്രതീക്ഷിക്കാം. ഇക്കൂട്ടർ ആദ്യം ഇട്ടു തന്ന “മികച്ച സേവനം, ലോക്കൽ പ്രൈസിങ്ങിന്റെ പാതി “എന്ന രുചി പറ്റിയ കസ്റ്റമർ ഇനി frog in slowly boiling water അവസ്ഥ അഭിമുഖീകരിക്കും. ഫ്രോഗ് ഇൻ ബോയിലിംഗ് വാട്ടർ തിയറി നേരത്തെ എഴുതിയത് ഒന്ന് കൂടി വിവരിക്കാം.

തവളയെ അതിന് വളരെ ഇഷ്ടമുള്ള തണുത്ത വെള്ളം നിറച്ച പാത്രത്തിൽ ഇട്ടിട്ട് മൂട്ടിൽ തീ പതിയെ കൊടുക്കും. ചൂട് കൂടുന്നത് അറിയാതെ തവള നീന്തി നടക്കും. അവസാനം ചൂട് മനസിലായി വരുമ്പോൾ കാൽ വെന്ത് അളിഞ്ഞു ചാകും. ചാടി രക്ഷപെടാൻ ആവാത്ത അവസ്ഥ ഉണ്ടാകും. ഇതാണ് മാനേജ്മെന്റിൽ frog in boiling water theory.

ഇത് കൊണ്ട് BPCL, HPCL, IOC വില്പന എന്ത് വിലകൊടുത്തും നമ്മൾ തടയണം. അല്ലെങ്കിൽ ടെലികോം നിരക്ക് പോലെ ഒളിഗോപോളി ഉള്ള അംബാനി, അദാനി ഒക്കെ ഇതേ പോലെ ഉയർത്തി ജീവിതം ദുസ്സഹമാക്കും. പകരം ഓപ്ഷൻ ഇല്ല, എന്തും ചെയ്യാവുന്ന അവസ്ഥ. ഇത് നടക്കുമോ എന്നറിയാൻ ഇപ്പോളത്തെ പെട്രോൾ വില നോക്കുക.

കഴിഞ്ഞ രണ്ടു വർഷം ആയിട്ട് ക്രൂഡ് 67 ഡോളർ പേർ ബാരൽ ന് മുകളിൽ പോയിട്ടില്ല. ഇപ്പോൾ 62.എന്നിട്ടും പെട്രോൾ വില സർവകാല റെക്കോർഡ് !!!

ഇപ്പോളും ഇത് മനസിലാകാത്ത സംഘി സാമ്പത്തിക വിദഗ്ധരുടെ വായ്ത്താരി കേൾക്കുന്ന നാട്ടുകാർക്ക് നല്ല നമസ്കാരം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.