കോവിഡ് കഴിഞ്ഞാലും കേരള ഇക്കോണമി കുറഞ്ഞത് മൂന്ന് വർഷം എങ്കിലും രൂക്ഷമായ പ്രതിസന്ധി നേരിടും

0
78

Baiju Swamy യുടെ കുറിപ്പ്

കോവിഡ് കഴിഞ്ഞാലും കേരള ഇക്കോണമി കുറഞ്ഞത് മൂന്ന് വർഷം എങ്കിലും രൂക്ഷമായ പ്രതിസന്ധി നേരിടും എന്ന് ഞാൻ എന്റേതായ ഫോർകാസറ്റ് മോഡലിൽ കണ്ടു. പഠന കാലത്ത് ഉണ്ടാക്കിയ ഒരു ഫോർകാസറ്റ് മോഡൽ ആണ്. അല്പം കൊനഷ്ട് ഉള്ളത് കൊണ്ട് ലളിതമായ ഭാഷയിൽ ഇവിടെ പറയുന്നു.കേരളത്തിൽ ഇക്കോണമി മുന്നോട്ട് കൊണ്ട് പോകുന്നത് യഥാർത്ഥത്തിൽ മൂന്നു സെഗ്മെന്റ് ആണ്. സർവീസ് സെക്ടർ (ടൂറിസം ഉദാഹരണം ), ഹൗസിങ് & കൺസ്ട്രക്ഷൻ, റീറ്റെയ്ൽ കോൺസംപ്‌ഷൻ. ഇതാണ് ആ മൂന്ന് മേഖല. ഇതിന്റെ മറുവശം അതായത് earning stream NRI remittances, wages & salaries…

ടൂറിസം തകർച്ച എല്ലാവരും എഴുതി കഴിഞ്ഞത് കൊണ്ട് ആവർത്തിക്കുന്നില്ല. Retail consumption ലോക്ക് ഡൌൺ മൂലം താഴേക്കു പോയെന്നും വരുമാനം കുറഞ്ഞത് മൂലം മുന്നോട്ട് ഗുരുതരം ആകുമെന്നും എല്ലാവർക്കും അറിയാം. അത് കൊണ്ട് ഞാൻ മൂന്നാമത്തെ സെഗ്മെന്റ് Housing & Construction എടുക്കുന്നു.കേരള ഇക്കണോമിയിൽ യഥാർത്ഥത്തിൽ ഏറ്റവും ചാലനാത്മകമായ, Keralite unskilled ലേബർ ന്റെ വരുമാനം ഉറപ്പാക്കിയ മേഖല ഇതായിരുന്നു. ബംഗാളി ലേബർ, ലോക്കൽ എലെക്ട്രിഷ്യൻ, പ്ലമ്പർ,ഫ്ലോറിങ്,പെയിന്റിംഗ്, ഇന്റീരിയർ ഇങ്ങനെ ലേബർ ആയിരുന്നു. ഇത് വഴി നല്ല മലയാളി നിർമാണ മേഖല തൊഴിലാളി മിഡിൽ ക്ലാസ്സ്‌ ഇൻകം ഉറപ്പുള്ള വ്യക്തി ആയിരുന്നു.

അത് മൂലം തന്നെ ഒരു percolation effect മൂലം റൂറൽ consumption, retail trade ഒക്കെ ഗ്രാമങ്ങളിൽ പോലും നന്നായി നടന്നിരുന്നു. ഇതെല്ലാം കോവിഡ് എന്ന വിസിബിൾ ക്രൈസിസ് മാത്രമല്ല തകർക്കുന്നത്. അദൃശ്യമായ ഒരു പുതിയ പ്രതിസന്ധി ഉരുണ്ട് കൂടുന്നുണ്ട്. അതാണ് ഞാൻ ഈ പോസ്റ്റിൽ എഴുതാൻ പോകുന്നത്.കഴിഞ്ഞ ആറ് മാസം കൊണ്ട് സ്റ്റീൽ വിലയും സിമന്റ്‌ വിലയും കുതിച്ചു കയറി. ഇപ്പോളും കയറുന്നു. ആഗോള കോമോഡിറ്റി especially ബേസ് മെറ്റൽ വില അനിയന്ത്രിതമായി ഉയരുകയാണ്. അത് കുറഞ്ഞത് രണ്ട് കൊല്ലം എങ്കിലും ഏറിയും കുറഞ്ഞും മുകളിലേക്ക് തന്നെ ആയിരിക്കും എന്നാണ് commodity cycle ന്റെ empirical evidence based consensus. പോരെങ്കിൽ കോവിഡ് വന്നപ്പോൾ ലോകത്തിലെ സകല സെൻട്രൽ ബാങ്കുകളും നോട്ടടിച്ച് വിടുന്നത് മൂലം കറൻസിയുടെ മൂല്യം വെച്ചു അഡ്ജസ്റ്റഡ് പ്രൈസിംഗ് മൂലം മുകളിലേക്കു പോകുന്നു. ഇങ്ങനെ ഉയർന്നാൽ സാധാരണ പിന്നെ വില ഒരു recession വന്നാലും പഴയ നിലവാരത്തിൽ എത്തില്ല എന്നത് മറ്റൊരു empirical evidence ആണ്.

ഇന്ത്യയിൽ സ്റ്റീൽ വില ആറ് മാസം കൊണ്ട് 50% ഉയർന്നു. സിമന്റ്‌ വിലയും അങ്ങനെ. ഇനി കോപ്പർ ഉപയോഗിക്കുന്ന എലെക്ട്രിക്കൽ ഉത്പന്നങ്ങൾ ഉയരും. ഇതൊക്കെ കേരളത്തിന്റെ നട്ടെല്ലായ ഹൗസിങ് വ്യവസായത്തിൽ മാന്ദ്യം ഉണ്ടാക്കും.20% കോസ്റ്റ് കൂടുമെന്ന് കരുതിയാൽ പോലും പത്ത് ലക്ഷം മുടക്കുന്ന ചെറിയ ഇടത്തരം വീടിന്റെ കോസ്റ്റ് പോലും രണ്ട് ലക്ഷം രൂപ കൂടുന്ന അവസ്ഥ ഉണ്ടാകും.
മറ്റൊരു കാര്യം കേരളത്തിൽ വീട് പണിയുടെ ഡാറ്റാ നോക്കിയാൽ 45% ബാങ്ക് ലോൺ എടുത്താണ്. കോവിഡ് മൂലം അചിന്ത്യമായ കടബാധ്യതയിൽ ആണ് കേരളത്തിൽ മിഡിൽ ക്‌ളാസ് എന്നത് ഐസക് ഒഴിച്ച് എല്ലാർക്കും അറിയാം. സ്വകാര്യ മേഖലയിൽ, ഗൾഫിൽ ജോലി നഷ്ടമായ, ശമ്പളം പാതിയായ ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോൾ ഗുരുതര കടബാധ്യതയിൽ ആണ്. ആകെ പിടിച്ചു നിന്ന ഹൗസിങ് &കൺസ്ട്രക്ഷൻ മേഖലയിൽ മാന്ദ്യം വരുന്നതിന്റെ സാധ്യത ഇത് മൂലം ആണ്. വരുമാനത്തിൽ അധിഷ്ഠിതമായ ഹൗസിങ് ലോൺ എലിജിബിലിറ്റി താഴേക്കു പോകും. എലിജിബിൾ ആണെങ്കിൽ തന്നെ ബാങ്കുകൾ സിബിൽ റിപ്പോർട്ട്‌ മൂലം വളരെ സൂക്ഷിച്ചു മാത്രമേ ലോൺ കൊടുക്കൂ. ഇതിന്റെ മേലെയാണ് rising input cost. ഇത് ഒരു double whammy ആണ്.

അടുത്ത കുറച്ചു കാലം കുറേ ചെറുകിട കോൺട്രാക്ടർസ് തുടച്ചു നീക്കപ്പെടും എന്ന് പറഞ്ഞാൽ ദുരന്തൻ എന്ന് വിളിക്കരുത്. മഴക്കാർ ഉണ്ട് കുട എടുത്തോളൂ എന്ന രീതിയിൽ എന്റെ പോസ്റ്റുകൾ കാണാൻ, appreciate ചെയ്യണം എന്ന് അപേക്ഷിക്കുന്നു. കാരണം ഇങ്ങനെ എഴുതുന്ന അപ്രിയ സത്യം പറയുന്നത് വ്യക്തിപരമായ ആക്ഷേപം കേൾക്കാൻ വഴി വെയ്ക്കുന്നു.