ഈ രാജ്യം ലിബറൽ രാഷ്ട്രീയക്കാരെ അർഹിക്കുന്നില്ല

62
Baiju Swamy
യു പി യിൽ സമാജ് വാദി പാർട്ടി, ബി എസ് പി എന്നിവയുമായി ചേർത്ത് നോക്കിയാൽ കോൺഗ്രസ്‌ അതീവ ദുർബല കക്ഷിയാണ്. ചില പോക്കെറ്റിൽ ഒഴിച്ചാൽ പ്രവർത്തകർ പോലുമില്ല. പോരെങ്കിൽ രാജ്യം മുഴുവൻ ഉള്ള സകല “പണ്ഡിത മാധ്യമ കൂലിക്കാരും ” സവർണ ബ്രാഹ്മണ പാർട്ടി എന്ന് തൊപ്പിയും വെച്ച് കൊടുത്തു. എല്ലാത്തിനും മുകളിൽ പപ്പുമോൻ, ഗുടിയ, മമ്മി കാ പാർട്ടി.
യൂ പി ഭരിക്കുന്നത് കാവിക്കുള്ളിൽ നടക്കുന്ന ക്രിമിനൽ സംഘമാണ്. അവരുടെ കസേരക്ക് ഇളക്കം തട്ടുന്നു എന്ന തോന്നൽ വന്നാൽ കാക്കി നിറം മാറി കാവിയാകും. അതാണ് ഇന്ന് കണ്ടത്.
പത്തോ പതിനഞ്ചോ വരുന്ന SPG ഒന്നും കാവി ഉടുത്ത ക്രിമിനൽസും കാക്കി ഇട്ട ക്രിമിനൽസും ചേർന്നാൽ ഒന്നുമില്ല. ഇപ്പോൾ പിടിച്ചു തള്ളിയേയുള്ളൂ. അത് കൈ അബദ്ധം എന്ന് വ്യാഖ്യാനിക്കും. പക്ഷേ മംഗലശേരി നീലകണ്ഠൻ പറയുന്നത് പോലെ യോഗിക്ക് അറിഞ്ഞു കൊണ്ട് കൈ അബദ്ധം പറ്റും. അതാണ് രാജ്യത്തെ അവസ്ഥ.
രാഹുൽ & പ്രിയങ്ക ഉത്തർപ്രദേശിൽ യോഗിയെ പൊതു ജനങ്ങളെ അണി നിരത്തി പുറത്താക്കിയാൽ അതിന്റെ നേട്ടം കുളിച്ചു കുട്ടപ്പൻ ആയി നടക്കുന്ന അഖിലേഷ്, ദളിതനെ ചുട്ട് തിന്നുന്ന ഹിടിമ്പി മായവതിക്ക് ഒക്കെയേ ഗുണം കിട്ടൂ.അത് കൊണ്ട് രാഹുൽ യോഗിക്കെതിരെ മറ്റു പാർട്ടി നേതാക്കളെ പോലെ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചാൽ മതി. ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യം അച്ഛനെ പോലെ നിഷ്കളങ്കനെ പോലും ചുട്ട് തിന്നു രാഹുൽ. ഈ രാജ്യം ലിബറൽ രാഷ്ട്രീയക്കാരെ അർഹിക്കുന്നില്ല.