2.25 കോടിക്കു ശോഭാസിറ്റിയിൽ ഫ്ലാറ്റ് മേടിച്ച സുഹൃത്ത് ടെൻഷനിലാണ്

442

ശോഭാ സിറ്റിയിൽ ഫ്ലാറ്റ് വാങ്ങിയവർ എല്ലാം ഉന്നതന്മാർ തന്നെ .ഒരു സാധാരണക്കാരൻ ഫ്ലാറ്റ് വാങ്ങുമ്പോൾ അറിയാതെ പറ്റിക്കപ്പെടുന്നതും ഇവർ വാങ്ങിക്കുന്നതും തമ്മിൽ വളരെ അന്തരമുണ്ട് .യാത്ര ചെയ്യുമ്പോൾ കാണാം. വിശാലമായ പച്ചപ്പാർന്ന പുഴക്കരക്കടുത്തുള്ള പാടം നികത്തി തന്നെയാണ് ശോഭ സിറ്റി പണിതിരിക്കുന്നത്. അത് നിയമം ലംഘിച്ചാണെന്ന് വാങ്ങിയിരിക്കുന്ന എല്ലാവർക്കും അറിയാം. പക്ഷെ മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് വരെ ആർക്കും ഒരു പേടിയും ഉണ്ടായിരുന്നില്ല .ഇപ്പോൾ ചെറിയ ഒരു ഭയം പിടികൂടായ്കയില്ല. എങ്കിലും മരടിലും വലിയ സ്രാവുകൾ ഉള്ള സ്ഥിതിക് ഒന്നും സംഭവിക്കില്ലായിരിക്കും. യഥാർത്ഥത്തിൽ ബിൽഡറും അവിടുത്തെ പഞ്ചായത്ത് , ഉദ്യോഗസ്ഥരും ആണ് പ്രതികൾ .അവരുടെ സ്വത്തുക്കളാണ് പിടിച്ചെടുക്കേണ്ടത്. ശോഭാ സിറ്റി ഏതാണ്ട് പൂർണ്ണമായും പാടം നികത്തിയതാണ്. തൊണ്ണൂറുകളിലാണ് അതിന്റെ നിർമ്മാണം തുടങ്ങിയത്.ആദ്യം ആലുക്കാസ് ഗ്രൂപ്പായിരുന്നു അതിന്റെ ഉടമസ്ഥർ. പിന്നീട് ശോഭാ സിറ്റി അത് വാങ്ങിക്കുകയായിരുന്നു. അതിന് ശേഷം അവർ കൂടുതൽ നിലം നികത്തി അത് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. ഏതായാലും അതിന്റെ ഭാവി അത്ര സുരക്ഷിതമല്ല.

Baiju Swamyയുടെ കുറിപ്പ് ചുവടെ 

ശോഭ സിറ്റിയിൽ ഫ്ലാറ്റ് വാങ്ങിയ ഒരു ഹത ഭാഗ്യൻ സുഹൃത്തുണ്ട് എനിക്ക്.കക്ഷി വിദേശ മലയാളി ആണ്.ഇപ്പോൾ വന്ന വാർത്ത അദ്ദേഹത്തെ വളരെയധികം ഭയപ്പെടുത്തുന്നു.രാജ്യത്തെ ടോപ് ക്ലാസ് ബിൽഡറുടെ പ്രൊജക്റ്റ്‌, അതിന് hdfc യുടെ ലോൺ എടുത്തു. അവരുടെയെല്ലാം ലീഗൽ വെരിഫിക്കേഷൻ കഴിഞ്ഞ പ്രോജെക്ടിൽ ലോൺ ഉൾപ്പെടെ ഒരു ഫ്ലാറ്റ് വാങ്ങി. ലോണും അടച്ചു തീർത്തു. മൊത്തത്തിൽ അധ്വാനിച്ചുണ്ടാക്കിയ 2.25 കോടി മുതൽ മുടക്ക്. ഇപ്പോൾ ദിവ്യ സംഗീത് ശോഭ സിറ്റി നിയമ വിരുദ്ധ നിർമിതി എന്ന് കണ്ടു പിടിച്ചു എങ്കിൽ ആരെങ്കിലും കേസിന് പോയാൽ മരട് ഫ്ലാറ്റ് പോലെ ആകുമോ എന്നാണ് എന്നോട് ചോദ്യം. ഞാൻ എന്ത് പറയാൻ. ഇന്ത്യയിൽ മാത്രം ഉള്ള കുഴപ്പം ആണിത്. നിയമം ലംഘിച്ച സകലരും കോടികൾ ഉണ്ടാക്കി സ്ഥലം വിട്ടു. ശോഭ, രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ എല്ലാവർക്കും ലാഭം മാത്രം. മരടിൽ എന്നത് പോലെ ശോഭ സിറ്റിയിലും അങ്ങനെ വന്നു കൂടായ്കയില്ല. അധ്വാനിച്ചു സർക്കാരിന്റെ അനുമതി ഉള്ള ഫ്ലാറ്റ് വാങ്ങാൻ രെജിസ്ട്രേഷൻ fee ഉൾപ്പെടെ കൊടുത്ത പാവങ്ങൾ പെടും. അവർക്ക് മാത്രം നഷ്ടം.