കോവിഡ് പ്രതിരോധം മുഴുവൻ മൊബൈൽ ഫോൺ യൂസ് ചെയ്യുന്നവർക്ക് മാത്രം, മറ്റുള്ളവർ എന്തുചെയ്യും ?

0
82

Baiju Swamy

കേന്ദ്രത്തിൽ ആയാലും കേരളത്തിൽ ആയാലും സർക്കാരുകൾ കോവിഡ് പ്രതിരോധം മുഴുവൻ മൊബൈൽ ഫോൺ യൂസ് ചെയ്യുന്നവർക്ക് മാത്രം കഴിയുന്ന രീതിയിൽ ആണ്. ഇതിൽ അല്പം പ്രശ്നം ഉണ്ട്. ഇന്ത്യയിൽ ഏകദേശം 4 കോടി അന്ധർ ഉണ്ടെന്നാണ് കണക്ക്. കേരളത്തിൽ ഏകദേശം 3.5 ലക്ഷം. അത് അത്ര ചെറിയ ഒരു നമ്പർ അല്ല. സാധാരണ സാഹചര്യങ്ങളിൽ പോലും പരസഹായം ഇല്ലാതെ ഒന്നും സാധിക്കാത്ത ഒരു ദുർബല സമൂഹമാണ് ഇക്കൂട്ടർ. അവരുടെ കോവിഡ് വിവരങ്ങൾ വോയിസ്‌ എനബിൾഡ് ആയി ചെയുക, എന്തെങ്കിലും രീതിയിൽ അവർക്ക് വേണ്ടി വാക്‌സിനേഷൻ കേന്ദ്രങ്ങൾ, പിക്ക് &ഡ്രോപ്പ് ഒക്കെ സജ്ജീകരിക്കണം. ഇതൊക്കെ ഒരു ജോലിയും ഇല്ലാത്ത സർക്കാർ ജീവനക്കാർ, പഞ്ചായത്ത്‌ ഒക്കെ ഏറ്റെടുക്കണം.ഇപ്പോൾ കോവിഡ് വാക്‌സിനേഷൻ രെജിസ്ട്രേഷൻ മൊബൈൽ വഴി മാത്രം എന്നതും വാക്‌സിനേഷൻ ഓരോ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിൽ ആകുമ്പോൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. ഇത്തരം ചെറിയ കാര്യങ്ങൾ ആരും ശ്രദ്ധിക്കാറില്ല നമ്മുടെ സമൂഹത്തിൽ. ജർമ്മനി പോലെയുള്ള സ്ഥലങ്ങളിൽ പൊതു ഇടങ്ങളിൽ പോലും ബ്രെയിൽ ലിപിയിൽ ബോർഡുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.

അടുത്ത രണ്ട് മൂന്നാഴ്ച്ച കേരളത്തിൽ challenging phase ആയിരിക്കും എന്ന് കോവിഡ് സ്ഥിതിയും ആശുപത്രിയിൽ ഉള്ള depleted bed strength ഉം സൂചിപ്പിക്കുന്നു. ഡൽഹിയിൽ ഒരു ലക്ഷത്തോളം കോവിഡ് രോഗികൾ ഉള്ളപ്പോൾ ഉണ്ടായത് നമ്മൾ കണ്ടു. അങ്ങനെ ഉള്ളപ്പോൾ ഇപ്പോൾ തന്നെ 50000 രോഗികൾ ഉള്ള എറണാകുളം ജില്ലയുടെ അവസ്ഥ ഊഹിക്കാം. പൊതു ജനങ്ങളെ പരിഭ്രാന്തർ ആക്കുന്നത് ചാനലുകൾ ആണെന്ന് നിസ്സംശയം പറയാൻ കഴിയും.
രാവിലെ ഏഷ്യാനെറ്റ്‌ ഒരു ശാന്തി കവാടത്തിൽ മൃതദേഹം ഇനി ഉൾകൊള്ളാൻ സ്ഥലമില്ല എന്നൊക്കേ വാർത്ത കൊടുത്തു കൊണ്ട് അവിടെയുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നു. എന്നാൽ സംസ്ഥാനത്ത് ഇന്നലെ മൊത്തത്തിൽ മരിച്ചത് 58 പേര് ആണെന്ന് ഓർക്കണം. പക്ഷേ പൊതു ജനങ്ങളെ പരിഭ്രാന്തരക്കാൻ ഉദ്ദേശിച്ച് മാത്രം ആ വാർത്തയിൽ അനാവശ്യമായ സെൻസേഷൻ ഉണ്ടാക്കി.മാധ്യമങ്ങൾ ഇങ്ങനെയുള്ള സ്ഫോടനാത്മക അവസ്ഥയിൽ അല്പം സംയമനം പാലിക്കുക. നിങ്ങളുടെ കച്ചോടം ഉദ്ദേശിച്ച് മനുഷ്യർ മരിച്ചു വീഴുന്നത് കാട്ടി പൊലിപ്പിക്കുമ്പോൾ അത് ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ആലോചിക്കുക.
ഇക്കാലത്ത് ഒരു ചാനൽ പൂട്ടിക്കെട്ടിയാൽ അത്രയും നാട് രക്ഷപെട്ടു എന്ന് കരുതെണ്ടി വരും.