Baiju Swamy

BPCL നു ശേഷം വിൽക്കാൻ ഉള്ള പെട്ടിയിൽ മിസിസ് ഉള്ളി ആയ നിർമല സീതാരാമൻ അടുത്ത മഹാരത്ന എടുത്തു .അതാണ് ലോകത്തിൽ 117 മത്തെ വലിയ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ.

ഇന്ത്യയിലെ റിഫൈനിംഗ് ക്യാപസിറ്റിയുടെ 33 % (80 മില്യൺ TON )ആണ് ഐഓസി യുടെ മാർക്കറ്റ് ഷെയർ. ലോകത്തുള്ള ഒരു സ്വകാര്യ വ്യക്തിയും തെണ്ടേണ്ടി വന്നാലും വില്കാത്ത കമ്പനി .കാരണം ആ കമ്പനിയുടെ വലിപ്പമുള്ള ഒരു കമ്പനി ഇടാൻ ഉദ്ദേശം 8 ലക്ഷം കോടി വേണം .അത് കൂടാതെ ആ കമ്പനിയുടെ ROE അതായതു ഓഹരിയിൽ മേലുള്ള റിട്ടേൺ 15 % ആണ്. അത്രയും ലാഭ ക്ഷമത ഉള്ള ഫോർച്യൂൺ 500 കമ്പനി ഇല്ല .

ഇന്ത്യയിൽ മുംബയിലെ കുറെ സ്റ്റോക്ക് ബ്രോക്കേഴ്‌സ്‌ ഉണ്ട് .അവരുടെ ജോലി പൊതുമേഖലയിലെ വിൽക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ ഓഹരി വില വളരെ ശാസ്ത്രീയമായി പൊളിച്ചു താഴ്ത്തി കൊണ്ട് വരിക എന്നതാണ് .അത് ചില മ്യുച്വൽ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും കൂടിയുള്ള സിൻക്രൊണൈസ്ഡ് ,സർക്കുലർ ട്രേഡിങിലൂടെ താഴ്ത്തി താഴ്ത്തി കൊണ്ടുവന്നു കുറഞ്ഞ വില കിട്ടുന്ന സമയത്തു തന്നെ ഇങ്ങനെ ഓഹരി സർക്കാരിന്റെ വാങ്ങിയെടുക്കുക എന്നതാണ് .

ഈ ഓപ്പറേഷൻ നടക്കുന്ന ധാരാളം പൊതു മേഖല മഹാരത്ന ,നവരത്ന കമ്പനികൾ ഉണ്ട്.

ഇനി IOC യിലേക്ക് വരം .സർക്കാരിന്റെ ഓഹരി 56 %.ഇപ്പോളുള്ള ഐഓസി യുടെ മൊത്തം വിപണി മൂല്യം 110000 കോടിയാണ് .എന്ന് വെച്ചാൽ സർക്കാരിന്റെ ഓഹരിക് 56000 കോടി മാത്രം. ഇക്കഴിഞ്ഞ വര്ഷം മാത്രം ഐഓസി സർക്കാരിന് ഉദ്ദേശം 10000 കോടിയോളം ഡിവിഡന്റ് കൊടുത്തു എന്നോർക്കുക .ആ കമ്പനി വെറുതെ വിറ്റാൽ ആണ്ടിൽ 25000 കോടി ലാഭമുണ്ടാക്കുന്ന അത്രയും ലാഭക്ഷമത ഉള്ളതാണ് .അതാണ് ഇപ്പോളെടുത്തു വിൽക്കാൻ പോകുന്നത്. ഇവിടെ ഒരു കാര്യം കൂടി .മുത്തൂട് എന്ന ബ്ലെയ്ഡ് കമ്പനിയുടെ വില 30000 കോടിയാണ് .എന്ന് വെച്ചാൽ രണ്ടു മുത്തൂറ്റിന്റെ വില ആണ് സർക്കാരിന് കിട്ടുക

ഏറ്റവും രസകരമായ കാര്യം കമ്പനിയുടെ ഗ്രോസ് ബ്ളോക് തന്നെ 3 ലക്ഷം കോടിയുടെതുണ്ട്.ആരെങ്കിലും വമ്പന്മാർ ഇത് താഴ്ത്തി പിടിച്ചില്ലെങ്കിൽ ഒരിക്കലും ഇത്രയും താഴ്ന്ന വിലയിൽ ഒരു ഫോർച്യൂൺ കമ്പനി കിട്ടില്ല .

മറ്റൊരു കാര്യം ചില ഗൾഫുകാർ ചെയ്യുന്നത് കയ്യിൽ ഉള്ള കാശ് മുഴുവൻ മുടക്കി വീട് പണിതിട്ട് പിടിച്ചു നിൽക്കാൻ മൂന്നിലൊന്ന് തുകയ്ക്കു വിൽക്കുന്നത് പോലെ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 75000 കോടിയോളം ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടാണ് ഇപ്പോൾ വിൽക്കുന്നത് .വിൽക്കാൻ ആണെങ്കിൽ എന്തിനു വേണ്ടി ഇൻവെസ്റ്റ് ചെയ്തു എന്ന് ചോദിക്കരുത് .കാരണം സർക്കാർ മലയ പുലയൻ ആണ്.കുല വെട്ടുന്നത് വേറെ തമ്പുരാക്കന്മാർ .

ഇതാണ് ഐ ഓ സി വില്പനയുടെ സംക്ഷിപ്ത രൂപം .

കാമാത്തിപുരയിൽ ദീദി പെൺകുട്ടികളെ വിൽക്കാൻ കുളിപ്പിച്ച് പൌഡർ ഇട്ടു മുതലാളിമാർക്ക് മുന്നിൽ അർദ്ധ നഗ്നരായി നിരത്തി നിർത്തുന്നത് പോലെ മിസിസ് ഉള്ളിയും മാമ മോദിയും ചേർന്നു കുറെ കമ്പനികളെ റെഡിയാക്കുന്നുണ്ട് . അത് മംഗളം വാരികയിലെ നോവൽ പോലെ അടുത്ത ലക്കത്തിൽ എഴുതാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.