മോദിയെ തെറിവിളിച്ച മോദിഭക്തൻ, കാരണമുണ്ട്

211

Baiju Swamy

കായി പോകുന്ന ചുറ്റുപാടിൽ ബനിയ ആരുടേയും തന്തക്കു വിളിക്കും, കായി കിട്ടുമെങ്കിൽ ആരെയും അപ്പനെന്നു വിളിക്കുമെന്നും കഴിഞ്ഞ ദിവസം പോസ്റ്റിയതേയുള്ളൂ. ഇത്രയും പെട്ടെന്ന് അത് കേൾക്കേണ്ടി വരും എന്ന് വിചാരിച്ചില്ല.

ഡൽഹിയിൽ ഒരു ബനിയ സുഹൃത്തുണ്ട്. സ്റ്റോക് ബ്രോക്കർ ആണ്. ഏതൊക്കെയോ കുറേ വൻ തോക്കുകളുടെ കാശും പുള്ളിയുടെ കാശും ഒക്കെയിട്ട് അമ്മാനം ആടൽ ആണ് പണി. മോദിയുടെ കട്ട ഫാൻ. മോദിയും ” ഉരുക്കു മനുഷ്യൻ നമ്പർ 2″ ആയ അമിത് ഷായും കൂടി “നിന്റെ ചൈനയുടെ “നിക്കർ കീറും എന്നൊക്കെ എന്നോട് പറയാറുണ്ട്. മുകേഷ് അംബാനി, ഗൗതം അദാനി, നാരായണ മൂർത്തി, കിരൺ മജുൻഡാർ ഷാ ഒക്കെ പുള്ളിയുടെ അപ്പന്റെ സ്ഥാനത്തു പുള്ളിയുടെ swing trade direction പോലെ വരാറുണ്ട്. ഇന്ന് വൈകിട്ട് എന്നെ വിളിച്ചു.

മോഡിയെ പൂരെ തെറി. “മാതൃചോദ് ഇത്നാ മാരാമാരി കിയ കി അപ്ന ഗാണ്ട് ഫാട് ഗയാ ” എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു, എന്ത് പറ്റി. പുള്ളിക്ക് കുറേ കാശ് പോയി. കാരണം ഇന്റർനെറ്റ് വിച്ഛേദിച്ചത് മൂലം എക്സ്ചേഞ്ച്ൽ സെറ്റിൽമെന്റ് തടസങ്ങൾ, മറ്റു സഹ ബനിയാകളുടെ പൂരെ തെറി ആയിരുന്നു, ബാങ്കിൽ പോയി RTGS ചെയ്യാൻ വെളിയിൽ ഇറങ്ങിയാൽ ” സാല ചാരോം തരഫ് പോലീസ് ഹൈ, വോഹ്‌ മാരേഗാ ” അവസാനം എന്നോട് ഒരു ചോദ്യം. ഈ രാജ്യത്ത് മനസമാധാനത്തോടെ എങ്ങനെ ബിസിനസ് ചെയ്യും? മൻമോഹൻ ആയിരുന്നപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു എന്ന്