ഇവന്മാരുടെ കൊള്ളയ്ക്ക് ഏറ്റവും കുറഞ്ഞത് രണ്ടായിരത്തി ഇരുപത് കൊല്ലം എങ്കിലും പഴക്കമുണ്ട്‌

123

Baiju Swamy

ചരിത്രാതീത കാലം മുതലുള്ള ഒരു മാഫിയയാണ് ചുങ്കക്കാർ അല്ലെങ്കിൽ ടോൾ ഓണേഴ്‌സ് . ബൈബിളിൽ യേശു അവരെ പാപികളുടെ ലിസ്റ്റിൽ ആണ് പെടുത്തിയിരിക്കുന്നത് എന്നത് വെച്ച് ഇവന്മാരുടെ കൊള്ളയ്ക്ക് ഏറ്റവും കുറഞ്ഞത് രണ്ടായിരത്തി ഇരുപത് കൊല്ലം എങ്കിലും പഴക്കമുണ്ടെന്ന് ഉറപ്പ്.2020 എന്ന് കൃത്യമായി റൗണ്ട് ചെയ്യാതെ എഴുതിയത് തന്നെ ഇവരുടെ ലാഭത്തിൽ ഇരുപത് വർഷം എന്നത് പോകട്ടെ 20 സെക്കന്റ്‌ പോലും കോടികളുടെ വ്യത്യാസം ഉണ്ടാക്കാൻ കെല്പുള്ള പരിപാടിയാണ്.

യഥാർത്ഥത്തിൽ ടോൾ എന്നത് ഒരാളുടെ ജീവിതവുമായി വളരെ കോ റിലേറ്റഡ് ആയ അദൃശ്യ ചങ്ങലയാണ്. മനുഷ്യൻ ജീവിക്കാൻ വേണ്ടി യാത്ര ചെയ്യുന്നത് മാത്രമല്ല, അവന്റെ ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഉത്പന്നങ്ങളുടെ വിലയിൽ പോലും ടോൾ എന്ന ഊറ്റലിലൂടെ അദൃശ്യമായി ലാഭം ഉണ്ടാക്കുന്ന parasite ആണ്.സൂക്ഷിച്ചു നോക്കിയാൽ കാണാം ഇക്കൂട്ടർ both boom &bust cycles, interest rate differential വിത്ത്സ്റ്റാന്റ് ചെയ്യാൻ intrinsic inbuilt tools ഉള്ള mathematical മോഡൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. അതായത് inflation മൂലം പലിശ ഉയർന്നാൽ ഇവരുടെ toll നിരക്ക് കൂട്ടും, period extend ചെയ്യും. ഇങ്ങനെ ഏത് രീതിയിലും risk ഇല്ലാതെ കാശ് പിരിക്കൽ.

ഈ പരിപാടി ലെജൻഡ് ആയ വാറൻ ബാഫാറ്റ് toll bridge തിയറി ആക്കി മാറ്റിയിട്ട് ജീവിച്ചിരിക്കുന്ന ആളുകളുടെ സ്ഥിരമായ സ്‌പെൻഡിങ് ന്റെ നിശ്ചിത ശതമാനം കൈക്കലാക്കുന്ന FMCG, insurance ഭീമന്മാരായ കമ്പനികളിൽ നിക്ഷേപിച്ചു കൊണ്ട് ലോകത്തിലെ ഒരു ബിസിനസും ചെയ്യാത്ത ടോപ് networth പേഴ്സൺ ആക്കി.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയും തട്ടിപ്പും ആയിരുന്നു കോൺഗ്രസ്കാരൻ ആയ മിസ്റ്റർ 10%കമൽനാഥ് നടത്തിയത്. NHAI നാഷണൽ ഹൈ വേ കൾ BOLT മോഡലിൽ ടോൾ വേ ആക്കി 30 കൊല്ലം വരെയൊക്കെ കൊള്ള നടത്താൻ കൊടുത്തു. ആ ഒരൊറ്റ തീരുമാനം വഴി സർക്കാർ വക വലുവേഷനും നടത്താതെ പഴയ സഞ്ചാര യോഗ്യമായ നാഷണൽ ഹൈ വേ ഇവർക്ക് കൈമാറി.യാതൊരു എസ്റ്റിമേറ്റ് നടത്താതെ ഭൂമി വില പെരുപ്പിച്ചു കാട്ടി ആയിരം കോടിക്ക് തീരുന്ന കഷ്ണം 8000 കോടിക്ക് പ്രൊജക്റ്റ്‌ കോസ്റ്റ് തയാറാക്കി, ബിഡ് ചെയ്തവർ ആദ്യം തന്നെ ടോൾ ഗേറ്റ് വെച്ചു. അങ്ങനെ കിട്ടുന്ന കാശിന് ഓരോ കിലോമീറ്ററും പത്തും പതിനഞ്ചും കൊല്ലം കൊണ്ട് പോലും തീർക്കാതെ ഇട്ടു. ഇപ്പോളും മണ്ണുത്തി വടക്കാഞ്ചേരി സ്‌ട്രെച് നോക്കുക.ആ റോഡ് പണി എന്ന് തീരുമെന്ന് ആർക്കുമറിയില്ല. പക്ഷേ ടോൾ 15 കൊല്ലമായി പിരിക്കുന്നു.

ഇതിനിടയിൽ ടോൾ അഡ്വാൻസ് ആയി അടിച്ചു മാറ്റാൻ ഫാസ്റ്റാഗ് എന്ന അടുത്ത തട്ടിപ്പ്. പതിനായിരക്കണക്കിന് കോടി രൂപ നമ്മൾ ടോൾ ഉപോയോഗിക്കാതെ തന്നെ കൊടുക്കേണ്ടി വരുന്ന ചെപ്പടി വിദ്യ. കാരണം പറഞ്ഞത് ടോൾ ഗേറ്റ് ലെ കുരുക്കും കൊറോണയും. ഇപ്പോൾ ഫാസ്റ്റാഗ് എടുത്തു തോട്ടിൽ എറിഞ്ഞിട്ട് കാശ് കൊടുത്താലേ ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണാൻ പോകുന്നവര്ക്ക് അടിയന്തിരത്തിനെങ്കിലും എത്താൻ ആവു എന്ന സ്ഥിതിയാണ്. ഏതൊക്കെ രാജ്യത്ത് കറങ്ങിയ നോട് ആണെന്ന് അറിയാത്തതു കൊണ്ട് ടോൾ ഗേറ്റിൽ നിന്ന് ബാക്കി കിട്ടുന്ന നോട് ഉടനെ സാനിറ്റിസർ അടിച്ചില്ലെങ്കിൽ മരണം എന്ന ടോൾ ഇല്ലാത്ത ഗേറ്റ് തുറക്കും.

ഇതിനിടയിൽ എന്റെ മെന്റർ ആയിരുന്ന ടെക്കിയും ഞാനും കൂടി ഒരു ഈസി സൊല്യൂഷൻ ഉണ്ടാക്കി 2012 ൽ NHAI യിൽ പ്രസന്റേഷൻ കൊടുത്തിരുന്നു. അത് സെൻസറുകൾ വെച്ച് വാഹനത്തിന്റെ നമ്പർ സ്ക്രീൻ ചെയ്തു കൊണ്ട് ടോൾ കളക്ഷൻ മോഡൽ. അത് ക്രെഡിറ്റ്‌, ഡെബിറ്റ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലെ യാത്ര ചെയ്ത ദൂരം, സമയം, റൂട്ട് ഒക്കെ കാണിച്ചു കൊണ്ട് നമ്മൾ ആവശ്യപ്പെടുന്ന ടൈം ഫ്രയ്മില് ഡൌൺലോഡ് ചെയ്യാനും യാത്ര കഴിഞ്ഞു മാത്രം ടോൾ കളക്ട് ചെയ്യുന്നതും ഏത് റോഡും വാഹനവും ലിങ്ക് ചെയ്യാവുന്നതുമായ ഒരു സിസ്റ്റം.

കൂടാതെ റോഡ് സൗകര്യം കൂടുതൽ ഉപോയോഗിക്കുന്നത് ഏത് തരം വാഹനം, പബ്ലിക് -പ്രൈവറ്റ്, വില കൂടിയ വാഹനങ്ങൾക്ക് VARIABLE ടോൾ,സീസണൽ മുതൽ ഹാപ്പി HOURS പോലും ഡാറ്റാ അനാലിസിസ് വഴി നടത്താവുന്ന മോഡൽ. അതിലൂടെ ടോൾ ഗേറ്റ് ബ്ലോക്ക് തീരും. ടോൾ ഗേറ്റ് പിന്നെ വേണ്ടല്ലോ?ഇത് പ്രസന്റേഷൻ പോലും കൊടുത്തു. പ്രോട്ടോടൈപ്പ് ഉണ്ടാക്കി. അന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഒരു ചോദ്യത്തിൽ എനിക്ക് ഉദ്ദേശവും ഇപ്പോളും ടോൾ ഗേറ്റ് എന്ന മാരണത്തിൽ തൂങ്ങികിടക്കുന്ന കാര്യവും പിടികിട്ടി. പുളി പറഞ്ഞു, Toll income cannot be forecasted as it would affect project cost and ROI. It could affect bidding too.Better we follow the “proven model of toll collection “. ആരുടെ ROI എന്നതാണ് ചോദ്യം.