സമൂഹത്തിനെ മൊത്തം ദുരിതത്തിൽ മുക്കി കുറേ വ്യവസായികൾക്ക് കൊള്ള നടത്താൻ മാത്രം അധ്വാനിച്ചു ജീവിക്കുന്ന നികുതി ദായകർ

292

Baiju Swamy
·
കൃത്യമായ ഉപഭോക്‌തൃ സംരക്ഷണം ഇല്ലാത്ത, ക്ലാസ്സ്‌ ആക്ഷൻ സ്യുട്ട് കൊടുക്കാൻ മൈനോറിറ്റി ഷെയർ ഹോൾഡർക് അവസരമില്ലാത്ത, തലയിൽ ആൾതാമസം ഉള്ള, കാശ് കിട്ടാൻ അപ്പന്റെ പേര് മാറ്റിപറയാത്ത വക്കീൽ എന്ന് വിളിക്കുന്ന ടീമുകളും സാങ്കേതിക മാത്രം നോക്കി കോർപറേറ്റുകളുടെ ആസനം താങ്ങാത്ത കോടതികളുമുള്ള രാജ്യങ്ങളിൽ മാത്രമേ മാർക്കറ്റ് എക്കണോമിയിൽ ഉപഭോക്താവിന് വിലയുള്ളൂ എന്ന് Jio ഒരിക്കൽ കൂടി നമ്മളെ പഠിപ്പിക്കുന്നു.

തുടക്കത്തിൽ എതിരാളികളെ പണത്തിന്റെ കരുത്തിൽ അംബുഷ് ചെയ്തു തകർത്തു കളഞ്ഞും predatory pricing വഴി വലിയ മാർക്കറ്റ് ഷെയറും മുകേഷ് ഉണ്ടാക്കി. ഇപ്പോൾ വൊഡാഫോൺ, എയർടെൽ എന്ന രണ്ട് competitor മാത്രം. അതിൽ വൊഡാഫോൺ ഈ വർഷാവസാനം മയ്യത്താകും. പിന്നേ എക്കണോമിസ്റ്റുകൾ ഭയത്തോടെ കാണുന്ന duopoly. എയർടെൽ എന്ന പഴയ ചൂഷകനും മുകേഷ് അംബാനിയും മാത്രം.

ഇപ്പോൾ തന്നെ റിലൈൻസ് ജിയോ മറ്റുള്ളവരുമായുള്ള യുദ്ധത്തിൽ ഉപഭോക്താക്കൾ അനുഭവിക്കുന്ന ദുരിതം ഭീകരമാണ്. മറ്റുള്ളവരെ വിളിച്ചാൽ എപ്പോളും ഔട്ട്‌ ഓഫ് coverage ഏരിയ, അല്ലെങ്കിൽ ബിസി, അതും കഴിഞ്ഞ് എങ്ങിനെയെങ്കിലും കണക്ട് ചെയ്താൽ കോൾ ഡ്രോപ്പ്. വീടിന്റെ ഉള്ളിൽ ആർക്കും റേഞ്ചില്ല. ഇന്റർനെറ്റ്‌ ബ്രൗസിംഗ് 3ജി സ്പീഡ് ആയിക്കഴിഞ്ഞു. കസ്റ്റമർ കെയർ ഇല്ലായെന്ന് പറയാം. ഉപഭോക്താവിന് ഇതൊന്നും പറയാൻ ഒരു ഫോറവും ഇല്ല.

ഏതെങ്കിലും consumer ഫോറത്തിൽ കേസ്‌ കൊടുത്താലോ അതേ സർവീസ് ഉപയോഗിക്കുന്ന വക്കീലും ജഡ്ജിയും യൂ എൻ സെക്യൂരിറ്റി കൗൺസിൽ പാലസ്റ്റീൻ വിഷയം ചർച്ചകൾ പോലെ നീട്ടി നീട്ടി വെച്ച് റിലൈൻസിനു സൗകര്യം പോലെ കേസ്‌ നടത്തും. അവരും ഉപഭോക്താക്കൾ ആണെന്ന് കറുത്ത കോട്ടിട്ട മരപ്പട്ടികൾക് മനസിലാകില്ല.

ഇങ്ങനെ സമൂഹത്തിനെ മൊത്തം ദുരിതത്തിൽ മുക്കി കുറേ വ്യവസായികൾക്ക് കൊള്ള നടത്താൻ മാത്രം അധ്വാനിച്ചു ജീവിക്കുന്ന നികുതി ദായകർ. മുതലാളിത്ത വ്യവസ്ഥയിൽ ഇതൊന്നും നടക്കില്ല. ചെറിയ ഒരു സോഫ്റ്റ്‌വെയർ എറർ മൂലം Volkswagen എടുത്ത നഷ്ടം 80 ബില്യൺ ഡോളർ ആണ്. അമേരിക്കയിൽ കേസ്‌ നടത്തുന്ന സർക്കാർ വക അറ്റോർണി സ്വയം ഇൻവെസ്റ്റിഗേഷൻ നടത്താൻ അനുമതി ഉള്ള പദവിയാണ്. തട്ടിപ്പ് കമ്പനി കൺസ്യൂമേഴ്‌സ് പൊളിച്ചടുക്കും.

ഇവിടെ ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ?