ഈ ചർച്ചകൾ എഴുപതുകളിൽ നടന്നിരുന്നു എങ്കിൽ കുറേ അമ്മമാരും ഭാര്യമാരും കണ്ണീരിൽ മുങ്ങില്ലായിരുന്നു

0
134

രാഷ്ട്രീയ സംഘർഷം ഇല്ലാതാക്കാൻ ആർ എസ് എസും സിപിഎമ്മും പുതിയ യോഗാ ആൾ ദൈവം ശ്രീ എം ന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെന്ന കാര്യം പി ജയരാജൻ പരസ്യമായി സമ്മതിച്ചിരിക്കുന്ന അവസ്ഥയിൽ അതൊരു നല്ല കാര്യമായി കരുതുന്നു. കാരണം രാഷ്‌ടീയത്തിന്റെ പേരിൽ യുവാക്കളെ തലയെണ്ണി കുരുതിക്കു കൊടുക്കുകയും അതുവഴി കുടുംബങ്ങൾ അനാഥമാകുകയും ചെയുന്ന അവസ്ഥയ്ക്ക് തടയിടാൻ കഴിയുന്നത് നല്ല കാര്യം തന്നെ. എന്നാൽ ഇത് പണ്ടേ വേണ്ടിയിരുന്നു എന്നാണ് പറയാനുള്ളത്. ശരീരം വേർപെട്ടും തലയില്ലാതെയും ബോംബ് പൊട്ടിയും മരിച്ചൊടുങ്ങിയ അനവധി യുവാക്കൾ ഇന്നും ഉണ്ടാകുമായിരുന്നു. ബൈജു സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

Baiju Swamy : 

Rss നേതാക്കളും പിണറായി വിജയനും കൂടി അതീവ രഹസ്യമായി ശ്രീ എം ന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു എന്ന് സിപിഎം ന്റെ കണ്ണൂരിലെ ഏറ്റവും കരുത്തനായ നേതാവ് പി ജയരാജൻ പരസ്യമായി സമ്മതിച്ചു. ഈ ചർച്ചകൾ എഴുപതുകളിൽ നടന്നിരുന്നു എങ്കിൽ വാടിക്കൽ രാമകൃഷ്ണൻ മുതൽ ഉള്ള കൊലപാതക പരമ്പര ഉണ്ടാകില്ലായിരുന്നു, കുറേ അമ്മമാരും ഭാര്യമാരും കണ്ണീരിൽ മുങ്ങില്ലായിരുന്നു.

ജയരാജൻ ഒരിക്കൽ പറഞ്ഞത് പോലെ രണ്ട് ദശാബ്ദം സ്വന്തം കൈ കൊണ്ട് അദ്ദേഹത്തിന് ചോറ് വാരി ഉണ്ണമായിരുന്നു.രണ്ട് വശത്തും ഉള്ള വിരലിൽ എണ്ണാവുന്ന കുറച്ചു നേതാക്കൾക്ക് മാത്രമേ ഈ കൊലപാതകങ്ങൾ കൊണ്ട് നേട്ടം ഉണ്ടായിട്ടുള്ളൂ.ഒരു പ്രദേശം മുഴുവൻ ബോംബ്, വടിവാൾ ഉല്പാദന മേഖല ആയി മാറി. തലയ്ക്കു വെളിവുള്ള ആളുകളുടെ ബിസിനസ് അവർ മാറ്റിടത്തേക്ക് മാറ്റി.
ഫലം എന്തെന്ന് നോക്കൂ. ലോകം മുഴുവൻ ടുബാക്കോ ഫ്രീ ആകാൻ തയാറെടുക്കുമ്പോൾ, ബിഡി എന്നത് ആരും വലിക്കാതെ ആയിട്ടും ബീഡി സഹകരണസംഘങ്ങളും, കൈത്തറി എന്നത് കുറച്ചു രാഷ്ട്രീയക്കാരുടെ മാത്രം ഫസ്റ്റ് ചോയ്സ് ആയ വിലകൂടിയ വസ്ത്രം ആയിട്ടും കുറേ കൈത്തറി സംഘങ്ങൾ. ഇവരൊന്നും ജീവിക്കേണ്ട എന്നൊന്നും ഞാൻ പറയില്ല. ഇതൊക്കെ ആണ് ഒരിക്കൽ സമൃദ്ധമായ മലബാറിലെ തലശ്ശേരി യുടെ വലിയ ബിസിനസ്.ബലിസ്റ്റിക് മിസൈൽ യുഗത്തിൽ അമ്പും വില്ലും വെച്ചുള്ള ടെക്നോളജിക്കൽ യുദ്ധം ആണ്.

ചുരുക്കത്തിൽ കണ്ണൂർ, കാസർഗോഡ് അടങ്ങുന്ന പ്രദേശത്തിന് നാല് lost decades ആയിരുന്നു ഈ വൈരം കൊണ്ടുള്ള നേട്ടം.രണ്ടോ മൂന്നോ തലമുറ ഗതി കിട്ടാതെ അലഞ്ഞു.പക്ഷേ ഈ സന്ധി സംഭാഷണം കൊണ്ടൊന്നും സമാധാനം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇങ്ങനെ നേരത്തെ കുറെയെണ്ണം നടന്നിരുന്നു.RSS ഉം കമ്മ്യൂണിസ്റ്റ്‌ കളും എല്ലാക്കാലത്തും confrontationist politics കൊണ്ട് മാത്രം വളരുന്ന ഐഡിയോളജി ആണ്. സമാധാനം, സ്വാതന്ത്ര്യം, സാമ്പത്തിക മുന്നേറ്റം ഉള്ളയിടത്ത് രണ്ടും വേര് പിടിക്കില്ല.അതിന് അവരുടെ constructed DNA അസംബ്ലി ലൈനിൽ പുതിയ പോട്ടെന്ഷ്യൽ രക്തസാക്ഷികളെയും ബലിദാനികളെയും ഉണ്ടാക്കാൻ ബാല സംഘവും ബാലഗോകുലവും വഴി എപ്പോളും സജ്ജമായി മുന്നോട്ട് പോകും. മറ്റൊരു കാര്യം ഇവയുടെ ഐഡിയോളജി നിർമിതിയിൽ വ്യക്തികൾ വരും പോകും “പ്രസ്ഥാനം “ആണ് പ്രധാനം. അത് മൂലം ഒരു നേതാവ് പോയാൽ അടുത്തയാൾ വരുമ്പോൾ ആവശ്യം എന്ന് തോന്നിയാൽ വീണ്ടും കൊലക്കത്തി എടുക്കും. പഴയ നയം തിരുത്തുന്നു എന്നൊരു ലേഖനം ഇറക്കും.അടിമകൾ വീണ്ടും വെട്ടും കൊല്ലും ബോംബ് എറിയും, കൊല്ലും ചാകും.ഇപ്പോൾ നേതാക്കൾ അവർക്ക് ഭരിക്കാൻ കിട്ടിയ അവസരം അലമ്പാകാതെ നോക്കാനുള്ള ചർച്ചയിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് കാലം ഉത്തരം തരും.