യുപി രാഷ്ട്രീയത്തിൽ ദളിതും മുസ്ലിമും കൂടി ഒന്നിച്ചാൽ മാത്രമേ ബിജെപിയെ തകർക്കാൻ സാധിക്കൂ, യുപിയും ബീഹാറും ബിജെപി വിമുക്തമായില്ലെങ്കിൽ രാജ്യത്തെ വിഷബാധ ഒഴിയില്ല

593
Baiju Swamy
ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ നിർണായക സംസ്ഥാനങ്ങളായ യു പി, ബീഹാർ എന്നിവിടങ്ങളിൽ ബിജെപി യെ തകർത്തു കളഞ്ഞില്ലെങ്കിൽ അടുത്ത ലോക സഭ തിരഞ്ഞെടുപ്പിൽ തോറ്റാലും അവർ തിരിച്ചു വരും. അതാണ് യഥാർത്ഥ സ്ഥിതി. കാരണം അവിടെ തിരഞ്ഞെടുപ്പിൽ ജാതീയതയാണ് വർഗീയത പോലെയുള്ള സമസ്യ. ബിജെപി മുസാഫർനഗർ കലാപ ശേഷം ബ്രാഹ്മണൻ, ഥാക്കൂർ & ജാട്ട് പോലെയുള്ള ഒരു കോമ്പിനേഷൻ ഉണ്ടാക്കി. കേരളത്തിൽ ഈഴവരെ ഇപ്പോൾ ബിജെപി യുടെ വോട്ടേഴ്‌സ് ആയ നായരുടെയും ക്രിസ്ത്യൻ വോട്ട് നീക്കുപോക്കിൽ കിട്ടുന്നത് പോലെയുള്ള കോമ്പിനേഷൻ ആണത്. ഇത്തവണയും മുസാഫർ നഗറിൽ പോലീസ് ന്റെ കൂടെ കൂടി ജാട്ടുകൾ പ്രതികാരം ആയിരുന്നു. അത് ഇനിയും തുടരും.
യു പി യിൽ ദളിതർ,മുസ്ലിം എന്നീ രണ്ട് കൂട്ടരുടെയും സാമൂഹ്യ പരിതസ്ഥിതി തുല്യം ആണ്. വിദ്യാഭ്യാസം ചെയ്യാൻ കാശില്ല, കൃഷി ചെയ്യാൻ ഭൂമി ഇല്ല. ഒരിക്കലും മുന്നോട്ട് വരാൻ ജാട്ട് മുതൽ മുകളിലേക്ക് ഉള്ളവർ സമ്മതിക്കില്ല. യുപി രാഷ്ട്രീയത്തിൽ ദളിതും മുസ്ലിമും കൂടി ഒന്നിച്ചാൽ മാത്രമേ രാഷ്ട്രീയമായി ബിജെപികും അവരുടെ ബി ടീം പോലെ മിണ്ടാതെ നടക്കുന്ന അഖിലേഷിനും ഭീഷണി ഉള്ളൂ. അതിനു കെല്പുള്ള മുസ്ലിം ദളിത്‌ നേതാക്കൾ തല്ക്കാലം ഇല്ല. ദളിത് വോട്ട് വിറ്റു സുഖിച്ചു ജീവിക്കുന്ന മായാവതിയെ മഷി ഇട്ട് നോക്കിയാൽ കാണാനില്ല. മുള്ള മുലായവും മകനും മുസ്ലിം വോട്ട് കൈപറ്റി അവരെ വഞ്ചിച്ചു ബിജെപി യുമായി ലിവിങ് ടുഗെതർ ആണ്.
ചന്ദ്രശേഖർ ആസാദ്‌ ചെറിയ ഓളങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയം ഒരു വ്യക്തിയെ ആശ്രയിച്ചു സാധ്യമല്ല. പ്രത്യേകിച്ച് ആയിരക്കണക്കിന് കോടി വേണം ഇന്ത്യൻ രാഷ്ട്രീയത്തിൽ പച്ച പിടിക്കാൻ.
അത് കൊണ്ട് ആകെ എന്തെങ്കിലും ചെയ്യാവുന്നത് കൊണ്ഗ്രെസ്സ് ചന്ദ്രശേഖർ ആസാദിനെ മുഖ്യ ധാരയിൽ എത്താനും മുസ്ലിം നേതാക്കളെ (തൊട്ടികൾ ആയ സൽമാൻ ഖുർഷിദ് അല്ല ) കണ്ടെത്തി പാർട്ടിയെ നയിക്കാൻ ഏല്പിക്കുക എന്നതാണ്. കൊണ്ഗ്രെസ്സ് ആയത് കൊണ്ട് പഴയ കുറ്റികൾ അത് സമ്മതിക്കണം എന്നില്ല. പക്ഷേ കാലത്തിന്റെ ചുവരെഴുത്തും കൂടി കണക്കിലെടുത്തില്ലെങ്കിൽ സർവ്വരും തീരും