ഇപ്പോൾ ഒരു ഉല്പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ആയി കൊള്ള നടത്തുന്ന രാജ്യത്ത് വെളിവുള്ള ആരെങ്കിലും വ്യാവസായിക നിക്ഷേപം നടത്തുമോ?

98
Baiju Swamy
എഴുതിയെഴുതി എനിക്ക് ബോർ അടിച്ചത് കൊണ്ട് മാത്രം പെട്രോൾ, ഡീസൽ എന്നിവയുടെ excise duty കൂട്ടിയ മോദിയുടെ ചെറ്റ തരം എഴുതുന്നില്ല. Crude oil വില 30 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് തലയ്ക്കു വെളിവുള്ളവർ ഭരിക്കുന്ന രാജ്യമാണെങ്കിൽ ഇക്കോണമിയേ റിസേഷനിൽ നിന്നും kick start ചെയ്യാൻ ഉപയോഗിച്ചേനെ. ഇവിടെ ഒരു ഊള നേരേ തല തിരിച്ചാണ് ചെയ്യുന്നത്.
എല്ലാ സൈക്ലിക്കൽ റിക്കവറിയും ലോവർ എനർജി prices, ലോവർ കമ്മോഡിറ്റി prices, low interest rate, അടഞ്ഞു പോയ കമ്പനികൾ മൂലം ഡിമാൻഡിനേക്കാൾ കുറഞ്ഞ സപ്ലൈ എന്നിവ മൂലമാണ്. ഇന്ത്യയിലെ സാഹചര്യത്തിൽ റിക്കവറിക്ക് തടസം ഭരിക്കുന്ന സർക്കാരിന്റെ ആർത്തി മാത്രം ആണ്. ഇപ്പോൾ ഒരു ഉല്പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ആയി കൊള്ള നടത്തുന്ന രാജ്യത്ത് വെളിവുള്ള ആരെങ്കിലും വ്യാവസായിക നിക്ഷേപം നടത്തുമോ? ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കൊടുത്താൽ തൊല്ല ഇല്ലല്ലോ? ഇതാണ് ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ.
ഇക്കഴിഞ്ഞ ബജറ്റിൽ നിർമല സീതാരാമൻ എന്ന വെളിവില്ലാത്ത സ്ത്രീ ഒരു ടൈം ബോംബ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അത് ഞാൻ നേരത്തെ എഴുതണം എന്ന് കരുതിയിരുന്നു. പക്ഷേ മറന്നു പോയി.
2022 ആകുമ്പോൾ ഇന്ത്യയിലെ എലെക്ട്രിസിറ്റി മീറ്റർ മുഴുവൻ പ്രീ പൈഡ് സ്മാർട്ട്‌ മീറ്റർ ആക്കുന്നു. അതോടെ കൊള്ള വൈദ്യുതി മേഖലയിൽ കൂടി വ്യാപിപ്പിക്കും. തുടർന്ന് വൈദ്യുതിയിൽ forward trading, derivative trading എന്നിവ ഡോളർ denominated ആക്കും. അപ്പോൾ വൈദ്യുതി നിരക്കുകളും ഡോളർ ഉയരുന്നതും താഴുന്നതും പോലെ ചാഞ്ചാടും. ഇത് ഒരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ കൽക്കരി, മഴ വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതി, അതിന് ഫിനാൻസ് ചെയ്തത് ഇന്ത്യൻ പൗരന്റെ ഡെപ്പോസിറ് ഉള്ള ഇന്ത്യയിലെ ബാങ്കുകൾ. പക്ഷേ അവൻ ഡോളർ നിരക്കിൽ വൈദ്യുതി നിരക്ക് കൊടുക്കണം.
ഇതെല്ലാം കൊണ്ട് കുറേ SME പൂട്ടിക്കെട്ടും. ഒരു മാസം 50 ലക്ഷം രൂപ കറന്റ്‌ ചാർജ് മുൻ‌കൂർ അടച്ചു കൊണ്ട് എന്നും മാറുന്ന time of the day meter വെച്ച് peak time tariff മൂന്ന് ഇരട്ടി ഒക്കെ കൊടുത്തു ഏത് ചെറുകിട വ്യവസായികൾ പിടിച്ചു നിൽക്കും? എന്തിനു കൂടുതൽ പറയണം മാസം ആദ്യം അടുത്ത മാസം ഉപയോഗിക്കാൻ പോകുന്ന വൈദ്യുതിയുടെ കാശ് മുൻ‌കൂർ അടയ്ക്കാൻ ഏത് ഗാർഹിക ഉപഭോക്താവിന് കഴിയും?
സോളാർ കൊണ്ടൊന്നും ഉപഭോഗം മുഴുവൻ ഉണ്ടാകില്ല. വ്യവസായികൾ captive power unit ഉണ്ടാക്കാൻ ശ്രമിച്ചില്ലെങ്കിൽ 2022 ഇൽ ആണ് മരണം എന്ന് ഉറപ്പിച്ചു പറയുന്നു.
അടിക്കുറിപ്പ് – ഈ പോസ്റ്റ്‌ ഒന്ന് സേവ് ചെയ്തേക്കണം. അമൃതാനന്ദ മയിയുടെ പ്രവചനം പോലെയല്ല. ഇത് പബ്ലിക് സ്പേസിൽ ആർക്കും വായിക്കാവുന്ന രീതിയിൽ ആണ് “പ്രവചനം “.