മതസോപ്പുകൾ തേച്ച ആരുടെയെങ്കിലും ദേഹത്തെ അഴുക്കുപോയിട്ടുണ്ടോ ?

136
Baiju Swamy
മതങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ കാരണം ആള് കൂടിയാൽ കാശ് കൂടുതൽ കിട്ടും എന്ന സിമ്പിൾ ലോജിക് ആണല്ലോ? അതായത് എത്ര പേരുണ്ടോ മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അത്രയും പേരുടെ അധ്വാനിച്ചുണ്ടാക്കുന്നതിൽ ഒരു വീതം നികുതി പോലെ മേടിക്കും.
അതിന് ഓരോ മതങ്ങളും ഓരോ സൂത്രം പ്രയോഗിക്കും. ഓരോ ദൈവത്തിന്റെ പടം കാണിച്ചു ചെറുപ്പം മുതലേ പേടിപ്പിച്ചു നിർത്തി കാശ് കൊടുത്തില്ലെങ്കിൽ ദൈവകോപം ഉണ്ടായി കോഞ്ഞാട്ട ആകും എന്നൊക്കെ ഉപബോധ മനസ്സിൽ കോറിയിടും. ഒന്ന് ഗാർണിഷ് ചെയ്യാൻ കുറച്ച് നന്മകൾ ചെയ്യുന്നു എന്ന പ്രകടനം. സന്തൂർ തേച്ചാൽ കോളേജ് കുമാരി ആകുമെന്ന വിശ്വാസത്തിൽ തൈക്കിളവികൾ വാങ്ങിച്ചു തേച്ചു കുളിക്കുന്നതിന്റെ ആധ്യാത്മിക രൂപം.ആധ്യാത്മിക സോപ് പലതരം ഉണ്ട്.
ശുദ്ധമായ മൂലികകൾ ഹിമാലയസാനുക്കളിൽ നിന്ന് പറിച്ചെടുത്തു ഋഷിമാരുടെ കുറിപ്പ് പോലെ നിർമിക്കുന്ന ആർഷ ഭാരത ഹിന്ദു സോപ്.
ബ്രിടീഷ്, ഫ്രഞ്ച് രാജ്ഞിമാരുടെ ക്രിസ്തീയ സോപ്, അറബി നാട്ടിലെ അത്തർ സോപ്. ഇങ്ങനെ പലജാതി സോപ്. സോപ് കമ്പനികൾ തമ്മിൽ കിടമത്സരം ആണ് മാർക്കറ്റ് ഷെയർ കൂട്ടാൻ. അതിനു സാക്ഷ്യം പറയാൻ സൂപ്പർ മോഡലുകൾ ഉള്ള പരസ്യം ഉണ്ട്. ഈ സോപ്പുകൾ തേച്ചു കുടുംബം വെളുക്കും എന്നല്ലാതെ ആരെങ്കിലും ഇന്ന് വരെ വെളുത്തിട്ടുണ്ടോ?