മുത്തൂറ്റ് മുതലാളി ഇപ്പോൾ മൂക്ക് കുത്താൻ കാരണമുണ്ട്

496
Baiju Swamy എഴുതുന്നു

മുത്തൂറ്റിനെതിരെ സമരം വിജയിച്ചുവെന്നതിൽ സന്തോഷമുണ്ട്. കാരണം ആ സമരത്തിന്റെ സാധുത വിശദമായി എഴുതിയത് മൂലം “വികസന വിരോധി, എന്തിനും കുറ്റം മാത്രം കാണുന്നവൻ “ഇങ്ങനെ കുറേ തൊപ്പി അടുത്ത “സുഹൃത്തുക്കൾ ” പോലും തന്നിരുന്നു.

ഇപ്പോൾ 500 രൂപ ശമ്പളം വർധിപ്പിക്കും എന്നാണ് ധാരണ, 2019 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളകരാർ പുതുക്കും എന്നാണ് മനസിലായ വസ്തുതകൾ. എന്തായാലും ഒരു രൂപ ആണെങ്കിലും വേണ്ടില്ല, ഈ പലിശ പിശാചിന്റെ അഹങ്കാരം, ദാർഷ്ട്യം എന്നിവക്കു മറുപടി കിട്ടി. അത് മതി.

മുതലാളിയുടെ പത്ര സമ്മേളനത്തിലെ പുച്ഛം, 800 കൊല്ലത്തെ പാരമ്പര്യം പറഞ്ഞുള്ള പൊങ്ങച്ചം, ഞങ്ങൾ കേരളം വിട്ട് പോയാൽ ജനങ്ങൾ തെണ്ടും എന്നൊക്കെയുള്ള ജല്പനങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അവരുടെ ശമ്പളം കൂടി പരിഷ്കരിക്കാൻ ആവശ്യപ്പെടണം. മുത്തൂറ്റ് കാരന്റെ ഗീർവാണം നിങ്ങൾ അടങ്ങുന്ന തൊഴിലാളികൾക്ക് എതിരെയുള്ള ആക്രമണം ആയിരുന്നു. അയാൾക്ക്‌ പത്രമോ ചാനലോ ഉണ്ടെങ്കിൽ അവിടെ ഇതാകും സ്ഥിതി.

മുത്തൂറ്റ് മുതലാളി ഇപ്പോൾ മൂക്ക് കുത്താൻ കാരണം ഇപ്പോൾ നടക്കുന്ന NCD ഇഷ്യു ആണ്. അത് വിജയിക്കാൻ ഈ ജീവനക്കാരുടെ effort വേണം. ഇവർ മുൻപ് നടന്ന NCD ഇഷ്യുവിൽ സമാഹരിച്ച തുക വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ച് ആവും, അത് റിന്യൂവൽ ഉണ്ടാക്കില്ല. ചിലപ്പോൾ തിരികെ കൊടുക്കേണ്ടിയും വരും. ആ ജീവനക്കാർ മറ്റു ഷൈലോക് കമ്പനികളിൽ പോവുകയും മുത്തൂറ്റിന്റെ മാർക്കറ്റ് ഷെയർ കുറയുകയും ചെയ്യും. അതാണ് യഥാർത്ഥ കാരണം.

മുത്തൂറ്റ് മാത്രമല്ല, പലിശ പിശാച് കളായ മണപ്പുറം, മുത്തൂറ്റ് ഫിൻ കോർപ്, മിനി മുത്തൂറ്റ്, കൊശമറ്റം പോലെയുള്ള സകല എണ്ണത്തിനും തൊഴിൽ നിയമങ്ങൾ ബാധകം ആക്കണം. WPS നടപ്പാക്കാൻ വൈകരുത്. കേരളത്തിൽ ഇത് പോലെ അസംഘടിത തൊഴിൽ മേഖലയിൽ കൊടിയ ചൂഷണം നിലനിൽക്കുന്നു. അൺഎയ്ഡഡ് വിദ്യാഭ്യാസം, നേഴ്സ് മുതൽ സമസ്ത മേഖലയിലും അഭ്യസ്ത വിദ്യർക് തൂപ്പുകാരുടെ പാതി മാത്രമേ ശമ്പളം ഉള്ളൂ. അവിടെയൊക്കെ നിയമം അനുശാസിക്കുന്ന ശമ്പളം ഉറപ്പാക്കാൻ നിയമം ലെംഖിക്കുന്നവർക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഉണ്ടാകണം.

ഇത് വായിച്ചു കേരളത്തിൽ നിന്നും ബിസിനസ്കാർ സ്ഥലം വിടും, വികസനം തടസപ്പെടും എന്ന് അമേരിക്കയിലും യൂറോപ്പിലും ഇരുന്നു മുത്തൂറ്റിനും മറ്റു ചൂഷകർക്കും വേണ്ടി ഐക്യദാർഢ്യ പോസ്റ്റ്‌ വിക്ഷേപിച്ചവർ അവിടെയുള്ള ജോലി രാജിവെച്ച് കേരളത്തിൽ വന്ന് ആകർഷകമായ ഈ ശമ്പളത്തിൽ ജോലി ചെയ്ത് മാതൃക തൊഴിൽ ബന്ധം സ്ഥാപിച്ചു കാണിച്ചു തരണം. അതാണല്ലോ അതിന്റെ ശരി.

Advertisements