മല്ലു പെണ്ണുങ്ങൾ മാത്രമാണ് നല്ല വിദ്യാഭ്യാസവും എക്സ്പോഷറും കിട്ടിയാലും അടുക്കളയിൽ ചുരുണ്ടു പോകുന്നത്

213

Baiju Swamy

രാവിലെ തന്നെ മുംബയിലെ പഴയ ഒരു കൊള്ളീഗ് പെണ്ണിന്റെ ഫോൺ. കുറെ വര്ഷങ്ങളായി യാതൊരു വിവരവുമില്ലായിരുന്നു.അത്കൊണ്ട് തന്നെ പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ഫോൺ എടുത്തില്ലെങ്കിലും ,വീണ്ടും വിളി വന്നപ്പോൾ എടുത്തു.പത്തോ പന്ത്രണ്ടോ വര്ഷം കൊണ്ട് കൂട്ടുകാരെ മറന്നോ എന്നൊക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ നീ ഇപ്പോൾ എവിടെ ,എന്ത് ചെയ്യൂന്നു എന്ന് ചോദിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു ,രണ്ടു പിള്ളേർ ഉണ്ട്.അവരെയൊക്കെ നോക്കി ഇങ്ങനെ പോകുന്നു എന്ന് മറുപടി.രാവിലെ തന്നെ കുറെ നാൾ കൂടി വിളിക്കുന്നയാളെ ഡിപ്രെസ്സ് ചെയ്യരുതല്ലോ എന്ന് കരുതി പേർസണൽ ചോദ്യങ്ങൾ അവിടം കൊണ്ട് നിർത്തി.

താരതമ്യേന നല്ല കോളേജിൽ നിന്ന് എം ബി എ ടോപ്പർ ആയിരുന്നു.കൊനഷ്ട് പിടിച്ച ഓരോ വാലുവേഷൻ മോഡൽ ഉണ്ടാക്കാൻ മിടുക്കി ആയിരുന്നു. കരിയർ ഇങ്ങനെ അടുക്കളയിൽ അവസാനിപ്പിക്കുന്ന മല്ലു പെണ്ണിന്റെ സ്പെസിമെൻ. മല്ലു അല്ലാത്ത ഒരു പെണ്ണും നല്ല വിദ്യാഭ്യാസവും എക്സ്പോഷറും കിട്ടിയാൽ ഇങ്ങനെ ചുരുണ്ടു പോകില്ല എന്നെനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്.പ്രത്യേകിച്ചു ബാങ്കിങ് ,ഫിനാൻഷ്യൽ സെർവിസ്സ്,മാനേജ്‌മന്റ് മേഖലയിൽ.മുംബയിൽ നോക്കുക.എത്ര പെണ്ണുങ്ങൾ ആണ്.ഇന്നലെയാണ് കലാരിയുടെ വാണി കോലയെ ലോകത്തിലെ ഏറ്റവും മികച്ച വെൻച്വർ ക്യാപിറ്റലിസ്റ്റുകളിൽ ഒന്നായി ഫോർബ്‌സ് തിരഞ്ഞെടുത്തത്.കല്പന മൊറാപൊരിയ,കിദ്വായ് നൈന ലാൽ,രേണുക രാംനാഥ്,ചന്ദ കൊച്ചാർ,അരുന്ധതി ഭട്ടാചാര്യ,ശിഖാ ശർമ്മ ….ഇതെല്ലം പടുകൂറ്റൻ ബാങ്കുകൾ നയിച്ചവർ ആണ്.സ്വതേ ബുള്ളിസ് ആയ ഫിനാൻഷ്യൽ മൃഗങ്ങൾ ആയ ആണുങ്ങളോട് മത്സരിച്ച് അവയെ ഒറ്റക്ക് നയിച്ച പെണ്ണുങ്ങൾ.

കേരളം ചരിത്രാതീത കാലം മുതൽ പെണ്ണരശ് നാട് ആണ് എന്നാണ് വെയ്പ്.ഒന്നുമില്ലെങ്കിലും ഇന്ത്യയിൽ ജനിക്കുന്നത് പെൺകുട്ടി എന്നറിഞ്ഞു കൊണ്ട് ഗർഭത്തിൽ തന്നെ കൊല്ലാത്ത ഏക നാട്.വളരുമ്പോൾ താരതമ്യേന സുരക്ഷിതമായി മാനത്തോടെ ജീവിക്കാവുന്ന വിദ്യാഭ്യാസം മുതൽ ഏതു മേഖലയിലും അല്പമെങ്കിലും തുല്യാവസരമുള്ള നാട്.പെണ്ണുങ്ങൾക്കെതിരെ സംഘടിതമായി പരസ്യമായി എതിർക്കുന്ന ഒന്നും കേരളത്തിൽ ഇല്ല.അദൃശ്യമായ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പൊതു സമൂഹം അവരെ അംഗീകരിക്കുന്നില്ല .എങ്കിലും മല്ലു പെണ്ണുങ്ങൾ ഇങ്ങനെ.മേരി റോയ് ഒന്ന് കൂടി വരേണ്ടി വരും .