ലവ് ജിഹാദ് എന്ന നുണയും മുസ്‌ലിം വിരുദ്ധതയും ക്രൈസ്തവ സമൂഹത്തിൽ ആഴത്തിൽ എത്തിക്കാനുള്ള ആഹ്വാനം

77

Baiju Swamy യുടെ കുറിപ്പ്

ഫേസ്ബുക്കിൽ നിന്ന് കിട്ടിയ ഒരു നോട്ടീസ് ആണ്. സത്യത്തിൽ ഇതുള്ളതാണോ ഫാബ്രിക്കറ്റ് ചെയ്ത വ്യാജം ആണോയെന്ന് അറിയില്ല. KCYM ഒക്കെ ഉത്തരവാദിത്തപ്പെട്ട നേതൃത്വം ഉള്ള സംഘടന ആണെന്നാണ് എന്റെ അറിവ്. അവരൊക്കെ ഇങ്ങനെ പഠന ഷിബിരം നടത്തുന്നുവെങ്കിൽ തീർച്ചയായും ലവ് ജിഹാദ് എന്ന നുണ ക്രൈസ്തവ സമൂഹത്തിൽ ആഴത്തിൽ എത്തിക്കാനും മുസ്ലിം സമുദായത്തിനെതിരെ പ്രവർത്തിക്കാനുമുള്ള ആഹ്വാനം ആണ്.

ഹൈക്കോടതിയിൽ NIA സകല അന്വേഷണത്തിനും ശേഷം രേഖമൂലം പറഞ്ഞു ലവ് ജിഹാദ് എന്നത് വെറും സങ്കല്പിക കേട്ടുകഥ മാത്രമാണ്. അതിൻറെ അടിസ്ഥാനത്തിൽ സർക്കാർ പൊതു സമൂഹത്തിൽ വർഗീയത, കലാപങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവം നടത്തുന്ന ഇത്തരം ആഭാസങ്ങളെ ഏത് കൊമ്പത്തെ പാതിരി ചെയ്താലും UAPA തന്നെ ചുമത്തി ജയിലിൽ ആക്കണം. പനയികുളം സിമി ക്യാമ്പ്, കോലാഹലമേടിലെ സുടു മീറ്റിംഗ് മാത്രമല്ല വർഗീയത. ഇത് വിശുദ്ധ വർഗീയതയും അല്ല.ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുമ്പോൾ 153A കേസെടുക്കുന്ന കേരളത്തിൽ ഇതൊന്നും ആരും ഗൗനിക്കുന്നു പോലുമില്ല.

മറ്റൊരു കാര്യം ഞാൻ പലപ്പോളും ആലോചിച്ചിട്ടുണ്ട്. ഹിന്ദു -മുസ്ലിം വൈരം ആയിരം കൊല്ലം എങ്കിലും പഴക്കമുള്ള ചില ചരിത്ര സംഭവങ്ങളിലും ആയിരക്കണക്കിന് കലാപങ്ങളാൽ സ്വാധീനിക്കപ്പെട്ട ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ബഹിർസ്ഫുരണവും ആണ്. അത് നീതികരിക്കുകയല്ല ഞാൻ, മറിച്ച് തീയില്ലാതെ പുകയില്ല എന്ന ലോജിക് പറഞ്ഞു എന്ന് മാത്രം. ട്രെയിൻ ടു പാകിസ്ഥാൻ എന്ന ചരിത്ര നോവൽ,ഗാന്ധി സിനിമ എന്നിവ കണ്ടാൽ ആക്കാലത്തെ കലാപത്തിൽ മുറിവേറ്റെവരുടെ അടുത്ത തലമുറകൾ പ്രതികാരവഞ്ച്ച യോടെ ചീറി നില്കുന്നത് മനസിലാകും.

ഒരു കാലത്തും ഇന്ത്യയിൽ എവിടെയും മുസ്ലിം -ക്രിസ്ത്യൻ കലാപം, ഫ്രിക്ഷൻ ഒന്നും ചരിത്രം പരതിയാൽ കാണാനില്ല. മറ്റൊരു കാര്യം സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് വേണ്ടി നിലകൊണ്ടവർ ആണ് സഭകൾ. അതാണല്ലോ മഹാത്മാ ഗാന്ധിയെ അന്തിക്രിസ്തു എന്ന് അക്കാലത് വിളിച്ചിരുന്നത്. അങ്ങനെ നോക്കിയാൽ ചരിത്രപരമായോ സാമൂഹ്യപരമായോ യാതൊരു ദ്രോഹവും ഇന്ന് വരെയും ചെയ്യാത്ത ഒരു സഹോദര ന്യുനപക്ഷ മതത്തെ മോശക്കാരാക്കാൻ ഇങ്ങനെ ഇൻഡോക്റ്ററിനേഷൻ നടത്തുന്നത് ഹിറ്റ്ലർ ചെയ്തതും RSS ചെയ്യുന്നതും തന്നെയാണ്. കേരളം ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് മാത്രമേ പറയാനുള്ളൂ.