അധികാരം പോയതിന് ശേഷവും ഇറാനെതിരെ ന്യുക്ലിയർ അറ്റാക് പ്ലാൻ ചെയ്തു, അത്ര ക്രൂരനാണ് ട്രംപ്

0
41

Baiju Swamy

തലക്ക് വെളിവില്ലാത്ത സെമി (പൈന്റ് )അല്ലെങ്കിൽ ഫുൾ ഗുണ്ടകൾക്ക് ഒരു രാജ്യത്തെ ഭരണം കയ്യാളാൻ കഴിയും അയാൾക്ക് കോടിക്കണക്കിനു വിഡ്ഢികളായ അനുയായികൾ ഉണ്ടാകും എന്നത് ആണ് ജനാധിപത്യത്തിൽ വരവുന്ന വിപത്ത്. അത് ട്രംപ് ആയാലും യോഗി ആദിത്യനാഥ് മുതൽ പ്രാദേശിക തലത്തിൽ പഞ്ചായത്തിൽ പോലും സാധിക്കും. അവർക്ക് ഭൂരിപക്ഷം ഉണ്ടാകുന്ന വ്യവസ്ഥയിൽ ഭരണ ഘടനയുടെ പിൻബലത്തിൽ എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാൻ സാധിക്കും. നിയമം എന്ന പുട്ട് കുറ്റിയിൽ ഇറങ്ങുന്ന എന്ത് മലവും കോടതി എന്ന യാന്ത്രിക ചിലന്തി വല പൊട്ടിച്ചു പോവുകയും ചെയ്യും.

ഹിറ്റ്ലറിൽ നിന്നും സ്റ്റാലിനിൽ നിന്നും ട്രംപിലേക്കുള്ള ദൂരം ഏതാനും മീറ്റർ മാത്രം എന്ന് ഇനി സംശയം വേണ്ട. ഒരു പ്രസിഡന്റ്‌ തന്നെ ഒരേ സമയം ഭീകരൻ ആകുന്ന പകർന്നാട്ടം..ഡബിൾ റോൾ ഈ കൂടെ ചേർത്ത് വായിക്കേണ്ട ഒരു കാര്യം കൂടി ഓർത്ത് ഞാൻ ഞെട്ടി.

അധികാരം പോയതിന് ശേഷവും ട്രംപ് ഇറാനെതിരെ ന്യുക്ലിയർ അറ്റാക് പ്ലാൻ ചെയ്തു. മറ്റുള്ളവർ സമ്മതിക്കാത്തത് മൂലം നടന്നില്ല. ലോകത്തും അമേരിക്കയിലും കോവിഡ് മൂലം ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചു വീഴുമ്പോളും ഒരു രാജ്യത്തെ ശത്രു ആയി അവതരിപ്പിച്ചു ന്യൂക്ലീർ ബോംബ് ഇടാനുള്ള അത്ര ദുഷ്ട ചിന്ത ഉള്ള അധാമനായ ഇവനെയൊക്കെ അധികാരം കൊടുത്തു അമേരിക്ക പോലെയുള്ള രാജ്യത്തെ ജനങ്ങൾ എന്ന് വെച്ചാൽ ജീവിത നിലവാരത്തിൽ വന്ന മാറ്റം ഒഴിച്ചാൽ അവരൊക്കെ ഇന്നും ശിലയുഗത്തിൽ തന്നെ.