Connect with us

Business

സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ ? സാമ്പത്തിക വിദഗ്ധന്റെ മറുപടി

കുറേയാളുകൾ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ എന്നൊക്കെ സ്ഥിരമായി ചോദിക്കും .അതിന് എപ്പോളും

 82 total views

Published

on

Baiju Swamy എഴുതിയത്

കുറേയാളുകൾ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ എന്നൊക്കെ സ്ഥിരമായി ചോദിക്കും .അതിന് എപ്പോളും പറയുന്ന മറുപടി മാത്രമേയുള്ളൂ . സ്വർണം എന്നത് സമ്പത്ത് അല്ലെങ്കിൽ മൂല്യം അളക്കുന്ന സ്കെയിലും യൂണിവേഴ്സൽ കറൻസിയുടെ മിറർ ഇമേജോ ആണ് .സ്കെയിലിന് ഒരിക്കലും നീളം കൂടുകയോ കുറയുകയോ ചെയ്യില്ല .എന്തിനെയാണോ അളക്കുന്നത് അതിന്റെ നീളം അതായത്‌ മൂല്യം കൂടുകയോ കുറയുകയോ ചെയ്യുന്നു . ഒരു ത്രാസിന്റെ രണ്ടു തട്ട് പോലെ .സ്വർണത്തിന്റെ വില രൂപ വെച്ച് ത്രാസിൽ തൂക്കുമ്പോൾ റിവേഴ്‌സ് ഓർഡറിൽ ആണ് മൂല്യം .സ്വർണത്തിന്റെ വില കുറെ ദശകങ്ങളിൽ കൂടിയ ഏകദേശം അതേയളവിൽ മിക്കവാറും എല്ലാത്തിനും വില വര്ധിച്ചിട്ടുണ്ടാവും. അത്ര മാത്രം.

ഇന്ത്യയിലെ സ്വർണ റീറ്റെയ്ൽ മേഖലയിൽ ഏകദേശം 6 പ്രൈവറ്റ് ഇക്വിറ്റി ഡീൽ ,തൂടർന്നു പബ്ലിക് ഫ്ളോട് നടത്തിയ അനുഭവത്തിൽ പറയട്ടെ , ഈ ബിസിനസിന്റെ ഉള്ളിൽ ഉള്ള ഭീകരന്മാരെ പൊതു ജനത്തിന് ഒരിക്കലും അറിയില്ല .നമ്മൾ കാണുന്ന കള്ളക്കടത്തുകാരനും ചെറിയ ജ്യുവല്ലറും ഒക്കെ സ്വർണ വില ഉയരുമ്പോൾ കയ്യിലുള്ള സ്റ്റോക് ന്റെ നക്കാ പിച്ച ലാഭം മാത്രം ഉള്ള കൂട്ടരാണ് .കേരളത്തിലെ കൊടി കെട്ടിയ സ്വർണ വ്യാപാരികളുടെ ലാഭം പോലും 500 കോടിക്ക് മുകളിൽ ഇല്ല .അത് തന്നെ GST നികുതി വെട്ടിച്ചും ഗോൾഡ് സേവിങ് സ്‌കീം എന്നൊക്കെ പറഞ്ഞു പാവപ്പെട്ട പെണ്ണുങ്ങളെ പറ്റിച്ചു പലിശ രഹിത നിക്ഷേപം വാങ്ങിയും പണിക്കൂലി ,പണികുറവ് എന്നൊക്കെ ഉഡായിപ്പിൽ ഉണ്ടാക്കുന്നത് . ഇത് പറയുമ്പോൾ അവരെ വില കുറച്ചു കാണുകയല്ല ,മറിച് കുഴിയാനയെ മദയാന ആക്കുന്നതു പറയുന്നു എന്ന് മാത്രം .

ഇന്ത്യയിൽ സ്വർണ വിപണി നിയന്ത്രണം നടത്തുന്നത് ഗുജ്ജു മാര്വാഡി ടീമുകളിൽ ഏകദേശം പത്തു പേരാണ് .അതിൽ തന്നെ ഏറ്റവും ഭീകര കമ്പനി രാജേഷ് എക്സ്പോര്ട് ,റിധി സിദ്ധി എന്ന രണ്ടു കമ്പനികൾ ആണ് .അതിൽ രാജേഷ് മെഹ്ത അയാളുടെ സഹോദരൻ പ്രശാന്ത് മെഹ്ത എന്നിവർക്കെതിരെ കേരളത്തിൽ തന്നെ എത്ര കേസുകൾ ഉണ്ടെന്നു നോക്കുക .ഒരു ടാക്സ് ഇവേഷൻ കേസ് തുക മാത്രം 90 കോടിയാണ് . ഇവരുടെ പബ്ലിക് ഇഷ്യൂ നടത്തിയ ടീമിൽ ഞാനും ഉണ്ടായിരുന്നു .ഇവർക്കൊക്കെ കൊച്ചിയും കേരളവും എന്നെക്കാൾ പരിചയമാണ് .അതാണ് അവരുടെ നെറ്റ്‌വർക്ക് .മറ്റൊരാൾ ആയ റിധി സിദ്ധി യുടെ ഉടമയെക്കുറിച്ചു നേരത്തെ പോസ്റ്റ് എഴുതിയിട്ടുണ്ട് . അയാൾ ആണ് ഇന്ത്യയിലെ സ്പോട് ഗോൾഡ് ചക്രവർത്തി. കേരളത്തിലെ സ്വർണ ചക്രവർത്തിമാരോട് ഒരു നൂറു പവൻ അങ്ങോട്ട് വാങ്ങി കാശ് തരാൻ പറഞ്ഞു നോക്കൂ അവരുടെ മുട്ട് കൂട്ടിയിടിക്കും . എക്സ്ചേഞ്ച് ഓഫർ ആണ് അവരുടെ കച്ചവടം .

എന്നാൽ പൃഥ്വിരാജ് കൊത്താരിയോട് ചോദിച്ചു നോക്കൂ .എത്ര കിലോ എന്നാണ് ചോദിക്കുക .ഒരു നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് കുറച്ചു ലിക്വിഡിറ്റി പ്രശ്‍നം ഉണ്ടായപ്പോൾ ഇവർ വഴി വിൽക്കാൻ ലിങ്ക് പറഞ്ഞു കൊടുത്തിരുന്നു .അങ്ങനെ ഉള്ള കച്ചവടങ്ങളിൽ അവർ പൂർണമായും വൈറ്റ് മണി തന്നെ കൊടുക്കും.നികുതി പോകുമെന്ന് മാത്രം. ഇവരൊന്നും നമ്മുടെ “പ്രമുഖ പ്രവാസി വ്യവസായികൾ ” എന്ന ജാഡ തെണ്ടികൾ പോലെയല്ല .എപ്പോൾ വേണമെങ്കിലും അപ്പോയ്ന്റ്മെന്റ് എടുത്തു കാണാൻ ആർക്കും കഴിയും . അവരുടെ മാർക്കറ്റ് ഷെയർ ഏകദേശം 40 % ആണ് .

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ രണ്ടാം യു പി എ സർക്കാരിന്റെ അവസാന കാലത്തു നടന്ന തുടർന്ന് മോഡി സർക്കാരും ഉണ്ടാക്കിയ ഒരു “പിഴവാണ് ” ഇന്ത്യയിൽ സ്വർണ വിപണി ഇത്ര ചൂട് പിടിപ്പിച്ചത് .ചിദംബരം എന്ന പക്കാ ഫ്രോഡ് ആയിരുന്നു ഇതിന്റെ സൂത്രൻ .ഷേരു ആയി രഘുറാം രാജനും . ആ സ്‌കീമിന്റെ പേര് 80 – 20 എന്നായിരുന്നു .കുറച്ചു പടുകൂറ്റൻ വ്യവസായികളെ സ്വർണം ഇറക്കുമതി അനുവദിച്ചു .ഇറക്കുമതിയുടെ 20 % കയറ്റുമതി ചെയ്യണം എന്ന വ്യവസ്ഥയുടെ മറവിൽ . അങ്ങനെ ഇക്കൂട്ടരുടെ ഏകദേശം മൂന്നു ലക്ഷം കോടി വെളുപ്പിച്ചു . അത് യഥാർത്ഥ കണക്കെന്നു അവർക്കു പോലും അറിയില്ല . അതിന്റെ ഇരട്ടി എന്നാണ് CAG പറഞ്ഞത്.

അന്ന് ഇതിൽ ലൈസൻസ് കിട്ടിയ കമ്പനികൾ ഏതെന്നു നോക്കിയാൽ കളി മനസിലാകും . മുകേഷ് അംബാനി ,നീരവ് മോഡി ,മേഹുൽ ചോക്‌സി ,ഗൗതം അദാനിയുടെ ചേട്ടൻ വിനോദ് അദാനിയുടെ ഭാര്യയുടെ ബന്ധു ജതിൻ മെഹ്ത , ശ്രീ ഗണേഷ് ജ്യുവലേരിയുടെ ഉടമ പങ്കജ് പരേഖ് , എംഡി ഓവർസീസിന്റെ പൂരൻ മാൽ ബൻസാൽ , ഇങ്ങനെ മൊത്തം ഫ്രോഡുകൾ മാത്രമാണ് .ഇതിൽ മുകേഷ് അംബാനി ഒഴിച്ചുള്ള എല്ലാവനും Duty Free Credit Entitlement scheme വഴിയിലൂടെ വിദേശത്തു നിന്നും സ്വർണം ഇറക്കുമതി ഒരു നികുതിയും അടക്കാതെ ഇറക്കുമതി ചെയ്തു ലോക്കൽ മാർക്കറ്റിൽ വിറ്റു .മുകേഷിനെ തൊടാൻ ആർക്കും ആവില്ലല്ലോ ?

Advertisement

ഈ തട്ടിപ്പ് നയത്തിന്റെ പാർശ്വ ഫലം ആയിരുന്നു ഡോളർ റുപ്പീ കൊലാപ്‌സ് , ട്രേഡ് ഡെഫിസിറ്റ് ,ബാങ്കിങ് ക്രൈസിസ് , കള്ളപ്പണം ഫാസിലിറ്റേയ്റ്റ് ചെയ്ത ബിസിനസുകളുടെ തകർച്ച ഇങ്ങനെ മൊത്തത്തിൽ മാന്ദ്യം . ഈ സ്‌കീം പാർലമെന്റ് കമ്മിറ്റി അന്വേഷണം നടത്തി പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും നികുതി വെട്ടിപ്പ് എന്നാണ് .

സകല ഉത്തരവാദിത്തത്തോടെയും പറയുന്നു ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കുറെ റിയൽ എസ്റ്റേറ്റ് ,ബിസിനസ് സെറ്റിൽമെന്റ് ഇടപാടുകൾ സ്വർണ കട്ടികൾ കാല്കുലേറ്ററിൽ പെർ ഗ്രാം വിലയുടെ മൾട്ടിപ്പിൾ കണക്കു കൂട്ടി ആണ് . അതെല്ലാം നടത്താൻ ഇപ്പോൾ നാഷണൽ സ്റ്റോക് എക്സ്ചേയ്ഞ്ചിൽ ഗോൾഡ് ന്റെ ഫിസിക്കൽ ട്രേഡ് ഉണ്ട് . വിദേശത്തുള്ള ഒരു സിംഗപ്പൂർ ,മൗറീഷ്യസ് എന്റിറ്റിയോട് ഹവാല അല്ലെങ്കിൽ റിവേഴ്‌സ് ഹവാല നടത്താൻ ഒരു പി നോട്ട് അക്കൗണ്ട് തുറന്നു കൊടുക്കുക .അത്രയും സിംപിൾ ആണ് .

 83 total views,  1 views today

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement