ഒരു മുയൽ ചക്ക വീണു ചത്തു, അതാണ് സിയാൽ എന്ന് വിളിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

1129

Baiju Swamy

ഒരു മുയൽ ചക്ക വീണു ചത്തു.

അതാണ് സിയാൽ എന്ന് വിളിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന PPP.

അത് വിജയിച്ചത് കാൽ നൂറ്റാണ്ട്‌ മുൻപ് ഭൂമിയുടെ വില കുതിച്ചു കയറുന്നതിന് മുൻപും നിർമാണ ചിലവുകളും പ്രകൃതി വിഭവങ്ങളും വില വളരെക്കുറഞ്ഞ കാലയളവിൽ തുടങ്ങിയത് കൊണ്ടും ചെറിയ പ്രൊജക്റ്റ്‌ കോസ്റ്റിൽ ഒതുങ്ങി എന്നതും എന്ന് പ്രത്യേകം പറയണം.

ഇത് കൂടാതെ ആഗോള വൽക്കരണം പൂത്തു തളിർത്ത കാലയളവ് മൂലം മധ്യ തിരുവിതാംകൂർ മുതൽ ദക്ഷിണ മലബാർ വരെയും ഉള്ള യാത്രക്കാർക്ക് വേണ്ടി കുറേ ഇന്റർനാഷണൽ എയർ ലൈൻസ് ഡയറക്റ്റ് ഫ്ലൈറ്റ് തുടങ്ങിയ കാലവും ഒത്തു വന്നു. ഇത് കൂടാതെ കുറേ NRI നിക്ഷേപകർ reluctant ആയാണെങ്കിലും ഓഹരി എടുത്തു. അത് പോലെ 2000 ആണ്ടു മുതൽ 2008 വരെയുമുള്ള എക്കണോമിയിലെ virtuous cycle മൂലം ഒരു തരം joy ride ആയിരുന്നു ആ കമ്പനിക്ക്.

ഇതെല്ലാം പറയാൻ കാരണം ചിലപ്പോൾ നമ്മൾ വ്യക്തികൾ എന്നത് പോലെ ബിസിനസ് സംരംഭങ്ങളും right timing entry മൂലമുള്ള വിജയം നേടാറുണ്ട്. കാലം തെറ്റി ജനിച്ചാൽ എത്ര വലിയ മിടുക്കനും സാധാരണ ജന്മം ആയി ജീവിച്ചു മരിക്കേണ്ടി വന്നേക്കാം. ഇന്ദിരയുടെ സോഷ്യലിസ്റ്റ് കോഞ്ഞാട്ട പരീക്ഷണ കാലയളവ് 90-2000 യുഗത്തിൽ ആയിരുന്നു എങ്കിൽ ഇൻഫോസിസ് നാരായണ മൂർത്തി ബാംഗ്ലൂരിൽ കോർണർ ഷോപ്പിൽ ഇഡലി, ബൈ റ്റു കാപ്പിക്കട ഇട്ട് തീർന്നേനെ. എന്റെ അയൽവാസി ആയ തകർപ്പൻ എൻജിനീയർ ജോലി കിട്ടാതെ ഇന്ദിര യുഗത്തിൽ ജീവിക്കാൻ കഷ്ടപ്പെട്ട് പല ബിസിനസും ഇട്ട് രക്ഷപെടാൻ അവസാനം ഗൾഫിൽ പോയി കടം വീട്ടുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.

രാവിലെ സിയാൽ എടുത്തു പറയാൻ കാര്യം സിയാൽ മോഡലിൽ റബർ രംഗത്ത് കേരള റബർ ലിമിറ്റഡ് എന്ന കമ്പനി വരുന്നു അത്രേ. അതിന് വേണ്ടി കോട്ടയത്ത്‌ 200 ഏക്കർ സ്ഥലം കണ്ടെത്തി റബർ കോമ്പ്ലെക്സ് ഉണ്ടാക്കാൻ പോകുന്നു. KSIDC മുന്നിൽ നിന്നാകും പ്രൊജക്റ്റ്‌.

തൊട്ടടുത്തുള്ള മൂവാറ്റുപുഴ സൈഡിൽ ഇത് പോലെ ഒരു റബർ പാർക്ക്‌ ഇത് പോലെ തുടങ്ങിയിട്ടുണ്ടായിരുന്നു. അവിടെ കുറേ ചെറിയ യുണിറ്റ് ഉള്ളത് പൂട്ടി, മാണിയുടെ പാലാഴി ഉണ്ട്, ഇത് കൂടാതെ റബർമാർക്, റബ്‌കോ ഇങ്ങനെ ഒരു പിടി റബർ വ്യവസായങ്ങൾ കോഞ്ഞാട്ട ആയി കിടക്കുന്നു. അപ്പോളാണ് പുതിയ റബർ കമ്പനി.

സംഭവം ഇത്രേയുള്ളൂ. ഒരു കമ്പനി ഇടുക. നേരത്തെ ഡീൽ ഉറപ്പിച്ചത് പോലെ ആരുടെയോ ഭൂമി വാങ്ങിയെടുക്കുക. കുറേ പേനയുന്തികൾക്കു ജോലി കൊടുക്കുക. പിന്നെ ഇത് കോഞ്ഞാട്ട ആയി സൈഡിൽ കിടക്കും.

സംശയം ഉള്ളവർ സിയാൽ മോഡലിൽ ഇറക്കിയ കുറേ കമ്പനികളുടെ അവസ്ഥയും കിൻഫ്രയുടെ കുറേ പാർക്കുകളും നോക്കുക. ഒറ്റപ്പാലം കിൻഫ്ര അപ്പാരൽ പാർക്കിൽ ഒരൊറ്റ യുണിറ്റ് പോലും ഇല്ലെന്ന് വായിച്ചിരുന്നു. അപ്പോൾ ആ കാശ് കോഞ്ഞാട്ട ആയെന്ന് പറഞ്ഞാൽ നമ്മളെ വികസന വിരോധി ആക്കും.

അടിസ്ഥാന പരമായി പറഞ്ഞാൽ കേരളത്തിൽ ഇനി ഒരൊറ്റ ഗ്രീൻ ഫീൽഡ് ഇൻഡസ്ട്രിയൽ യുണിറ്റ് പോലും ലാഭകരമായി നടത്താൻ ആവില്ല.

സംശയം ഉണ്ടെങ്കിൽ കണ്ണൂർ എയർപോർട്ട് വാർഷിക ഫലം ഓഡിറ്റ് ചെയ്തു പുറത്ത് വരുമ്പോൾ നോക്ക്. കേരളത്തിൽ സ്വകാര്യ മേഖലയിൽ പോലും എന്റെ അറിവിൽ 500 കോടി ലാഭം ഹിറ്റ് ചെയ്ത ഒരൊറ്റ manufacturing ഇൻഡസ്ട്രി പോലുമില്ല. മുത്തൂറ്റ് നെ പൊക്കി കൊണ്ട് വന്നു തർക്കിക്കരുത്. കാരണം അവർ ഒരു മൊട്ടു സൂചി പോലും ഉണ്ടാക്കുന്നില്ല. സ്വർണ വ്യാപാരി, യുസഫ് അലി എന്നിവരെയും എടുത്തു വീശേണ്ട. കാരണം അവരൊക്കെ മിഡ്‌ഡിൽ ഈസ്റ്റ് ലിങ്ക് കൊണ്ട് arbitrage model ബിസിനസ് ആണ്.

അപ്പോൾ യാഥാർഥ്യം അറിയാതെ വെറുതെ കുറേ പൊങ്ങച്ചം അടിച്ചു കൊണ്ട് സിയാൽ എന്നൊക്കെ പറഞ്ഞുള്ള wealth destruction നിർത്തിക്കൂടെ? ഇനി സിയാൽ മോഡൽ അലുവ വേണ്ട ചേട്ടാ..