സായിബാബ മരിച്ചദിവസം കുറേ ലോറികൾ പുട്ടപർത്തി വിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് പോയത്രേ !

0
957

Baiju Swamy

ആൾദൈവങ്ങളെ കുറിച്ചും അവരുടെ “ഫക്ക്”തരെക്കുറിച്ചും ഓർത്തപ്പോൾ ആണ് ഒരു കാര്യം ഓര്മ വന്നത്. ഇൻസ്റ്റിറ്റിയൂഷണലൈസ്ഡ് ആയ,ആൾദൈവം ജീവിച്ചിരിക്കുമ്പോൾ തന്നെ കൃത്യമായി രേഖപ്പെടുത്തിയ പിൻഗാമികൾ ഇല്ലെങ്കിൽ ആൾദൈവം സ്വർഗാരോഹണം, കർത്താവിൽ നിദ്ര പ്രാപിക്കൽ, ഓർ മയ്യത്തായാൽ അവരുണ്ടാക്കിയ സ്വത്തൊക്കെ എങ്ങോട്ട് പോയെന്ന് കാര്യമായ അന്വേഷണം ഒന്നുമുണ്ടാകാറില്ല.

ബുദ്ധിയുള്ള ആൾദൈവങ്ങൾ ജീവിച്ചിരിക്കുമ്പോൾ പിൻഗാമികളെ നിയമിക്കാറുമില്ല.കാരണം ലവൻ ഓർ ലവൾ കേരളാ കൊണ്ഗ്രെസ്സ് പോലെ പിളർന്നു പുതിയ “സ്ഥാപനം” ഉണ്ടാക്കും.അണികൾ നഷ്ടമാകും. പിന്നെ കേരള കോൺഗ്രസ് പിളരുമ്പോൾ കോട്ടയത്ത് കേന്ദ്ര ആസ്ഥാനം പിടിച്ചെടുക്കാൻ എന്നത് പോലെ ഗുണ്ടകളെ ഇറക്കേണ്ടി വരും, മനുഷ്യർ ഉണ്ടാക്കിയ കോടതിയിൽ പോകേണ്ടി വരും.ചിലപ്പോൾ നിത്യാനന്ദ സ്വാമിക്കു പറ്റിയത് പോലെ “പൂജാദി കർമങ്ങൾ ” അടങ്ങിയ ക്ലിപ്പ് പുറത്തു വരും.

കുറച്ചു നാൾ മുൻപ് ഇഹലോകത്തു നിന്നും വണ്ടി കയറിയ സായി ബാബക്ക് 40000 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നു.ആ ദിവസ്സം തന്നെ കുറേയേറെ ലോറികൾ പുട്ടപർത്തി വിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് കുറെ കറൻസിയും സ്വർണവുമൊക്കെ പോയി. നോട്ട് നിരോധനം വന്നപ്പോൾ ആ നോട്ടുകൾ മയ്യത്തായിരികാൻ സാധ്യത ഉണ്ട്.സ്വര്ണക്കട്ടികൾ എവിടെയെങ്കിലും കുഴിച്ചിടുകയോ ഏതെങ്കിലും പലിശ പിശാചിനോ ജ്യുവലാർക്കോ മൂലധനമായി കൊടുത്തിരിക്കാം.അങ്ങനെ ആൾദൈവത്തിന് അധ്വാനിച്ചും അല്ലാതെയും ഭക്തർ നേടിയെടുത്ത സമ്പാദ്യം സ്വാഹാ….

ഞാൻ സംസാരിച്ചപ്പോൾ ബന്ധുവായ സൂപ്പർ ബാങ്കർ പറയുകയായിരുന്നു, സർക്കാർ ഒരു നിയമനിർമാണം നടത്തി രാജ്യത്തെ ബാങ്ക് ലോക്കർ തുറന്ന് ഒരു ഓഡിറ്റ് നടത്തിയാൽ തന്നെ സ്വിസ്സ് ബാങ്കുകൾ ഞെട്ടുന്ന ഹിഡൻ വെൽത് ഉണ്ടാകും. പ്രൈവറ്റ് ലൊക്കേറുകൾ വേറെ.
ഞാൻ അപ്പോൾ അഭിപ്രായപ്പെട്ടു , മൊബൈൽ ഫോണിന് മാനുഫാക്‌ചറർ നമ്പർ പോലെ ലൊക്കേറുകൾക്കും വേണം ,gps ഉം വേണം.അപ്പോൾ ആൾദൈവമോ കള്ളപ്പണക്കാരനോ മയ്യാതായാലെങ്കിലും എസ്റ്റേറ്റ് ടാക്സ് വഴി നിശ്ചിത ശതമാനം കണ്ടു കെട്ടാൻ പറ്റും.ജീവിച്ചിരിക്കുന്ന മനുഷ്യരെ ഊറ്റി ചണ്ടി മാത്രമല്ലേയുള്ളൂ. ആൾദൈവങ്ങൾ ചത്തു കഴിഞ്ഞെങ്കിലും അവരുടെ നെയ് വെട്ടിയെടുക്കട്ടെ.