ഇപ്പോളും മണ്ണിനടിയിൽ വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങളുടെ കൊലയിൽ പ്രകൃതിക്കല്ല, ചില എമ്പോക്കികൾക്കാണ് പങ്ക്

  118

  Baiju Swamy

  മൂന്നാറിൽ ഇടയ്ക്കിടെ പോകാറുണ്ട്. സുഹൃത്തുക്കളുടെ ഒന്ന് രണ്ട് റിസോർട്ടുകൾ ഉണ്ട്. അവിടെ താമസിക്കുമ്പോൾ ഉള്ള സത്യം പറയാം, ഈശ്വരാ ഗുലുമാൽ ഒന്നും വരുത്തരുതേ എന്ന് എപ്പോളും മനസ്സിൽ പറയും. വിശദമായി എഴുതാം. മൂന്നാറും പരിസര പ്രദേശവും കുറഞ്ഞത് 2 മുതൽ 5 ബില്യൺ ഡോളർ എക്കണോമി ആണ്. റിസോർട്ടുകൾ, സ്‌പൈസ് ട്രേഡ്, കോഫി, ടീ, മറ്റു വ്യാപാരം… ഇങ്ങനെ കേരളത്തിൽ ഏത് പഞ്ചായത്തിനേക്കാളും എക്കണോമിക് ആക്ടിവിറ്റി ഉള്ള സ്ഥലം..
  പക്ഷേ യാതൊരു ചികിത്സ സൗകര്യവുമില്ല.

  മൂന്നാർ ടൌൺ, ദേവികുളം, മറയൂർ, രാജാക്കാട്, രാജകുമാരി, പൂപ്പാറ ഇങ്ങനെ ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ഒരിടത്തും ഒരു നല്ല ആശുപത്രിയില്ല. ഉള്ളത് ക്രോസിൻ പൊടിച്ചു കൊടുക്കുന്ന സെറ്റ് അപ്പ്. എന്റെ മുംബൈ സുഹൃത്തുക്കൾ ഒരിക്കൽ വന്നപ്പോൾ ക്‌ളൗഡ്‌ നയനിൽ താമസിച്ചു. അന്ന് അവർ തിരികെ പോകുന്നത് വരെയും ഞാൻ അനുഭവിച്ചത് അചിന്ത്യമായ കാര്യം. സുഹൃത്തിന്റെ അച്ഛൻ ആസ്തമ, ആർത്രൈറ്റിസ് രോഗി. സുഹൃത്ത് IBS, കൊളസ്‌ട്രോൾ, ഹാർട്ട്‌ patient ഐറ്റം. റിസോർട്ടിന്റെ ഫസിലിറ്റിയിൽ ഡോക്ടർ ഓൺ കാൾ ഒക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ കോതമംഗലം ആണ് ഡോക്ടർ.

  മൂന്നാറിൽ വരുന്ന കസ്റ്റമേഴ്സ് കൂടുതലും ഹൈ പ്രൊഫൈൽ ഗുജ്ജു, മാർവാടി ടീമുകൾ ആണ്. ഇവരൊക്കെ ഓരോ ലൈഫ് സ്റ്റൈൽ അസുഖബാധിതർ ആണ് കൂടുതലും. സത്യത്തിൽ അവരെ കേരളത്തിന്റെ സ്വിറ്റ്സർലാന്റ് എന്നൊക്കെ പറഞ്ഞു പിഴിഞ്ഞ് കാശ് വാങ്ങുമ്പോൾ മിനിമം സൗകര്യം ആയ മെഡിക്കൽ ഫസിലിറ്റി സർക്കാർ ഉറപ്പ് വരുത്തണം. ഇനി തോട്ടം തൊഴിലാളികളുടെ കാര്യം.

  അവർ തലമുറകളായി അടിമ പണി ചെയ്യുന്ന, ഒറ്റമുറി ലയങ്ങളിൽ ജീവിതം ഹോമിക്കുന്ന ഗതികേടും അവഗണനയും ഭക്ഷിച്ചു ജീവിക്കുന്ന പാവങ്ങൾ. അവരും പൗരന്മാർ ആണ്. കേരളത്തിൽ വന്ന casual ലേബർ ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് പോലും സർക്കാർ ഫ്ലാറ്റ് പണിതു കൊടുത്തു. ഇപ്പോളും പണിയുന്നു. ലൈഫ് മിഷൻ എന്താ മൂന്നാറിൽ ഇല്ലാത്തത്. ടാറ്റാ യുടെ ഭൂമിയിൽ ഒരു നിയമ നിര്മാണത്തിലൂടെ ഓരോ തൊഴിലാളി കുടുംബത്തിനും ഓരോ വീട് എന്ന് സമഗ്ര പദ്ധതി നടപ്പാക്കി കൂടെ. മൊത്തത്തിൽ 20000 വീടുകൾ മതി. കഷ്ടിച്ച് 100 കോടി രൂപ മതി.

  ടാറ്റാ യുടെ affordable housing project 3000 കോടിയാണ്. കേരള സർക്കാർ PMAY പോലെ പദ്ധതിയിൽ പെടുത്തിയാൽ, ടാറ്റാ housing മായി ചേർന്ന്, നിയമ നിര്മാണത്തിലൂടെ ആ ഭൂമി ഈ പാവപ്പെട്ട അഭയാർത്ഥി തൊഴിലാളികൾക്കു കൈമാറിയാൽ അവർക്ക് വീട് എന്ന പ്രാഥമിക ആവശ്യം നിറവേറും. പിന്നെ ആശുപത്രി. അവിടെ ഉള്ള റിസോർട് ടീമുകൾ ലോബി ചെയ്ത് കൊണ്ടുവരാൻ ശ്രമിക്കണം. ഇല്ലെങ്കിൽ പെട്ടിമുടി പോലെ മൂന്നാറിൽ ഒരു ദുരന്തം ഉണ്ടായാൽ മൊത്തത്തിൽ തീർന്നു കിട്ടും ബിസിനസ്.

  അവിടെ എക്കും പൂക്കും അറിയാത്ത ഒരു എം എൽ എ യും ട്രേയ്ഡ് യൂണിയൻ നേതാക്കളും ഉണ്ട്. ഈ പട്ടിണി പാവങ്ങളുടെ കണ്ണീരിൽ കുതിർന്ന കാശ് യൂണിയൻ ഫീ ആയി വാങ്ങി ഊമ്പിച്ചു നടക്കുന്ന എമ്പോക്കികൾ. ഭൂമി കയ്യേറ്റം, റെവെന്യു ഓഫീസിൽ കയറി രേഖകൾ നശിപ്പിക്കൽ ഒക്കെയാണ് പണി. അത് കഴിഞ്ഞു വേണ്ടേ ഇതൊക്കെ ആലോചിക്കാൻ.. ഇപ്പോളും മണ്ണിനടിയിൽ വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങളുടെ കൊലയിൽ പ്രകൃതിക്കല്ല, ഈ ചെറ്റകൾക്കാണ് പങ്ക്‌. ആരോട് പറയാൻ.. ആര് കേൾക്കാൻ..