ഇറാനിലെ ആണവ ശാസ്ത്രഞ്ജനെ മോസ്സദ് കൊന്ന വാർത്തയിൽ സുഡാപ്പികൾ ഒരു വശത്തും, ക്രിഡാപികളും അവരോട് ഒട്ടി നിന്ന് ബിരിയാണിയുടെ മുകളിൽ മുട്ട പോലെ സന്ഘികളും ചേർന്ന് നടത്തുന്ന ഗുസ്തി കണ്ടു. അതിനിടയിൽ കുറേ ടെക്നോളജി വിശാരദ പണ്ഡിത തെണ്ടികളും.ഇസ്രായേൽ നടത്തിയത് അസ്സൽ ഭീകര ആക്രമണം ആണ്. അത് സുഡാപ്പികൾ ഇസ്ലാമിന്റെ പേരിൽ ലോകത്ത് നടത്തുന്ന ഭീകരക്രമണം പോലെ തന്നെയുള്ളത്. രണ്ട് കൂട്ടരും അത് മനസിലാക്കുക. ഒരു നേഷൻ സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ഭീകരക്രമണം വിശുദ്ധവും മറ്റേത് മനുഷ്യത്വഹീനവും ആകില്ല.
ഇക്കാര്യം പറയുമ്പോൾ കുറച്ചു പേര് ഉടനെ ഇസ്രായേൽ എന്ന രാജ്യത്തിന്റെ നിലനിൽപ് എന്നൊക്കെ തിയറി ഇറക്കും. അവരുടെ ശാസ്ത്രപുരോഗതി എന്നൊക്കെ രോമാഞ്ചിഫിക്കേഷൻ ആണ് പിന്നേ. അത് പോലെ തന്നെ ഫ്രാൻസിലും ശ്രീലങ്കയിലും സിറിയയിലും ഒക്കെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ഭീകര ആക്രമണം വിശുദ്ധ യുദ്ധമാണ് കുറേ സുഡാപ്പികൾക്ക്.എല്ലാ രാജ്യങ്ങൾക്കും ഇന്റലിജേൻസും കൌണ്ടർ ഇന്റലിജേൻസും ഉണ്ട്. ഇവർ തമ്മിൽ ശത്രു രാജ്യത്തെ ഇന്റലിജിൻസ് &കൌണ്ടർ ഇന്റലിജേൻസുമായി റിവേഴ്സ് ഓർഡറിൽ കൈ കോർത്താണ് ഡീപ് സ്റ്റേറ്റ്, ആയുധ നിർമാതാക്കൾ, ഈവിൾ ബാങ്കേഴ്സ്, വാർ ലോർഡ്സ്, മേഴ്സിനിരീസ് എന്നിവർക്ക് വേണ്ടിയുള്ള ഈ പരിപാടി. ഇന്ത്യയിൽ ബോംബ് പൊട്ടിച്ചു കൊല്ലുന്ന പാക്ക് ഭീകരനെ ഇവിടെ തന്നെയുള്ള ആളുകൾ അവരുടെ ഐ എസ് ഐ ക്ക് വേണ്ടി പിന്തുണച്ച് ആക്രമണം ഡിസൈൻ ചെയ്തു കൊടുക്കും. അതേ പോലെ പാകിസ്ഥാനിലെ ബലൂചി, MQM ഭീകരർക്ക് അവിടെയും.
മുംബൈ terror അറ്റാക്ക് പോലെ ലാഹോറിലും ഹിൽറ്റൺ ഹോട്ടലിൽ ആർ ഡി എക്സ് നിറച്ച ട്രക്ക് ഓടിച്ചു കയറ്റം ഉണ്ടായിരുന്നു.രണ്ടിടത്തും കുറേ പാവപ്പെട്ട ജനങ്ങളും പോലീസ്, പട്ടാളക്കാർ ഒക്കെ മരിച്ചു വീണു. രണ്ട് രാജ്യത്തിന്റെയും ഡിഫെൻസ് ബജറ്റ് ഉയർന്നത് മിച്ചം. പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട നികുതിപ്പണം ഫ്രാൻസിലെ ദാസ്സാൾട്, അമേരിക്കയിലെ ഹാർലി ബർട്ടൻ ഉടമകൾ തിന്ന് വയർ വീർക്കും. രണ്ട് രാജ്യത്തെയും പാവപ്പെട്ടവന്റെ മക്കൾ വിര കൊണ്ട് വയർ വീർത്തു നിക്കർ പോലുമില്ലാതെ തെണ്ടി നടക്കും. ഭരണാധികാരികൾ ശത്രുവിനെ തകർക്കാൻ വാങ്ങിയ ആയുധം പ്രദർശിപ്പിച്ച് ധർമപുരിയിൽ എന്നത് പോലെ ദിഗംന്തങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ കീഴ് ശ്വാസത്തിന്റെ വിജയ ഭേരി മുഴക്കും.