ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്

308

Baiju Swamy

ഏത് കാലത്തായാലും ഒരു സായുധ വിപ്ലവം ജയിക്കാൻ അതാത് രാജ്യത്തെ പൊതു ജനങ്ങളുടെ പിന്തുണയും പുറത്ത് നിന്നും വലിയ തോതിൽ സാമ്പത്തികവും ആയുധങ്ങളും സ്ട്രാറ്റജിക് സപ്പോർട്ടും ചാര സംഘടനകളുടെ പിന്തുണയും വേണമല്ലോ?

ലോകത്തുള്ള സകല “വിപ്ലവങ്ങളുടെയും ” ഇടതായാലും വലതായാലും പിറകിൽ ഞാൻ കാണുന്നത് ഒരേ ശക്തിയെ തന്നെയാണെന്ന് പറഞ്ഞാൽ കോൺസ്പിരസി തിയറിസ്റ്റ്, ഇലയുമിനാറ്റി മോങ്കർ ആക്കരുത്.

ഇതിന്റെ സൂചനകൾ ചരിത്രത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അല്പം വളഞ്ഞു ചിന്തിക്കണം എന്ന് മാത്രം.

അത് കൊണ്ടാണ് സ്റ്റാലിനെ നാൽവർ സംഘം നയിച്ചതും മാവോയെന്ന “പെണ്ണുപിടിയൻ ” ക്ലാസ്സിക്കൽ മാർക്സിസ്റ് സിദ്ധാന്തം വ്യാവസായിക വിപ്ലവത്തിന് മുൻപേ തൊഴിലാളി വിപ്ലവം ഉണ്ടാകുമെന്നും സമർത്ഥിച്ചു കൊണ്ട്, Three World Theory ഒക്കെ അപഹാസ്യമാക്കി ലോകത്തിലെ യഥാർത്ഥ ഇരുമ്പ് ചങ്ങല ഇട്ട അടിമ വിപ്ലവകാരികളെ ഉണ്ടാക്കിയതും. ഇന്നിപ്പോൾ ചൈന എന്ന രാജ്യം സ്വാതന്ത്ര്യം എന്ന ക്ളീഷേ എടുത്ത് മാറ്റിയ അമേരിക്കൻ മുതലാളിത്തം തന്നെയാണ്.

അമേരിക്കയെ കണ്ടെത്തി മുതലാളിത്തത്തിനെ top gear ൽ എത്തിച്ച BofA ഒക്കെ നിയന്ത്രിക്കുന്ന സാമ്പത്തിക വിപണികളും ആലിബാബ പോലെയുള്ള തൊഴിലാളി വിരുദ്ധ ഒളിഗാർഗിക്കളും ഒക്കെ state within state ആണ്. അമേരിക്കയെ CIA നിയന്ത്രിക്കും മൂലധന താല്പര്യത്തിനെതിരെ ചലിക്കുന്ന പ്രസിഡന്റ് ആയാൽ പോലും അജ്ഞാതനാൽ കൊല്ലപ്പെടും.

അത് പോലെ തന്നെ ആഗോള ഡീപ് സ്റ്റേറ്റ് ന്റെ ഭാഗമായ PLA നിയന്ത്രിത മുതലാളിത്ത രാജ്യം തന്നെയാണ് ചൈന. അവർ ഒരു കാലത്ത് സോവിയറ്റ് യൂണിയൻ ചെയ്തത് പോലെ ലോകം മുഴുവൻ അവരുടെ പാവ വിപ്ലവകാരികളെ പിന്തുണയ്ക്കുന്നു. അതാണ് നേപ്പാളിൽ പ്രചണ്ഡ യുടെ സർക്കാർ പണ്ട് കേരളത്തിൽ എന്നത് പോലെ “രക്ത രഹിത വിപ്ലവ സർക്കാർ ബാലറ്റിലൂടെ അധികാരത്തിൽ ” വന്നത്. ഒറ്റ വ്യവസായം പോലുമില്ലാത്ത, കൃഷി പോലുമില്ലാത്ത നേപ്പാളിൽ എന്ത്‌ കാർഷിക വിപ്ലവമെന്ന് ഒരു ഇടത് ബുദ്ധിജീവി സൈദ്ധാന്തികനും ചോദിച്ചില്ല.

ഇന്ത്യയിൽ PLA എന്ന CIA നിർമിത ഡീപ് സ്റ്റേറ്റിന്റെ അപര വിഭാഗം 1964 മുതൽ പല പങ്കാളികളെ തേടുന്നു. ഇപ്പോൾ അത് മാവോയിസ്റ്റുകൾ ആയി എന്നേയുള്ളൂ. അവർ ശ്രമിക്കുന്നത് ചൈനയുടെ സാമന്ത രാജ്യമായ വേറൊരു ഉത്തര കൊറിയ ആണ്. അത് ഇന്ത്യൻ മൂലധനം തിരിച്ചറിഞ്ഞു. അത്രേയുള്ളൂ.

ഒരു സത്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌ സുഹൃത്തുക്കൾ തെറി വിളിക്കരുത്. ഇടതു ചിന്തയുടെ മൊത്തക്കച്ചവടം അരിവാളിൽ അധിഷ്ടിതം അല്ല. ചോര ബൂർഷ്വാസിയുടേതും പ്രോലിറ്റേയറിയറ്റിന്റൈതും ഒക്കെ ചുവന്നതാണ്. അഹിംസയുടെയും എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്. കാരണം മാർക്സിന്റെ മുതലാളി -തൊഴിലാളി, കൂലി, മിച്ച മൂല്യം എന്നതിൽ ഒതുങ്ങാത്ത സാമൂഹ്യ സമസ്യകൾ ഉള്ള രാജ്യമാണ് ഇന്ത്യ.

വേറൊരു കാര്യം വിപ്ലവ പാർട്ടികളുടെ ചോര കൊണ്ടുള്ള കളി ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കിയ വെറുപ്പാണ്. മാവോയിസ്റ്റുകൾ ആദിവാസികളെ മറയാക്കി നടത്തുന്ന കൊല മുതൽ കണ്ണൂരിലെ കൊല ആയാലും ജനങ്ങൾക്ക് വെറുപ്പാണ്. അതാണ് രക്തസാക്ഷികൾ എന്ന് പറയുമ്പോൾ സാദാ ജനങ്ങൾ ഊറി ചിരിക്കുന്നത്.

അത് കൊണ്ട് പണ്ട് കമ്മ്യൂണിസ്റ്റുകൾ പാടിയ പാട്ട് തന്നെ പാടട്ടെ. “വാളുറയിൽ ഇടൂ കാപാലികരെ വാൾ ഉറയിലിടൂ “. ഇവിടെ ജനാധിപത്യം മാത്രമേ ചിലവാകൂ.

Advertisements