എന്നെങ്കിലും പേ പിടിച്ചാൽ ജനങ്ങളെ കടിക്കാതെ ഈ പട്ടിയെ കൂട്ടിൽ ആക്കാൻ നമ്മുടെ സർക്കാരിനു കഴിയണം

380

Baiju Swamy  എഴുതുന്നു

റിലൈൻസ് ഇൻഡസ്ട്രീസ് എന്ന മുകേഷ് അംബാനിയുടെ കമ്പനിയുടെ ക്വർട്ടർലി റിസൾട്ട്‌ വന്നു. നെറ്റ് പ്രോഫിറ്റ് 11262 കോടി രൂപയുണ്ട്. എന്ന് വെച്ചാൽ ഈ വർഷം തീരുമ്പോൾ 50000 കോടി ലാഭമുണ്ടാക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ആകും. ഇന്നലെ തന്നെ റിലൈൻസ് എന്ന കമ്പനിയുടെ മാർക്കറ്റ് ക്യാപ് 9 ലക്ഷം കോടി കടന്നു. ഇന്ത്യൻ കോര്പറേറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കമ്പനി അത്രയും വിലയുള്ളതാകുന്നത്.

മുകേഷ് ഉന്നം വെയ്ക്കുന്ന റീറ്റെയ്‌ൽ വിപ്ലവം കൂടി പൂർണതയിൽ എത്തുമ്പോൾ ലാഭം 3 കൊല്ലം കഴിഞ്ഞ് 1 ലക്ഷം കോടി കടക്കും. കാരണം പുള്ളിയുടെ e kirana മോഡൽ, കുഗ്രാമത്തിൽ പോലും തുടങ്ങുന്ന ട്രെൻഡ്‌സ്, ഡിജിറ്റൽ, സൂപ്പർ, ഫ്രഷ് എന്ന പേരിലുള്ള യഥാക്രമം വസ്ത്രം, ഇലക്ട്രോണിക്, ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന ബ്രിക് ആൻഡ് മോർട്ടാർ, പെട്രോളിയം ഉത്പന്നങ്ങൾ റീറ്റെയ്‌ൽ എല്ലാം ചേർന്നാൽ അടുത്ത ദശാബ്ദത്തിൽ കേരളമെന്ന സംസ്ഥാനത്തിനേക്കാൾ ലാഭം ഉണ്ടാക്കുന്ന കമ്പനി ആകും.

1977 ൽ തുടങ്ങിയ ഒരു ചെറിയ textile കമ്പനി ഇന്ന് ഇന്ത്യ എന്ന മഹാരാജ്യത്തെ ഒരു ആനയെ ഉടമ ചങ്ങലയിൽ കാരക്കോൽ ഉൾപ്പെടെ കാട്ടി പേടിപിച്ചും ശർക്കര കൊടുത്തു പ്രലോഭിപ്പിച്ചും കൊണ്ട് നടക്കുന്ന ഭീമൻ ആയി മാറി. അക്കഥ പോളിയെസ്റ്റർ പ്രിൻസ് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഞാനും ഒന്നോ രണ്ടോ പോസ്റ്റിൽ എനിക്കും അറിവുള്ളത് എഴുതിയിട്ടുണ്ട്.

ഈ കമ്പനിയെ ഞാൻ രണ്ട് രീതിയിൽ കാണുന്നു. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഇന്ന് അനിവാര്യം ആയ ഒരു യാഥാർഥ്യം ആണ് ഇങ്ങനെയുള്ള കമ്പനികൾ. കാരണം വ്യാവസായിക ഉത്പാദനം ഇല്ലാതെ മുന്നോട്ട് പോകാൻ ആവില്ല. അതിനു വലിയ തോതിൽ മൂലധനം നിക്ഷേപിക്കണം. അതിന് ആവശ്യമായ ഭീമൻ സ്കെയിൽ ഡിസൈൻ, എക്സിക്യു്ഷൻ കേപ്പബിലിറ്റി ഒന്നും അധികം സ്വകാര്യ കമ്പനികൾക്കുമില്ല. അത് കൊണ്ട് ഉള്ളവയെ നിയന്ത്രണ വിധേയമായി നിലനിർത്തണം. അത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ഇന്ത്യൻ സാഹചര്യത്തിൽ കുറേ തട്ടിപ്പ് കമ്പനികൾ കൊള്ള ആയിരുന്നു. അത് റിലൈൻസ് പടയോട്ടത്തിൽ തൂത്തെറിഞ്ഞു.

അത് ഒരു ഉദാഹരണത്തോടെ പറയാം. നമ്മൾ ചന്തയിലെ ചില ഭാഗത്തു ചെല്ലുമ്പോൾ കുറേ പട്ടികൾ ഒന്നിച്ചു കുരച്ചു ചാടിയാൽ ഒന്നും ചെയ്യാൻ ആവില്ല. ഏതെങ്കിലും കുറേ പട്ടികൾ കടിച്ചിരിക്കും. എന്നാൽ ഒരു പട്ടിയേ ഉള്ളുവെങ്കിൽ അവനെ നേരിടാനും രക്ഷ പെടാനും എളുപ്പമാണ്.

ഇന്ത്യൻ വ്യവസായ ലോകത്തിൽ ആയിരക്കണക്കിന് കില്ല പട്ടികൾ പോലെയുള്ള ഗുജ്ജു, മാർവാടി തട്ടിപ്പ് കമ്പനികളാൽ നിറഞ്ഞ ചന്ത ആയിരുന്നു. റിലൈൻസ് എന്ന രാജപാളയം മോഡൽ വേട്ടപ്പട്ടി എല്ലാ കില്ലപ്പട്ടികളെയും കടിച്ച് നാട് കടത്തി ചന്ത അവന്റെ വിഹാര കേന്ദ്രമാക്കി. അങ്ങനെ നോക്കുമ്പോൾ പേ പിടിച്ചാൽ ആ പട്ടിയുടെ കയ്യിൽ നിന്ന് കടി കിട്ടാതെ ഓടാനും മരത്തിൽ ഓടി കയറാനും കുറെ ആളുകൾക്കെങ്കിലും പറ്റും. ഒരു രക്ഷയും ഇല്ലെങ്കിൽ വിഷം കൊടുത്തു പട്ടിയെ കൊല്ലാൻ പഞ്ചായത്തിന് ഉത്തരവ് ഇടാൻ പറ്റും.

അമേരിക്ക സ്റ്റാൻഡേർഡ് ഓയിലിനെ വരുതിയിൽ നിർത്തിയ പോലെ പഞ്ചായത്തായ നമ്മുടെ സർക്കാരിനും എന്നെങ്കിലും പേ പിടിച്ചാൽ ജനങ്ങളെ കടിക്കാതെ ഈ പട്ടിയെ കൂട്ടിൽ ആക്കാൻ കഴിയണം.