തകർന്നടിഞ്ഞ അനിൽ അംബാനിക്കോ കേരള സർക്കാർ ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് ?

642

Baiju Swamy എഴുതുന്നു 

അനിൽ അംബാനി തകർന്നു തരിപ്പണമായി, അയാളുടെ എല്ലാ കമ്പനികളും ഒന്നിച്ചു ഗ്രൂപ്പ് മൊത്തത്തിൽ ബാങ്കറാപ്‌സി ഫയൽ ചെയ്‌തേക്കും എന്ന് മുംബയിൽ മിന്റ് സ്ട്രീറ്റിൽ റൂമർ വളരെ ശക്തമാണ്.

പുള്ളിയുടെ റിലയൻസ് കമ്യുണിക്കേഷനിൽ 42000 കോടിയാണ് ഇന്ത്യയിലെ ബാങ്കുകൾക്ക് നഷ്ടമായത്. അത് ലിക്വിഡേഷൻ തുടങ്ങി.

ഇപ്പോൾ റിലയൻസ് ഹോം ഫിനാൻസ് കട പാത്രങ്ങളുടെ പലിശ ഡീഫോൾട് ചെയ്തു. അത് 8000 കോടി. അത് റിലയൻസ് മ്യുച്വൽ ഫണ്ടിൽ നിന്നും മറ്റു സ്വകാര്യ മ്യുച്വൽ ഫണ്ടിൽ നിന്നും ബോറോ ചെയ്തതാണ്. എന്ന് വെച്ചാൽ അതും നാട്ടുകാരുടെ കാശ് തന്നെ.

അയാളുടെ ഗ്രൂപ്പിലെ എല്ലാ കമ്പനികളെയും ICRA ഇന്ന് ഡീഫോൾട് ഗ്രെയ്‌ഡ്‌ ആക്കി. ഇനി ഒരു ബാങ്കിനും നിയമം അംഗീകരിച്ചു കൊണ്ട് അയാൾക്ക്‌ കടം കൊടുക്കാൻ ആവില്ല.

അയാളുടെ റിലയൻസ് ഇൻഫ്രാ, റിലയൻസ് നേവൽ എന്ന കമ്പനികളുടെ മൊത്തം ബാങ്ക് ലോൺ ഏകദേശം 80000 കോടി ഉണ്ട്. അവയൊക്കെ ശമ്പളം മൂന്നു മാസത്തിലധികമായി കൊടുത്തിട്ടില്ല. അവയും ഉടനെ ലിക്വിഡേഷൻ ഡെസ്കിൽ എത്തും. എന്ന് വെച്ചാൽ 80000 കോടി സ്വാഹാ.

അനിൽ അംബാനിയുടെ റിലയൻസ് പവർ വേറെയൊരു തട്ടിപ്പ് ആയിരുന്നു. കൽക്കരി അഴിമതി വഴി സ്ഥാപിച്ച ഈ കമ്പനി പ്ലാന്റ് തുടങ്ങുന്നതിനു മുൻപ് പബ്ലിക് ഇഷ്യു 475 രൂപ ഒരു ഷെയർ എന്ന നിരക്കിൽ അക്കാലത്തെ ഏറ്റവും വലിയ ഇഷ്യുവിലൂടെ 13000 കോടി കളക്ട് ചെയ്തു. ഇപ്പോൾ കമ്പനിയും ഇല്ല, ഷെയറിന്റെ വില 7 രൂപ. ആ കമ്പനിയ്ക്കും കൊടുത്തു 30000 കോടി. ലോൺ മുഴുവൻ ഇയാൾ എന്ത് ചെയ്തു എന്നാർകുമാറിയില്ല. ടോപ് ജോലിക്കാർ എല്ലാം രാജി വെച്ച് സ്ഥലം വിട്ടു.

ഇതെല്ലാം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുംബയിലെ കുറേ eminent investors കോടതിയിൽ പോകാൻ തയാറെടുക്കുന്നു. സഹാറ കേസിലെ അന്വേഷണം സെബി തലവൻ അട്ടിമറിച്ചപ്പോൾ നിക്ഷേപകർ കോടതിയിൽ പോയപ്പോൾ ആണ് സുബ്രതോ റോയിയുടെ 60000 കോടി തട്ടിപ്പ് പുറത്ത് വന്നത്.

ഇപ്പോൾ അനിൽ അംബാനി റാഫേലിൽ ഒരു ലിങ്ക് ആയത് കൊണ്ട് ഒരു ചുക്കും സെബിയും ബാങ്കുകളും ചെയ്യില്ല എന്ന് ഇൻവെസ്റ്റർസ് ന് അറിയാം. അത് കൊണ്ട് തന്നെ അവർ നേരെ കോടതിയിൽ പോകുന്നത്. കോടതി കേസ് ഫയലിൽ സ്വീകരിച്ചാൽ അനിൽ അംബാനി സ്ഥലം വിടുമത്രേ. കൂടാതെ ശനിയാഴ്ച റാഫേൽ കേസ് സർക്കാർ സത്യവാങ്മൂലം വെയ്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അടിക്കുറിപ്പ് – ഈ തട്ടിപ്പ് കമ്പനിയ്ക്കാണ് കേരള സർക്കാർ ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് കൊടുത്തത്.