വർഗീയത പോലെ പടർന്നു പിടിക്കുന്ന ഒരു മാരക രോഗമാണ് ഇത്

0
108

Baiju Swamy

സമൂഹത്തിൽ വർഗീയത പോലെ പടർന്നു പിടിക്കുന്ന ഒരു മാരക രോഗമാണ് കറവ വറ്റി ആക്രിയായ സിനിമ താരങ്ങൾ & മറ്റു സെലിബ്രിറ്റികൾ പൊതു പ്രവർത്തന രംഗത്തു വന്ന് ഞാൻ ഇപ്പോൾ ഈ രാജ്യം നന്നാക്കി തരാം എന്നുള്ള പരിപാടി. സിനിമയിൽ അല്ലെങ്കിൽ ഇങ്ങനെയുള്ള engineered profession ൽ ചില്ല് കൂട്ടിൽ manufactured image ന്റെ ബലത്തിൽ കുറച്ചു ഊളകളുടെ “ദൈവം “ആയി സ്വയം ഭൂ ആയ ഇക്കൂട്ടരിൽ ഭൂരിപക്ഷവും യഥാർത്ഥ ജീവിതത്തിൽ ആരോടും ഒരു commitment ഉം ഇല്ലാത്തവർ ആണ്.

പിന്നെയല്ലേ അധികാരം കയ്യാളിക്കഴിഞ്ഞ് ഉണ്ടാക്കാൻ പോകുന്നത്?. വയസായി കഴിയുമ്പോൾ സ്വന്തം പ്രൊഫെഷനിൽ നിൽക്കകള്ളി ഇല്ലാതെ ആകുമ്പോൾ, ചുളിവ് മുഖത്തും പോക്കറ്റിലും വീഴുമ്പോൾ, പഴയത് പോലെ ആരും ഗൗനിക്കാതെ വരുമ്പോൾ, കാശ് മുടക്കിയാലും പുറം ചൊറിയാൻ ചാനൽ, മറ്റു മാധ്യമങ്ങൾ തയാറാകാതെ വരുമ്പോൾ ഇവരുടെയുള്ളിൽ ഒരു നെടുവീർപ്പ് ഉണ്ടാകും. പിന്നെ അടുത്ത ലാവണം തപ്പാൻ തുടങ്ങും. ആദ്യമാദ്യം വലിയ രാഷ്ട്രീയ കക്ഷികളിൽ അവിടത്തെ സൂപ്പർ സ്റ്റാറുകളുമായി ഡീൽ നോക്കും. കേന്ദ്ര ലെവലിൽ ഓപ്പണിങ് പറ്റുന്നില്ലെങ്കിൽ സംസ്ഥാനത്തെ മന്ത്രി എങ്കിലും ആകാൻ ആണ് ശ്രമം. അവിടെ പിന്നെ പന്തം കൊളുത്തി പട ആണല്ലോ?

അവസാനം മറ്റു വഴി അടയുമ്പോൾ ഒരു പാർടി അങ്ങ് തുടങ്ങിയിട്ട് കിടുക്കാച്ചി പേര് ഇടും. ഇപ്പോൾ ഞാൻ ഒലത്തും എന്ന് കാച്ചും. കുറച്ചു തട്ടിപ്പുകാർ, വേറെ പാർട്ടികളിൽ നിന്ന് ചവിട്ടി വെളിയിൽ എറിഞ്ഞ കുറച്ചു ലോക്കൽ നേതാക്കൾ, ഫാനാരൻസ്…. പാർട്ടി റെഡി. ആന്ധ്രയിൽ ഒരുത്തൻ ഇതൊരെണ്ണം ഉണ്ടാക്കി പേര് പ്രജരാജ്യം, കേരളത്തിൽ ദേവൻ,തമിഴ് നാട്ടിലും വിജയകന്ത് ഒരെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. കമലഹസൻ ഒരെണ്ണം, ഇപ്പോൾ ദേ സകല പാർട്ടികളുമായി ലേലം വിളിച്ചിട്ട് രജനികാന്ത് ഒരെണ്ണം ഉണ്ടാക്കാൻ പോകുന്നു.

എത്ര കുറ്റം പറഞ്ഞാലും ഒരാവശ്യം വന്നാൽ രാഷ്ട്രീയ പ്രവർത്തകർ വിളിച്ചാൽ വിളിപ്പുറത്തുണ്ട്.ഇവനൊക്കെ മക്കാവു, സീ ഷെൽസ് ഇങ്ങനെ ഓരോത്തിടത്തായിരിക്കും ഒരു ജനകീയ പ്രശ്നം ആളികത്തുമ്പോൾ. സിനിമയിൽ ഉള്ളപ്പോൾ നികുതി വെട്ടിപ്പ്, പെൻവണിഭം, കള്ളക്കടത് മുതൽ മയക്കുമരുന്ന് വരെയും സകല പോക്രിത്തരവും ചെയ്ത തെണ്ടികൾ ആയിരിക്കും ഇവന്മാരിൽ ഭൂരിപക്ഷം. എന്നിട്ടാണ് കീറ തുണിയുടുത്തു വയലിൽ പണിയുന്ന കർഷകന്റെ വേദന, കണ്ണീർ ഒപ്പാൻ പോകുന്നത്.
ഇവനെയൊന്നുമല്ല, ഇവനൊക്കെ വോട്ട് ചെയ്യുന്നവരെ വേണം ചെവികുറ്റിക്കു പൊട്ടിക്കാൻ.