എയർ ഇന്ത്യ വിറ്റഴിക്കുമ്പോൾ കുറച്ചു ജീവനക്കാർ ചേർന്ന് ഒരു കമ്പനി ഉണ്ടാക്കി കോംപ്പ്റ്റിറ്റിവ് ബിഡിങ്ങിൽ പങ്കെടുക്കും,51 %ഓഹരി അങ്ങനെ അവരും ബാക്കി 49 % ഏതെങ്കിലും സ്വകാര്യ നിക്ഷേപകർ ,പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ഹോൾഡ് ചെയ്യും എന്ന് വാർത്ത. ഏകദേശം 90000 കോടിയുടെ കടമുള്ള എയർ ഇന്ത്യ വിൽക്കാൻ പല തവണ സർക്കാർ ശ്രമിച്ചു എങ്കിലും ടാറ്റ ഒഴിച്ച് ആരും താല്പര്യം കാണിച്ചിട്ടില്ല.ഏറ്റവും പതിയ വില്പന ബിഡ് സ്വീകരിക്കൽ ഡിസംബർ 14 നു തീരും.ഇതിനായി ഓരോ ജീവനക്കാരനും ഒരു ലക്ഷം രൂപയുടെ ഓഹരി ബിഡ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഹോൾഡിങ് കമ്പനിയിൽ എടുക്കും.
കടം എങ്ങനെ വീട്ടുമെന്ന് മാത്രം തീരുമാനിച്ചിട്ടില്ല.ഇത് ഒരു നല്ല രീതിയാണ്.ഇങ്ങനെ നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് കൈമാറുക.സ്വാകാര്യ വ്യക്തികൾ കയ്യടക്കുകയുമില്ല, സമരം ഉണ്ടാകില്ല.ഏറ്റവും സുപ്രധാനമായ കാര്യം ഇവരൊക്കെ വ്യവസായം എന്നത് കുഞ്ഞു കളിയല്ല,എങ്ങനെയാണ് ഇരിക്കുന്ന കൊമ്പ് മുറിച്ചു കോഞ്ഞാട്ട ആക്കിയത് എന്ന് ഊണിയനുകൾ മനസിലാക്കിക്കൊള്ളും.പത്താഴം പെറും ,ചക്കി കുത്തും ഊണിയൻ ഉണ്ണും രീതിയിൽ ഉള്ള വ്യവസായ സ്റ്റൈൽ ഇനി മാറട്ടെ.വ്യവസായം നടത്തി മയ്യത്താകുന്നത് എങ്ങനെ ,ടാക്സ് ടെററിസം ,ഊണിയൻ സമര ഭീഷണി ഒക്കെ അവരും സ്വയം അനുഭവിച്ച് അറിയട്ടെ.
ഈ മോഡൽ ആണ് പഴയ നാലാം ലോകം.കാലം കമ്യുണിസ്സം എന്ന കാനിബൽ ബീസ്റ്റ് ന് വരുത്തിയ അനിവാര്യമായ പരിണാമം. പരമേശ്വരനെ ചവിട്ടികൂട്ടിയ സി ഐ ടി യു കുമാരപിള്ള സാർ & ഉത്തമൻസ് സ്റ്റേജിലേക്ക് വരേണ്ടതാണ്.ഒരു സമരം കൂടി പ്ലീസ്.. ഇതൂടെ എതിർത്തുകൂടെ.
അടിക്കുറിപ്പ് -സ്ട്രടെജിക് അല്ലാത്ത, എല്ലാ വെള്ളാന പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തലയുരണം എന്നാണ് എന്റെ നിലപാട്. ആരെങ്കിലും കൊണ്ട് പോകട്ടെ. കേരളത്തിൽ KSRTC ഇങ്ങനെ കൊടുത്താൽ ഇവനൊക്കെ കൊടി ദൂരെയെറിഞ്ഞു രാജി വെച്ച് സ്ഥലം വിടും. ഓഹരി എടുത്താൽ പിന്നെ മുതലാളി ആണല്ലോ? ആരോട് സമരം ചെയ്യും 😉