ഒരു പ്രമുഖ ‘കുമ്പിടി’യുടെ ഭൂതകാല തനിനിറങ്ങൾ, ബൈജു സ്വാമിയുടെ കുറിപ്പ്
ഈ മാന്യൻ മേരി റോയിയെപ്പോലെ ഒരു പ്രൌഡ വനിതയെ വിളിച്ചത് വട്ട്കേസ്(insane) എന്നാണ്. അത്രേയുള്ളൂ ഇവന്റെ നിയമം അനുസരിക്കൽ.
ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ആ വ്യക്തി കർഷക സമരത്തിൽ
191 total views, 1 views today

ചില മനുഷ്യർ ദശാബ്ദങ്ങൾ മുന്നേ തന്നെ, വളരെ ചെറുപ്പത്തിൽ തന്നെ കരുക്കൾ നീക്കി അവരുടെ ആത്യന്തിക ലക്ഷ്യത്തിൽ എത്താൻ എന്തും ചെയ്യും. അങ്ങനെ പോസിറ്റീവ് ചേഞ്ച് ലക്ഷ്യം വെയ്ക്കുന്നവർ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. മറ്റു ചിലർ സങ്കുചിതമായ സ്വകാര്യ നേട്ടങ്ങളും അധികാരം നൽകുന്ന സുഖസൗകര്യം, പ്രശസ്തി എന്നിവക്ക് വേണ്ടി ദുഷ്ടലാക്കൊടെ പ്രവർത്തിക്കും, അതിനു വേണ്ടി കൃത്യമായ ഇടവേളകളിൽ വലിയ ഇമേജ് ഉണ്ടാക്കൽ നടത്തി വാർത്തകളിൽ ഇടം പിടിക്കും. ഇതൊക്കെ പാവങ്ങൾ വിശ്വസിക്കുന്ന കാലം ഉണ്ടായിരുന്നു. പക്ഷേ ന്യു ജെൻ മീഡിയ, ഇൻഫർമേഷൻ എക്സ്പ്ലോഷൻ മൂലം പാണ്ടൻ നായയുടെ പല്ലിന്റെ ശൗര്യം കുറഞ്ഞു.
പറഞ്ഞു വരുന്നത് കേരളത്തിലെ ഒരു ഡെസ്പറേടോ, IAS പുലി turned രാഷ്ട്രീയ ദേശാടന പക്ഷിയെക്കുറിച്ചാണ്. കോട്ടയത്ത് ജില്ലാ കളക്ടർ ആയി തുടങ്ങി ഇപ്പോൾ ജാൻഡെവാലയിൽ കാക്കി അണ്ടർവെയർ അലക്കി ജീവിക്കുന്ന ഒരാളെക്കുറിച്ചാണ്.
അവനവനിസത്തിന്റെ ആൾരൂപം ആയിരിക്കുമ്പോൾ തന്നെ എല്ലാം സമൂഹത്തിനു വേണ്ടി അർപ്പിച്ച ജീവിതം എന്ന കൺകെട്ട് വിദ്യയിൽ കടമറ്റത്ത് കത്തനാർ തന്നെ ഈ ക്രിസംഘി. രാഷ്ട്രീയ തെരുവ് നാടകത്തിൽ രാജാപാർട്ട് മുതൽ കോമാളി വരെയും ഏത് വേഷവും കെട്ടും.അത് കൊണ്ട് വിപ്ലവ സൂര്യൻമാർ മുതൽ കാവി മോറൻ മാർ വരെയും നാടക കമ്പനിയിൽ വിളിച്ചു സീസൺ നാടകത്തിൽ ഒരു വേഷം കൊടുക്കും. കേരളത്തിലെ കുപ്രസിദ്ധരായ ചില “മാർ ളോഹകളുടെ” നോമിനി ആണെന്ന് എല്ലാ മോറന്മാർക്കും അറിയാം. പക്ഷേ ചില കച്ചോടത്തിൽ മാമാസ് വേണമല്ലോ? അങ്ങനെ ഉള്ളവർ ഉദ്യോഗസ്ഥലോബിയിൽ നിന്നുള്ളവർ ആകുമ്പോൾ അവരുടെഒക്കചങ്ങായിമാരുടെ പിന്തുണയും കിട്ടും.
ഈ കക്ഷി വലിയ ഒരു സാമൂഹ്യ പരിഷ്കാർത്താവ് ആയി കോട്ടയത്ത് എൺപതുകളുടെ അവസാനം തുടങ്ങിയത് സമ്പൂർണ ചാച്ചരത എന്ന ലേബലിൽ ആയിരുന്നു.നിരക്ഷരരെ അറ്റ കുറ്റ പണി എന്നത് അറ..റ കുറ.. റ പണി എന്നൊക്കെ വായിക്കുന്ന ലെവലിൽ എത്തിച്ചു കൊണ്ട് പുള്ളി തന്നെ 100% സാക്ഷരത അങ്ങ് പ്രഖ്യാപിച്ചു. പിന്നെ ചേരി രഹിത നഗരം ആക്കാൻ കോട്ടയം നാഗമ്പടത്ത് ഉള്ള ചേരി നിവാസികളെ വെള്ളം, കറന്റ് ഒന്നുമില്ലാത്ത ദൂരെ ഒരു കുന്നിൻ മുകളിൽ കൊണ്ട് തള്ളി.പിന്നെ തിരിഞ്ഞു നോക്കിയില്ല.അതും ഭൂമി കുലുങ്ങുന്ന വാർത്തയായി മാറാൻ ശ്രദ്ധിച്ചു. ഇതിനിടയിൽ മാധ്യമങ്ങളിൽ സ്ഥിരമായി വ്യത്യസ്തനായ ബാർബർ സോറി ധ്വര എന്ന ധ്വനി വരുത്തി ലക്ഷ്യം നേടാനുള്ള കരുക്കൾ ആരും അറിയാതെ നീക്കി.അങ്ങ് ടൈം വാരികയിൽ പോലും “എത്തിപ്പറ്റി”.
അക്കാലത്ത് വിദ്യാർത്ഥി (എസ് എഫ് ഐ 😀)ആയിരുന്ന ഞാൻ അന്ന് തന്നെ ഇതൊക്കെ എന്തോ വൻ ഉദ്ദേശത്തോടെയുള്ള ഏകാങ്ക നാടകം എന്ന് സംശയിച്ചു. കാരണം ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ നാട്ടുകാർക്ക് തന്നെ മനസിലാകും.എൺപതുകളിൽ ഇന്ത്യയിൽ വർഗീയത ആരുടെയും ഞരമ്പുകളിൽ, രക്തത്തിൽ കളർന്നിട്ടില്ല. സന്ഘികൾ അമ്പലത്തിലെ ആൽത്തറയിൽ ഇരുന്നു നേരംപോക്ക് പറഞ്ഞു പോകുന്ന കുറച്ചു സാധു സവർണ അമ്പലവാസി കിളവന്മാർ മാത്രം. റാഡിക്കൽ ഇസ്ലാം ലോകത്ത് പോലും തലപൊക്കിയിട്ടില്ല. സോവിയറ്റുകൾ അഫ്ഗാനിൽ പഷ്ട്ടൂനുകളുമായി പോരാടുന്ന കാലം. ലോകം മുഴുവൻ പൊതുവെ പ്യുവർ രാഷ്ട്രീയക്കാർ മാത്രം. ഇന്ത്യയിൽ രാജീവ് ഗാന്ധിയുടെ തേരോട്ടത്തിൽ തകർന്നു തരിപ്പണമായി ബിജെപി കുറച്ചു സീറ്റുമായി പാർലമെന്റിൽ മൂലയ്ക്ക് ഇരിക്കുന്നു.വിപി സിംഗ് ,ചന്ദ്രശേഖർ ഒക്കെയാണ് രാഷ്ട്രീയത്തിൽ മുൻ നിരയിൽ. കേരളത്തിൽ കരുണാകരൻ -സിപിഎം ഏറ്റുമുട്ടൽ.. ബിജെപി യുടെ നേതാക്കൾ രാമൻപിള്ള പോലെ കോമഡി താരങ്ങൾ. ഇത്രയും പറഞ്ഞത് രാഷ്ട്രീയത്തിൽ, ഭരണത്തിൽ മത ശക്തികൾ അത്രയ്ക്കങ്ങ് നേരിട്ട് ഇടപെടാൻ ശക്തിയില്ലാത്ത കാലമെന്നു പറയാനാണ്.
അക്കാലത്ത് ഇയാൾ മുഖംമൂടിയിട്ട ക്രിസ്ത്യൻ വർഗീയ വാദി ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവം ഉണ്ട്. പിന്നീട് പുള്ളി സിപിഎം ന്റെ കൂടെ നടന്ന് കൃതാവ് ആയി നിയമസഭയിൽ എത്തി. ഇപ്പോൾ ആ costume ഊരി മാറ്റി ക്രിസംഘി ആണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും.വെറും നിസ്വാർത്ഥ പൊതു ജന സേവനം…അത് വേറെയൊരു ആശ്വാസം 😀.ഇദ്ദേഹം ക്രിസ്ത്യൻ വർഗീയത ഇറക്കിയത് കോട്ടയത്തെ വിശ്വ പൗരയും എന്റെ യുഗത്തിൽ ഞാൻ കണ്ട ഏറ്റവും ഉജ്വല വനിതയോടായി പോയി. ഒരു സുസംഘടിത സമുദായ പ്രമാണിമാരെ മുഴുവൻ ഒറ്റയ്ക്ക് പോരാടി മുട്ട് കുത്തിച്ച സാക്ഷൽ മേരി റോയിയോട് ആയി പോയി. ആ കഥ സൊല്ലട്ടുമാ..
മേരി റോയ് 1990 ഒക്ടോബർ മാസം 15 ന് അവരുടെ സ്കൂളിൽ ജീസസ് ക്രൈസ്റ്റ് ദി സൂപ്പർസ്റ്റാർ എന്ന ലോകപ്രശസ്ത കൃതിയുടെ നാടക അവതരണം നടത്താൻ പോകുന്നു എന്ന് ഇദ്ദേഹം അറിയുന്നു. ആരുടേയും പരാതി കിട്ടാതെ ഇദ്ദേഹം ആ നാടകം മതവികാരം വ്രണപ്പെടുമെന്ന് കാരണം പറഞ്ഞു കൊണ്ട് നാടകം തുടങ്ങാൻ അര മണിക്കൂർ ഉള്ളപ്പോൾ എക്സിക്യു്റ്റീവ് മജിസ്റ്ററേറ്റ് എന്ന കളക്ടറുടെ അധികാരം ഉപയോഗിച്ച് കൊണ്ട് ഉത്തരവുമായി ആളെ സ്കൂളിൽ അയച്ചു.സ്കൂളിൽ തന്നെ താമസിക്കുന്ന മേരി റോയി തത്കാലം ആ ഉത്തരവ് കൈപറ്റി.അഭിനയിക്കാൻ ഡ്രസ്സ് ധരിച്ചു നിന്ന കുട്ടികൾ കരച്ചിലായി.അവരോട് മേരി റോയ് പറഞ്ഞു “ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഈ നാടകം ഇതേ വേദിയിൽ നടത്തിയിരിക്കും”.
തുടർന്ന് അവർ നിയമ പോരാട്ടം തുടങ്ങി.അവർ സുപ്രീം കോടതി വരെയും പോയി ആ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ഒരു തവണ സ്വകാര്യ വേദിയിൽ നടത്താമെന്നു താത്കാലിക വിധി നേടി.പക്ഷെ മേരി റോയ് അവിടം കൊണ്ട് ഉപേക്ഷിച്ചില്ല.2015 വരെയും നീണ്ട പോരാട്ടത്തിലൂടെ ആ ഉത്തരവ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതിയിൽ നിന്ന് വിധി സമ്പാദിച്ചു.കുറച്ചു നൈറ്റികൾ വിശ്വ പ്രസിദ്ധമായ സ്ത്രീകളുടെ തുല്യാവകാശം എന്ന മേരി റോയ് കേസിന്റെ പ്രതികാരത്തിന് വേണ്ടി ഈ അവസരവാദിയെ ഉപയോഗിക്കുകയായിരുന്നു. പക്ഷെ കളിച്ചതു മേരി റോയിയെന്ന പെൺ സിംഹത്തിനോടായി പോയി.2015 ൽ ആ വിധി വന്നപ്പോൾ ഈ മാന്യൻ മേരി റോയിയെപ്പോലെ ഒരു പ്രൌഡ വനിതയെ വിളിച്ചത് വട്ട്കേസ്(insane) എന്നാണ്. അത്രേയുള്ളൂ ഇവന്റെ നിയമം അനുസരിക്കൽ.
ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ആ വ്യക്തി കർഷക സമരത്തിൽ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊക്കെ ഗിരി പ്രഭാഷണം നടത്തുമ്പോൾ ചിരി വന്നു പോയി.
ഞാൻ ഇതിനിടെ ഒരു കാര്യം ഓർത്തു പോയി.കാലമെത്ര മാറി പോയി.ഇന്ന് മേരി റോയിക്കു പോലും ഇങ്ങനെ കേസ് നടത്താൻ ആവുമോയെന്നു സംശയം ഉണ്ട്. മിക്കവാറും അവർക്കെതിരെ യു എ പി എ തന്നെ ചാർത്തിയേനെ.അന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സഫ്ദർ ഹാഷ്മി, സൽമാൻ റുഷ്ദി എന്നിവരുടെ ചിത്രം പേറി തെരുവിൽ ഇറങ്ങിയ ഡിഫി യുടെ ഒക്കെ നേതാക്കൾ റഹിം ,സിപിഎം എന്റെ സെക്രട്ടറി വിജയരാഘവൻ……56 ഇഞ്ചും ഇരട്ട ചങ്കനും ഒക്കെയാണ് സൂപ്പർ സ്റ്റാർ …നാടകമേ ഉലകം .
192 total views, 2 views today
