ഇന്ധന കൊള്ള നടക്കാതെ വരുമ്പോൾ ഇലക്ട്രിക് കാറിനിട്ട് സർക്കാർ തന്നെ പണി കൊടുക്കും

332

Baiju Swamy

ധര്മപുരാണം എന്ന നോവലിൽ വിജയൻ ധര്മപുരിയിലെ നികുതി പിഴിയൽ (നികുതി പിരിവ് മൂത്തു കഴിഞ്ഞാൽ പിഴിയൽ ആകും ) വിവരിക്കുന്ന ഒരു ഭാഗമുണ്ട്. നികുതി പിരിച്ച് എല്ലും തോലും മാത്രമായ ജനങ്ങളുടെ അവസ്ഥ ‘വിത്ത സചിവൻ ‘ പറയുമ്പോൾ പ്രജാപതി പറയുന്നു ,”കുറച്ചു തടിയുള്ള മനുഷ്യരെ തപ്പിയെടുത്തു അവരുടെ നെയ് ഊറ്റിയെടുത്ത് സോപ്പ് നിര്മ്മാണത്തിന് കയറ്റുമതി ചെയ്യാം “.

Image result for tata nexon xm electricഇപ്പോൾ ആലോചിച്ചു നോക്കിയപ്പോൾ വിജയൻ എത്ര മഹാൻ ആണെന്ന് ഓർത്തു പോയി.അന്തങ്ങൾ കയ്യടിക്കാൻ നിൽ …😀.ഇത് വേറെ വിജയൻ ആണ്.ശുഷ്കിച്ച ഒരു ചങ്ക് മാത്രമുള്ള വിജയനെക്കുറിച്ചാണ്,രണ്ടും മൂന്നും ചങ്കുള്ള മത്തങ്ങാ തലയന്മാരെകുറിച്ചല്ല .ഷെമി ..😪
പറഞ്ഞു വരുന്നത് ഇന്നലെ ഇലക്ട്രിക് കാറുകൾ ലാഭമോ നഷ്ടമോ എന്നൊക്കെ കുറച്ചു പോസ്റ്റ് വായിച്ചു (Link > ഇലക്ടിക് വാഹനം പെട്രോൾ വാഹനത്തെ അപേക്ഷിച്ചു നഷ്ടമാകുന്നു, എങ്ങനെ ?).പോസ്റ്റ് എഴുതിയവരുടെ ഉദ്ദേശ ശുദ്ധി മാനിക്കുന്നു.പക്ഷെ അവർക്കു ധർമപുരി എന്ന തീട്ടക്കുഴിയിലെ പ്രജാപതിമാരെ അറിയില്ല എന്ന് മാത്രമേ പറയാനുള്ളൂ. Adventures of Huckleberry Fin എന്ന നോവലിൽ ഒരു കഥാപാത്രമുണ്ട്.തീറ്റ എത്ര കിട്ടിയാലും “ഇനിയും വേണം” എന്ന ആർത്തിക്കാരൻ ബംബിൾ .അതാണ് ഇന്ത്യയിലെ സർക്കാരുകൾ.

ഏതു ബിസിനസ് എടുത്താലും കഷ്ടപ്പെട്ട് മൂലധനം ഉണ്ടാക്കി റിസ്‌ക് എടുത്ത് അത് നടത്തുന്നവരേക്കാൾ ഇരട്ടി തട്ടിയെടുക്കുന്ന ഷൈലോക്. ഉദാഹരണത്തിന് ഹോട്ടൽ,റിസോർട് വ്യവസായമെടുക്കാം. ഇപ്പോളത്തെ gst ബിൽ 6000 കടന്നാൽ 28 % ആണ്.കോടിക്കണക്കിനു രൂപ മുടക്കി നഗരങ്ങളിൽ ചതുരശ്ര അടിക്ക് 20000 രൂപ ഉള്ള ഭൂമിയിൽ ഹോട്ടൽ പണിത് നടുവൊടിക്കുന്ന കറൻറ്റ് ചാര്ജും മറ്റുള്ള പ്രശ്നങ്ങളും നേരിട്ട് ഹോട്ടൽ നടത്തുന്നവരെ കൊന്നു കൊലവിളിക്കുന്ന നികുതി പിഴിയൽ. ആ വ്യവസായത്തിന്റെ ഗ്രോസ് മാർജിൻ പോലും 12 % ഒക്കെയേ ഉള്ളൂ. അപ്പോളാണ് 28 %gst ഉളുപ്പില്ലാതെ പിഴിഞ്ഞ് മേടിക്കുന്നത്.പിന്നെ എങ്ങനെ ഈ രാജ്യത്ത് ബിസിനസ് രക്ഷപെടും?

ഇലക്ട്രിക് കാറിലേക്ക് വന്നാൽ ഒരു കാര്യം എല്ലാവരും മറക്കുന്നു. സർക്കാരിന്റെ ഏറ്റവും വലിയ പിഴിയൽ ചികിത്സ നടക്കുന്ന മേഖലയാണ് പെട്രോൾ,ഡീസൽ എന്നത് എല്ലാവര്ക്കും അറിയാമല്ലോ?നാട്ടിൽ ഇലക്ട്രിക് കാറുകൾ കൂടി ആ പിഴിയൽ മുന്നോട്ട് പോകുന്നില്ല,വരുമാനം (കൊള്ള )നടക്കാതെ വരുമ്പോൾ ഇലക്ട്രിക് കാറിനിട്ട് പണി കൊടുക്കും.അതിന് പ്രത്യേക സെസ്,വൈദ്യുതി നിരക്കുകൾ കൂട്ടി “നഷ്ടം”നികത്തും.ചില വിക്രമന്മാർ ചോദിക്കും സോളാർ വെച്ച് ചെയ്താലോ എന്ന്.ഊളകൾ എന്നെ പറയാനുള്ളൂ. അങ്ങനെ ഉള്ള സോളാർ കാറിനിട്ട് പ്രത്യേക സെസ് ,അല്ലെങ്കിൽ കാർ ബാറ്റെരിക്കിട്ട് ഒക്കെ താങ്ങി തരും.ഇതൊക്കെ സർക്കാരിന് പുല്ലാണ് ഹേ …വേലായുധനെ വേല പഠിപ്പിക്കണോ ?

May be an image of 2 people, people standing, people riding bicycles, bicycle and outdoorsഇനി നികുതി ഭാരം കൊണ്ട് സൈക്കിൾ ആക്കിയേക്കാമെന്നു വെച്ചാൽ സൈക്കിളിൽ അടിക്കുന്ന കാറ്റിന് വേണേൽ GST അടിക്കും.പഴയതു പോലെ കാൽ നടയും പറ്റാതെ വരും.റോഡിലെ വായു ഉപയോഗിച്ച് എന്ന് പറഞ്ഞു കൊണ്ട് വായു സെസ് അടിക്കും. ഈ രാജ്യത്തു നിന്നും രക്ഷപെടുകയേ മാർഗമുള്ളൂ.