ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്ന് കൊലപാതകങ്ങൾ, ബോഡി മറവു ചെയ്യുന്നതിൽ പ്രതികൾ കാണിച്ച ‘ശാസ്ത്രീയത’

108

Baiju Swamy യുടെ കുറിപ്പ്

നമ്മുടെ സമൂഹത്തിലെ ക്രിമിനൽസിന്റെ ആസൂത്രിതമായ പ്രവർത്തനം

സനു മോഹൻ മകളെ കൊന്നത്, വളാഞ്ചേരിയിൽ ഒരു പെൺകുട്ടിയെ കൊന്ന് ചെങ്കൽ കുഴിയിൽ മൂടിയത്, കൊല്ലം ഭാരതിപുരത്ത് അമ്മയും സഹോദരനും ചേർന്ന് സഹോദരനെ കൊന്ന് സ്ലബാക്കി വാർത്തത്. മൂന്നു കൊലപാതകം ഒരാഴ്ചക്കുള്ളിൽ. മൂന്നിലും കൊലപാതകം കഴിഞ്ഞ് മൃതദേഹം തെളിവുകൾ ഇല്ലാതെ മറവ് ചെയ്യുന്നതിൽ പ്രതികൾ കാണിക്കുന്ന “ശാസ്ത്രീയത ” അത്ഭുതകരമാണ്. ഇവരെല്ലാം ആദ്യ കൊലപാതകം ചെയ്തവരാണ്. സനു മോഹൻ ഒഴിച്ചാൽ കരുതിക്കൂട്ടി ബോഡി മറവ് ചെയ്യാനുള്ള തിരക്കഥ മുൻ‌കൂർ തയാറാക്കിയെന്ന് പറയാൻ കഴിയില്ല. പണ്ട് കേട്ടിരുന്നു, പ്രതികൾ കൊല നടത്തിക്കഴിഞ്ഞുള്ള വെപ്രാളം മൂലം കാട്ടിക്കൂട്ടുന്ന അബദ്ധങ്ങൾ അവശേഷിപ്പിക്കുന്ന തെളിവുകൾ വഴിയാണ് പോലീസ് അവരിലേക്ക് എത്തിച്ചേരുന്നത്. പക്ഷേ സനു മോഹൻ പോലും പിടി കൊടുക്കാൻ ഉദ്ദേശിച്ചുള്ള രീതിയിൽ സിസി ടീവി യിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ ഉടനെ പിടിയിലാകാൻ സാധ്യത വിരളം ആയിരുന്നു.സനുമോഹന്റെ കിടപ്പുമുറിയിൽ രക്തം! ഫോറന്‍സിക് പരിശോധനക്ക് അയച്ചു | vaiga  death case and sanu mohan missing blood sample evidence

Valanchery murder case വളാഞ്ചേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ  ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു

 

ഇതെല്ലാം ദൃശ്യം സിനിമയുടെ സ്വാധീനം എന്നൊക്കെ ചാനലുകളിൽ, പത്രങ്ങളിൽ വ്യാഖ്യാനം ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ വന്നിരിക്കുന്ന രോഗതുരമായ അവസ്ഥ എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. പോലീസ് കഷ്ടപ്പെട്ട് പിടിക്കുന്ന കേസുകൾ പോലും prosecutor മാരുടെ അലംഭവം, പ്രതി ഭാഗവുമായുള്ള ഒത്തുകളി, കേസ് വിസ്തരം അഴകൊഴാമ്പൻ രീതിയിൽ, കേസിന്റെ സോഷ്യൽ റെലെവൻസ് അർഹിക്കുന്ന രീതിയിൽ കേൾക്കാതെ വഴിപാട് പോലെ നിർവഹിക്കുന്ന നീതി പീഠം എന്നിവ ചേർന്ന് പ്രതികൾക്ക് ശിക്ഷ കിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കുന്നു. ഇതെല്ലാം കൊലപാതകം നടത്തിയാൽ പോലും ഊരിയെടുക്കാം എന്ന് ഉറപ്പാക്കുന്നു.ഇതാകണം കൊലപാതകം വേറെയൊരു തലത്തിൽ എത്താൻ കാരണം.